വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സഞ്ജു അടുത്ത ധോണിയല്ല! അവസരം നല്‍കിയിരുന്നെങ്കില്‍ കാണാമായിരുന്നു- ശ്രീശാന്ത്

ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി മിന്നുന്ന പ്രകടനം കാഴ്ചവച്ചു കൊണ്ടിരിക്കുന്ന മലയാളി താരം സഞ്ജു സാംസണിനെ പലരും വാനോളം പ്രശംസിച്ചിരുന്നു. അക്കൂട്ടത്തില്‍ കേരളത്തില്‍ നിന്നുള്ള എംപിയായ ശശി തരൂരുമുണ്ടായിരുന്നു. അടുത്ത എംഎസ് ധോണിയെന്നായിരുന്നു സഞ്ജുവിനെ അദ്ദേഹം ട്വിറ്ററിലൂടെ വിശേഷിപ്പിച്ചത്. ഇതിനോടു പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസറും മലയാളിയുമായ ശ്രീശാന്ത്.

IPL 2020: റായുഡു, ബ്രാവോ എന്ന് സിഎസ്‌കെ നിരയില്‍ തിരിച്ചെത്തും, ഉത്തരവുമായി ടീം സിഇഒIPL 2020: റായുഡു, ബ്രാവോ എന്ന് സിഎസ്‌കെ നിരയില്‍ തിരിച്ചെത്തും, ഉത്തരവുമായി ടീം സിഇഒ

IPL 2020: കോട്രലിന്റെ വിക്കറ്റ് ആഘോഷത്തെ പരിഹസിച്ചു- വിശദീകരണവുമായി തെവാത്തിയIPL 2020: കോട്രലിന്റെ വിക്കറ്റ് ആഘോഷത്തെ പരിഹസിച്ചു- വിശദീകരണവുമായി തെവാത്തിയ

രാജസ്ഥാന്‍ ജയിച്ച രണ്ടു മല്‍സരങ്ങളിലും സഞ്ജു കസറിയിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ആദ്യ കളിയില്‍ 32 പന്തില്‍ 74ഉം കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ രണ്ടാമത്തെ കളിയില്‍ 42 പന്തില്‍ 85ഉം റണ്‍സ് താരം നേടിയിരുന്നു.

തരൂരിന്റെ ട്വീറ്റ്

തരൂരിന്റെ ട്വീറ്റ്

സഞ്ജു സാംസണിനെ കഴിഞ്ഞ 10 വര്‍ഷമായിട്ട് അറിയാം. 14 വയസ്സ് മാത്രമുള്ളപ്പോള്‍ നീയായിരിക്കും അടുത്ത എംഎസ് ധോണിയെന്നു അദ്ദേഹത്തോടു താന്‍ പറയുകയും ചെയ്തിരുന്നു. അതെ, ആ ദിവസം വന്നെത്തിയിരിക്കുന്നു. ഐപിഎല്ലിലെ രണ്ടു അവിസ്മരണീയ ഇന്നിങ്‌സുകളോടെ ഒരു ലോകോത്തര താരം എത്തിയിരിക്കുന്നുവെന്നായിരുന്നു തരൂര്‍ രാജസ്ഥാന്റെ വിജയത്തിനു ശേഷം ട്വീറ്റ് ചെയ്തത്.
സഞ്ജുവിനെ ധോണിയുമായി താരതമ്യം ചെയ്തതിനോടു താന്‍ യോജിക്കുന്നില്ലെന്നു ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ നേരത്തേ പ്രതികരിച്ചിരുന്നു. ഇപ്പോള്‍ ശ്രീശാന്തും സമാനമായ അഭിപ്രായം പറഞ്ഞിരിക്കുകയാണ്.

ധോണിയല്ല സഞ്ജുവെന്ന് ശ്രീശാന്ത്

ധോണിയല്ല സഞ്ജുവെന്ന് ശ്രീശാന്ത്

കിടിലന്‍ പ്രതികരണമായിരുന്നു ശ്രീശാന്ത് തരൂരിന്റെ ട്വീറ്റിനു ചുവടെ നല്‍കിയത്. അവന്‍ എംഎസ് ധോണിയൊന്നുമല്ല, അവന്‍ ഒരേയൊരു സഞ്ജു സാംസണാണ്. 2015 മുതല്‍ എല്ലാ ഫോര്‍മാറ്റുകളിലും അവന്‍ സ്ഥിരമായി കളിക്കുന്നുണ്ട്. ദയവു ചെയ്ത് അവനെ ആരുമായും താരതമ്യം ചെയ്യരുത്. അവസരങ്ങള്‍ നല്‍കിയിരുന്നെങ്കില്‍ ഇപ്പോള്‍ കളിക്കുന്നതു പോലെ സഞ്ജു ഇന്ത്യക്കു വേണ്ടിയും കളിക്കുന്നുണ്ടാവുമായിരുന്നു. ഇന്ത്യക്കു ലോകകപ്പുകളും നേടിത്തന്നിട്ടുണ്ടാവുമായിരുന്നു... പക്ഷെ- എന്നായിരുന്നു ശ്രീശാന്ത് കുറിച്ചത്.

ധോണിയുടെ സ്ഥാനം

ധോണിയുടെ സ്ഥാനം

ഇതിഹാസ താരം ധോണി കഴിഞ്ഞ മാസം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. ഒഴിഞ്ഞു കിടക്കുന്ന അദ്ദേഹത്തിന്റെ കസേര ഐപിഎല്ലിലെ മികച്ച പ്രകടനങ്ങളിലൂടെ സ്വന്തമാക്കുകയാണ് സഞ്ജുവിന്റെ ലക്ഷ്യം. ഇതിന്റെ തുടക്കം താരം ഗംഭീരമാക്കി കഴിഞ്ഞു. ഇനിയുള്ള മല്‍സരങ്ങളിലും ഫോം തുടര്‍ന്നാല്‍ സെലക്ടര്‍മാര്‍ക്കു സഞ്ജുവിനെ ദേശീയ ടീമില്‍ നിന്നും അവഗണിക്കാന്‍ കഴിയില്ല.
ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി ചില ടി20 മല്‍സരങ്ങളില്‍ സഞ്ജു കളിച്ചിരുന്നു. പക്ഷെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം താരത്തില്‍ നിന്നുണ്ടായില്ല. എങ്കിലും ഐപിഎല്ലിലൂടെ വീണ്ടും ഇന്ത്യന്‍ ടീമിലെ സ്ഥാനം തന്നെ തേടിയെത്തുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

Story first published: Wednesday, September 30, 2020, 15:04 [IST]
Other articles published on Sep 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X