വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: റണ്‍സിനേക്കാളധികം ക്യാച്ച് കൈവിട്ടു! അനുഷ്‌ക കുഞ്ഞിനെ തരില്ല- കോലിക്കു ട്രോള്‍

രാഹുലിന്റെ ക്യാച്ചുകളാണ് കോലി പാഴാക്കിയത്

ദുബായ്: ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മല്‍സരത്തില്‍ ദുരന്തമായി മാറിയ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു ട്രോള്‍ പൂരം. കളിയില്‍ പഞ്ചാബ് നായകന്‍ കെഎല്‍ രാഹുലിന്റെ രണ്ടു അനായാസ ക്യാച്ചുകള്‍ പാഴാക്കിയതാണ് കോലിയെ പരിഹാസ കഥാപാത്രമാക്കിയത്. ഫീല്‍ഡിങില്‍ ഫ്‌ളോപ്പായ അദ്ദേഹം ഒരു റണ്‍സ് മാത്രമെടുത്ത് ബാറ്റിങിലും നാണംകെട്ട് മടങ്ങിയിരുന്നു.

IPL 2020 : Twitter Brutally Trolls Virat Kohli | Oneindia Malayalam
1

കോലി രണ്ടു തവണ ജീവന്‍ നല്‍കിയ രാഹുലാവട്ടെ 69 പന്തില്‍ പുറത്താവാതെ 132 റണ്‍സ് വാരിക്കൂട്ടി പഞ്ചാബിന് തകര്‍പ്പന്‍ വിജയം നേടിക്കൊടുക്കുകയും കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. കോലിയുടെ കരിയറിലെ തന്നെ ഏറ്റവും മോശം മല്‍സരങ്ങളിലൊന്നായി ഇതു ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നതില്‍ സംശയമില്ല.

കോലിയെ കളിയാക്കിക്കൊണ്ട് രസകരമായ നിരവധി ട്രോളുകളാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. അക്കൂട്ടത്തില്‍ ചിലത് ഒന്നു നോക്കാം-

ഈ മല്‍സരം കണ്ടു കഴിഞ്ഞാല്‍ അനുഷ്‌കാ ശര്‍മ കുഞ്ഞിനെ എടുക്കാന്‍ കോലിയെ സമ്മതിക്കുമെന്ന് തോന്നുന്നില്ലെന്നായിരുന്നു ഒരു പരിഹാസം.

മല്‍സരം കൂടുകല്‍ ആവേശകരമാക്കി മാറ്റുന്നതിന് വിരാട് കോലി മനപ്പൂര്‍വ്വം ക്യാച്ചുകള്‍ വിട്ടു കളഞ്ഞതായി ഒരാള്‍ ട്വീറ്റ് ചെയ്തു.

കോലി മല്‍സരത്തില്‍ രണ്ടു ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി. ആര്‍സിബി ആരാധര്‍: ഇതിനു 2020നെ കുറ്റപ്പെടുത്തൂവെന്നായിരുന്നു ഒരു ട്വീറ്റ്.

മന്‍മോഹന്‍ സിങ് ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നപ്പോഴായിരുന്നു വിരാട് കോലി അഞ്ചു മിനിറ്റിനിടെ ഇത്രയും അനായാസമായ രണ്ടു ക്യാച്ചുകള്‍ പാഴാക്കിയതെന്നു മറ്റൊരാള്‍ കളിയാക്കി.

കോലി അനായാസ ക്യാച്ച് നഷ്ടപ്പെടുത്തി. ആബ്‌സ് വേണ്ടത് മോഡലിങിനു മാത്രമാണെന്ന് തെളിയിക്കുകയും ചെയ്തു.

ഇന്നു താന്‍ നേടിയ റണ്‍സിനേക്കാള്‍ കൂടുതല്‍ ക്യാച്ചുകള്‍ വിരാട് കോലി നഷ്ടപ്പെടുത്തി.

IPL 2020: 69 പന്തില്‍ 132*- പുതുചരിത്രമെഴുതി രാഹുല്‍, റിഷഭ് പന്തിന്റെ റെക്കോര്‍ഡ് തിരുത്തിIPL 2020: 69 പന്തില്‍ 132*- പുതുചരിത്രമെഴുതി രാഹുല്‍, റിഷഭ് പന്തിന്റെ റെക്കോര്‍ഡ് തിരുത്തി

IPL 2020: എല്ലാവര്‍ക്കും വേണ്ടത് ധോണിയെ! സിക്‌സര്‍ ഇത്ര സിംപിളോ? സഞ്ജു പറയുന്നുIPL 2020: എല്ലാവര്‍ക്കും വേണ്ടത് ധോണിയെ! സിക്‌സര്‍ ഇത്ര സിംപിളോ? സഞ്ജു പറയുന്നു

മല്‍സരത്തില്‍ ദയനീയ പരാജയമാണ് ആര്‍സിബി ഏറ്റുവാങ്ങിയത്. പൊരുതാന്‍ പോലുമാവാതെ കോലിയുടെ ടീം കീഴടങ്ങുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട പഞ്ചാബ് രാഹുലിന്റെ തീപ്പൊരി പ്രകടനത്തിന്റെ മികവില്‍ മൂന്നു വിക്കറ്റിന് 206 റണ്‍സ് വാരിക്കൂട്ടിയിരുന്നു. മറുപടിയില്‍ ആര്‍സിബി ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. 17 ഓവറില്‍ വെറും 109 റണ്‍സിന് അവര്‍ കൂടാരത്തില്‍ തിരിച്ചെത്തി. വാഷിങ്ടണ്‍ സുന്ദര്‍ (30), എബി ഡിവില്ലിയേഴ്‌സ് (28), ആരോണ്‍ ഫിഞ്ച് (20), ശിവം ദുബെ (12) എന്നിവര്‍ മാത്രമേ രണ്ടക്കം കടന്നുള്ളൂ.

മൂന്നു വിക്തറ്റ് വീതമെടുത്ത സ്പിന്നര്‍മാരായ രവി ബിഷ്‌നോയ്, മുരുഗന്‍ അശ്വിന്‍ എന്നിവര്‍ ചേര്‍ന്നാണ് ആര്‍സിബിയെ ചുരുട്ടിക്കെട്ടിയത്. ഷെല്‍ഡന്‍ കോട്രെല്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. രാഹുലാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Thursday, September 24, 2020, 23:58 [IST]
Other articles published on Sep 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X