ധോണിയെ മികച്ച നായകനാക്കുന്നതിന്റെ അടയാളം എന്ത്? വെളിപ്പെടുത്തി ഡ്വെയ്ന്‍ ബ്രാവോ
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ യുഎഇയില്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കാന്‍ ഇരിക്കുകയാണ്. ഇതിനോടകം യുഎഇയിലെത്തിയ ടീമുകളെല്ലാം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി വരികയാണ്. എം എസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്വാറന്റൈന്‍ കാലാവധി വ്യാഴാഴ്ച അവസാനിക്കും. നിലവില്‍ ഒരു താരങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിക്കാത്തതിനാല്‍ത്തന്നെ ഉടന്‍ നെറ്റ്‌സ് പരിശീലനം നടത്താന്‍ സിഎസ്‌കെ താരങ്ങള്‍ക്ക് സാധിക്കും. ഇത്തവണ നാലാം കിരീടം ലക്ഷ്യം വെച്ച് സിഎസ്‌കെ ഇറങ്ങുമ്പോള്‍ നായകന്‍ എം എസ് ധോണിയില്‍ പ്രതീക്ഷയേറെയാണ്. ഇപ്പോഴിതാ ധോണിയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് സിഎസ്‌കെയിലെ സഹതാരമായ ഡ്വെയ്ന്‍ ബ്രാവോ.

ധോണിയുടെ വിരമിക്കലിനെക്കുറിച്ച്
ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവര്‍ ധോണി ഇനിയും കളിക്കുന്നത് കാണുന്നതിനെ ഇഷ്ടപ്പെടുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ കളി നിര്‍ത്തുകയെന്നത് സത്യാവസ്തയാണ്. എന്നാല്‍ അദ്ദേഹം ഐപിഎല്ലില്‍ സജീമായിത്തന്നെ ഇനിയും കാണും. കളിക്കാരനെന്ന നിലയില്‍ വളരെയധികം നിരീക്ഷിക്കുന്ന ആളാണ് ധോണി. സമ്മര്‍ദ്ദത്തില്‍ ഒരിക്കലും ഭയപ്പെടാത്തവനാണ് ധോണി. എപ്പോഴും സഹതാരങ്ങള്‍ക്ക് വിശ്വാസവും ആത്മ ദൈര്യവും ധോണി നല്‍കുന്നു. അതാണ് മഹാനായ നായകനെന്ന നിലയില്‍ ധോണിയെ അടയാളപ്പെടുത്തുന്നത്.

ധോണിയെ തടുത്തുനിര്‍ത്തിയ ഓവര്‍
2016 ല്‍ ഫ്‌ളോറിഡയില്‍ നടന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 മത്സരം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 240 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ കെ എല്‍ രാഹുലിന്റെ സെഞ്ച്വറിക്കരുത്തില്‍ ശക്തമായി പോരാടി. അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ 8 റണ്‍സ് വേണമെന്നിരിക്കെ വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി പന്തെറിഞ്ഞത് ഡ്വെയ്ന്‍ ബ്രാവോ ആയിരുന്നു.

'ആ മത്സരത്തില്‍ ലോകത്തിലെ മികച്ച ഫിനിഷര്‍ക്കെതിരെയായിരുന്നു ഞാന്‍ പന്തെറിയേണ്ടിയിരുന്നത്. പന്തെറിയാന്‍ ഏറെ ബുദ്ധിമുട്ടുള്ള എതിരാളിയാണ് ധോണി. വിജയ റണ്‍സ് നേടാതെ ധോണിയെ തടുത്തുനിര്‍ത്താന്‍ സാധിച്ചത് എന്നെ സംബന്ധിച്ച് മഹത്തായ നേട്ടമാണ്. ധോണിക്കെതിരേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ പന്തെറിയണമെന്ന് ഞാന്‍ ആഗ്രഹിച്ചു. കാരണം ഏറ്റവും മികച്ചവര്‍ക്കെതിരേ പന്തെറിയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു'-ഡ്വെയ്ന്‍ ബ്രാവോ പറഞ്ഞു.

സിഎസ്‌കെയുടെ വജ്രായുധം
സിഎസ്‌കെയുടെ വജ്രായുധമാണ് ഡ്വെയ്ന്‍ ബ്രാവോ. മധ്യനിരയില്‍ ബാറ്റിങ്ങില്‍ കരുത്തേകുന്നതോടൊപ്പം ഡെത്ത് ഓവറിലെ സ്‌പെഷ്യലിസ്റ്റ് കൂടിയാണ് ബ്രാവോ. ഐപിഎല്ലില്‍ 134 മത്സരത്തില്‍ നിന്ന് 1483 റണ്‍സും 147 വിക്കറ്റുമാണ് ബ്രാവോ വീഴ്ത്തിയിട്ടുള്ളത്. രണ്ട് തവണ കൂടുതല്‍ വിക്കറ്റ് നേട്ടക്കാര്‍ക്കുള്ള ഐപിഎല്ലിലെ പര്‍പ്പിള്‍ ക്യാപും ബ്രാവോ നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications