IPL 2020: യുവതാരങ്ങള്‍ക്കു സ്പാര്‍ക്കില്ലെന്ന് പറഞ്ഞ ധോണി ഒടുവില്‍ വാക്ക് മാറ്റി!

ദുബായ്: യുവതാരങ്ങള്‍ക്കു താന്‍ പ്രതീക്ഷിച്ച സ്പാര്‍ക്കില്ലെന്നു നേരത്തേ വിമര്‍ശിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് ഒടുവില്‍ ഇതു തിരുത്തിപ്പറയേണ്ടിവന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ കളിയില്‍ സിഎസ്‌കെ എട്ടു വിക്കറ്റിന്റെ ആധികാരിക വിജയം നേടിയ ശേഷമായിരുന്നു യുവതാരങ്ങള്‍ക്കു ധോണിയുടെ പ്രശംസ.

ഈ സീസണില്‍ ആദ്യമായി ഫോമിലേക്കുയര്‍ന്ന യുവ താരം റുതുരാജ് ഗെയ്ക്വാദായിരുന്നു ആര്‍സിബിക്കെതിരേ സിഎസ്‌കെയുടെ വിജയശില്‍പ്പി. ഓപ്പണറായി ഇറങ്ങിയ ഗെയ്ക്വാദ് 51 പന്തില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 65 റണ്‍സുമായി പുറത്താവാതെ നിന്നിരുന്നു. ബൗളിങിലും മറ്റൊരു യുവാതാരമായിരുന്നു സിഎസ്‌കെ നിരയില്‍ മികച്ചുനിന്നത്. ഇംഗ്ലണ്ടിന്റെ യുവ ഓള്‍റൗണ്ടര്‍ സാം കറെന്‍ മൂന്നോവറില്‍ 19 റണ്‍സിന് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

IPL 2020: തീപ്പൊരി ബൗളിങ് പ്രകടനങ്ങള്‍- ടോപ്പ് ഫൈവില്‍ മുംബൈയുടെ രണ്ടു പേര്‍

IPL 2020: സിഎസ്‌കെയ്ക്ക് ഇനിയും പ്ലേഓഫിലെത്താം, മൂന്ന് കാര്യങ്ങള്‍ കൃത്യമാവണം, സാധ്യത ഇങ്ങനെ

നേരത്തേ ടീമിലെ യുവതാരങ്ങള്‍ക്കു വേണ്ടത്ര സ്പാര്‍ക്കില്ലെന്നു വിമര്‍ശിച്ചതിന്റെ പേരില്‍ ധോണിക്കു പഴി പഴി കേള്‍ക്കേണ്ടി വന്നിരുന്നു. യുവതാരങ്ങള്‍ക്കു അവരുടെ കഴിവ് തെളിയിക്കാന്‍ അവസരം നല്‍കാതെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നായിരുന്നു കെ ശ്രീകാന്ത് ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ആര്‍സിബിക്കെതിരേ യുവതാരങ്ങളുടെ പ്രകടനത്തില്‍ ധോണിക്കു തന്റെ അഭിപ്രായം പിന്‍വലിക്കേണ്ടി വന്നിരിക്കുകയാണ്.

നേരത്തേ ബാറ്റിങില്‍ അത്ര സ്ഥിരതയുള്ളതായിരുന്നില്ല ടീമിന്റെ പ്രകടനം. ഇന്നു മികച്ച തുടക്കമായിരുന്നു ആര്‍സിബിക്കെതിരേ ടീമിനു ലഭിച്ചത്. റുത്തു നന്നായി ബാറ്റ് ചെയ്തു. തനിക്കു ഏതൊക്കെ ഷോട്ടുകള്‍ കളിക്കാന്‍ കഴിയുമെന്ന് അവന്‍ ഈ കളിയില്‍ കാണിച്ചുതന്നു. പോയിന്റ് പട്ടികയില്‍ എവിടെ ആയാലും നിങ്ങള്‍ ക്രിക്കറ്റ് ആസ്വദിച്ച് തന്നെ കളിക്കണം. ക്രിക്കറ്റ് നിങ്ങള്‍ ആസ്വദിക്കുന്നില്ലെങ്കില്‍ അത് വേദനാജനകവും ക്രൂരവുമായിത്തീരും. യുവതാരങ്ങളുടെ പ്രതികരണത്തില്‍ സന്തോഷമുണ്ടെന്നും ധോണി വിശദമാക്കി.

സിഎസ്‌കെയെ സംബന്ധിച്ച്് പെര്‍ഫെക്ട് ഗെയിമായിരുന്നു ഇത്. എല്ലാം പ്ലാന്‍ ചെയ്തതു പോലെ തന്നെ നടന്നു. ഞങ്ങള്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ ചെറിയ സ്‌കോറില്‍ അവരെ ഒതുക്കാനും സാധിച്ചു. വിക്കറ്റിനു വേഗം കുറവായിരുന്നു. സ്പിന്നര്‍മാര്‍ അവരുടെ റോള്‍ നന്നായി നിറവേറ്റിയതായും ധോണി കൂട്ടിച്ചേര്‍ത്തു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Sunday, October 25, 2020, 22:04 [IST]
Other articles published on Oct 25, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X