Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPl 2020: ദുബായ് സ്റ്റേഡിയത്തില്‍ റണ്ണൊഴുകും, ബാറ്റിങ്ങിന് അനുകൂലം- പിച്ച് റിപ്പോര്‍ട്ട്

ദുബായ്: കിങ്‌സ് ഇലവന്‍ പഞ്ചാബും-ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള ഇന്നത്തെ മത്സരത്തിന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയാണ് വേദി. 25,000 കാണികളെയാണ് ഇവിടെ ഉള്‍ക്കൊള്ളാനാവുന്നത്.ദുബായില്‍ സ്ഥിതി ചെയ്യുന്ന ഈ സ്‌റ്റേഡിയത്തില്‍ 2009ലാണ് ആദ്യ മത്സരം നടന്നത്. പാകിസ്താനും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ മത്സരം നടന്നത്. അവസാനമായി 2018 നവംബറില്‍ പാകിസ്താനും ന്യൂസിലന്‍ഡും തമ്മിലുള്ള ടെസ്റ്റ് മത്സരമാണ് ഈ മൈതാനത്ത് നടന്നത്.

പാകിസ്താനും വെസ്റ്റ് ഇന്‍ഡീസും തമ്മിലും പാകിസ്താനും ശ്രീലങ്കയും തമ്മിലുള്ള ഡേ-നൈറ്റ് ടെസ്റ്റിനും ഈ മൈതാനം വേദിയായിട്ടുണ്ട്.2009ല്‍ പാകിസ്താനും ഓസ്‌ട്രേലിയയും തമ്മിലാണ് ഇവിടെ ആദ്യമായി ഏകദിനം കളിച്ചത്.ഇതേ വര്‍ഷം ഇരു ടീമും തമ്മില്‍ ടി20യും കളിച്ചു.2019 നവംബറില്‍ നെര്‍ലന്‍ഡും പപ്പുവന്യൂഗുനിയയും തമ്മിലാണ് അവസാന ടി20 മത്സരം നടന്നത്.2014ല്‍ ഐപിഎല്ലിനും ഇവിടം വേദിയായിട്ടുണ്ട്.പാകിസ്താന്‍ സൂപ്പര്‍ ലീഗ് 2019ന്റെ ഉദ്ഘാടന ചടങ്ങുകളും ഇവിടെയാണ് നടന്നത്. ഇത്തവണ 24 ഐപിഎല്‍ മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്. ഇതില്‍ നാല് മത്സരം 3.30ന് ആരംഭിക്കുന്നതാണ്.

dubaistadium

റണ്ണൊഴുകും മൈതാനം

ബാറ്റ്‌സ്മാന്‍മാരെ മികച്ച രീതിയില്‍ പിന്തുണയ്ക്കുന്ന മൈതാനമാണ് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം. ഇവിടെ കളിച്ച ടി20 മത്സരങ്ങളില്‍ മിക്കവയിലും ആദ്യം ബാറ്റ് ചെയ്ത ടീം 200ന് മുകളില്‍ സ്‌കോര്‍ നേടിയിട്ടുണ്ട്. ഇവിടുത്തെ ടി20യിലെ ഉയര്‍ന്ന ടീം ടോട്ടല്‍ ശ്രീലങ്ക കുറിച്ച 211 റണ്‍സാണ്. സ്‌കോട്‌ലന്‍ഡിനെതിരേ അയര്‍ലന്‍ഡും ഇതേ സ്‌കോര്‍ നേടിയിട്ടുണ്ട്. ദുബായിലെ ശരാശരി റണ്‍റേറ്റ് 7.13ആണ്. ഇത് യുഎഇയിലെ മറ്റ് മൈതാനങ്ങളേക്കാള്‍ കൂടുതലാണ്. ഇവിടുത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ശ്രീലങ്കയുടെ കുശാല്‍ പെരേരയുടെ പേരിലാണ്. 2013ല്‍ പാകിസ്താനെതിരേ 84 റണ്‍സാണ് പെരേര നേടിയത്. ഇവിടുത്തെ മികച്ച ബൗളിങ് പ്രകടനം പാക് താരം ഇമാദ് വാസിമിന്റെ പേരിലാണ്. 2016ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ അഞ്ച് വിക്കറ്റാണ് ഇമാദ് വീഴ്ത്തിയത്. ദുബായില്‍ കൂടുതല്‍ വിക്കറ്റ് പാകിസ്താന്റെ സൊഹൈല്‍ തന്‍വീറിന്റെ പേരിലാണ്. 15 മത്സരത്തില്‍ നിന്ന് 22 വിക്കറ്റാണ് താഹിര്‍ നേടിയത്.

കാലാവസ്ഥ ഇങ്ങന

യുഎഇയില്‍ പൊതുവേ ചൂട് അധികമുള്ള സമയമാണിത്. ഐപിഎല്ലില്‍ താരങ്ങളെ മടുപ്പിക്കുന്നതും ഈ അധിക ചൂടാണ്. 35 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടുത്തെ ചൂട്. അതിനാല്‍ത്തന്നെ മഴ പെയ്യാനുള്ള യാതൊരു സാധ്യതയും ഇല്ല. ദുബായ് സമയം വൈകീട്ട് 5.30നാണ് മത്സരം ആരംഭിക്കുന്നത്. സൂര്യന്‍ അസ്തമിച്ച് കഴിഞ്ഞാലും കടുത്ത ചൂട് തന്നെയാണ് യുഎഇയില്‍ അനുഭവപ്പെടുന്നത്. ചെറിയ കാറ്റും നിലവിലെ കാലാവസ്ഥയിലുണ്ട്.

Story first published: Sunday, September 20, 2020, 12:42 [IST]
Other articles published on Sep 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+