വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഡല്‍ഹിയെ പഞ്ചാബിന് വീഴ്ത്താം- ചെയ്യേണ്ടത് മൂന്നു കാര്യങ്ങള്‍ മാത്രം

ദുബായിലാണ് മല്‍സരം നടക്കുന്നത്

ദുബായ്: ഐപിഎല്ലില്‍ ഇന്നു രാത്രി ദുബായില്‍ നടക്കാനിരിക്കുന്ന മല്‍സരത്തില്‍ ജീവന്‍മരണ പോരാട്ടത്തിന് കച്ചമുറുക്കിയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ഡല്‍ഹി ക്യാപ്പിറ്റല്‍സുമായി ഏറ്റുമുട്ടുന്നത്. പോയിന്റ് പട്ടികയില്‍ തലപ്പത്താണ് ഡല്‍ഹിയെങ്കില്‍ പഞ്ചാബ് ഏഴാംസ്ഥാനത്താണ്. പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ പഞ്ചാബിന് ഡല്‍ഹിക്കെതിരേ വിജയം അനിവാര്യമാണ്.

IPL 2020: സിഎസ്‌കെ, ആര്‍ആര്‍, എസ്ആര്‍എച്ച്, പഞ്ചാബ്- പ്ലേഓഫിലെത്താന്‍ ഈ ടീമുകള്‍ എന്തു ചെയ്യണം?IPL 2020: സിഎസ്‌കെ, ആര്‍ആര്‍, എസ്ആര്‍എച്ച്, പഞ്ചാബ്- പ്ലേഓഫിലെത്താന്‍ ഈ ടീമുകള്‍ എന്തു ചെയ്യണം?

Happy Birthday Viru: അച്ഛന്റെ പല്ല് തെറിപ്പിച്ച് തുടങ്ങി! പിന്നാലെ വിലക്കും- ഇവ അറിയണംHappy Birthday Viru: അച്ഛന്റെ പല്ല് തെറിപ്പിച്ച് തുടങ്ങി! പിന്നാലെ വിലക്കും- ഇവ അറിയണം

എന്നാല്‍ മിന്നുന്ന ഫോമില്‍ കളിക്കുന്ന ഡല്‍ഹിയെ വീഴ്ത്താന്‍ കെഎല്‍ രാഹുലിന്റെ പഞ്ചാബിനു കഴിയുമോ? മൂന്നു കാര്യങ്ങള്‍ സംഭവിച്ചാല്‍ വിജയം പഞ്ചാബിനൊപ്പം നില്‍ക്കും. ഇവ എന്തൊക്കെയെന്നു നോക്കാം.

ഫാസ്റ്റ് ബൗളര്‍മാരെ ആക്രമിച്ച് കളിക്കുക

ഫാസ്റ്റ് ബൗളര്‍മാരെ ആക്രമിച്ച് കളിക്കുക

മികച്ച ഫാസ്റ്റ് ബൗളര്‍മാരുള്‍പ്പെടുന്ന ടീമാണ് ഡല്‍ഹി. കാഗിസോ റബാദയും ആന്റിച്ച് നോര്‍ക്കിയയുമാണ് അവരുടെ കുന്തമുനകള്‍. നിലവില്‍ സീസണില്‍ കൂടുതല്‍ വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പ് കൈവശം വയ്ക്കുന്ന റബാദയെപ്പോലെ തന്നെ അപകടകാരിയാണ് നോര്‍ക്കിയ.
തുടക്കം മുതല്‍ തന്നെ ഡല്‍ഹി പേസര്‍മാരെ കടന്നാക്രമിച്ച് റണ്‍സ് നേടാനാണ് പഞ്ചാബ് ശ്രമിക്കേണ്ടത്. അവരുടെ പേസ് ബൗളിങ് നിരയെ നിര്‍വീര്യമാക്കിയാല്‍ പഞ്ചാബിന് കാര്യങ്ങള്‍ എളുപ്പമാവും. ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 31 വിക്കറ്റുകളാണ് റബാദ- നോര്‍ക്കിയ ജോടി ചേര്‍ന്നു വീഴ്ത്തിയത്. അതും എട്ടില്‍ താഴെ ഇക്കോണമി റേറ്റിലായിരുന്നു.
ഡല്‍ഹിയുടെ വിജയത്തിന് പിന്നില്‍ ബാറ്റിങ് നിരയെപ്പോലെ തന്നെ നിര്‍ണായകമാണ് പേസ് ബൗളിങ് നിര. മിന്നുന്ന ഫോമിലുള്ള പഞ്ചാബ് ഓപ്പണര്‍മാരായ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് തുടക്കം മുതല്‍ തന്നെ പേസര്‍മാര്‍ക്കെതിരേ പരാമധി റണ്‍സെടുക്കാന്‍ ശ്രമിക്കേണ്ടത്. അത് റിസ്‌ക് തന്നെയാണെങ്കിലും അതല്ലാതെ അവര്‍ക്കു മുന്നില്‍ മറ്റു വഴികളില്ല.
രാഹുല്‍- മായങ്ക് ജോടി ചേര്‍ന്ന് ഈ സീസണില്‍ ഇതിനകം 900ത്തിലും മുകളില്‍ റണ്‍സ് നേടിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ ഈ സഖ്യത്തിന്റെ പേസര്‍മാര്‍ക്കെതിരേയുള്ള പ്രകടനം പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണായകമാവും.

മൂന്നാംസ്ഥാനത്ത് പൂരന്‍

മൂന്നാംസ്ഥാനത്ത് പൂരന്‍

പഞ്ചാബ് ജയിച്ച കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ക്രിസ് ഗെയ്‌ലായിരുന്നു ബാറ്റിങില്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയത്. ഈ റോളില്‍ അദ്ദേഹം തിളങ്ങുകയും ചെയ്തു. എന്നാല്‍ ഡല്‍ഹിക്കെതിരേ ഗെയ്‌ലിനു പകരം മറ്റൊരു വിന്‍ഡീസ് താരമായ നിക്കോളാസ് പൂരനെ പഞ്ചാബ് മൂന്നാം നമ്പറില്‍ പരീക്ഷിക്കണം. ഗെയിം ചേഞ്ചറാവാന്‍ ശേഷിയുള്ള താരം കൂടിയാണ് പൂരന്‍.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയില്‍ 37 പന്തില്‍ 77 റണ്‍സെടുത്ത് പൂരന്‍ കസറിയിരുന്നു. ഈ സീസണിലെ വേഗമേറിയ ഫിഫ്റ്റിയും ഈ ഇന്നിങ്‌സില്‍ അദ്ദേഹം കുറിച്ചിരുന്നു. വമ്പന്‍ സിക്‌സറുകള്‍ നേടാന്‍ ശേഷിയുള്ള പൂരന് മുന്‍നിര ബാറ്റിങില്‍ തിളങ്ങാന്‍ കഴിയും. ഗെയ്‌ലും അപകടകാരിയാണെങ്കിലും സിംഗിളുകളും ഡബിളുകളും നേടുന്നതില്‍ അത്ര മിടുക്കനല്ല. അതിനാല്‍ തന്നെ ഗെയ്‌ലിനേക്കാള്‍ മുമ്പ് പൂരന്‍ ക്രീസിലെത്തിയാല്‍ അതത് പഞ്ചാബിനെ അതിവേഗം റണ്‍സെടുക്കാന്‍ സഹായിക്കും.

ഡല്‍ഹി മുന്‍നിരയെ പുറത്താക്കണം

ഡല്‍ഹി മുന്‍നിരയെ പുറത്താക്കണം

ഡല്‍ഹിയുടെ മുന്‍നിരയെ വേഗത്തില്‍ പുറത്താക്കുകയാണ് പഞ്ചാബ് ചെയ്യേണ്ട മറ്റൊരു കാര്യം. അപടകാരികളായ പൃഥ്വി ഷായും ശിഖര്‍ ധവാനും ചേര്‍ന്നാണ് ഡല്‍ഹിക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. ഇവരിലൊരാള്‍ ക്രീസില്‍ കൂടുതല്‍ സമയം ചെലവഴിച്ചാല്‍ തിരിച്ചടിയാവും. കഴിഞ്ഞ മല്‍സരത്തില്‍ സിഎസ്‌കെയ്‌ക്കെതിരേ പൃഥ്വി ഡെക്കായി പുറത്തായിട്ടും ധവാന്‍ സെഞ്ച്വറിയുമായി ടീമിനെ വിജയിപ്പിച്ചത് ആരും മറന്നു കാണില്ല.
ധവാന്‍ ഒമ്പത് കളികളില്‍ നിന്നും 143 സ്‌ട്രൈക്ക് റേറ്റോടെ സീസണില്‍ 359 റണ്‍സ് നേടിയിട്ടുണ്ട്. പൃഥ്വിയാവട്ടെ രണ്ടു ഫിഫ്റ്റികളോടെ 202 റണ്‍സും സീസണില്‍ കുറിച്ചു കഴിഞ്ഞു. നേടിയ റണ്‍സ് കുറവാണെങ്കിലും പൃഥ്വി ക്രീസില്‍ നിലയുറപ്പിച്ചാല്‍ അതിവേഗം റണ്‍സെടുക്കാന്‍ കേമനാണ്. ധവാന്‍- പൃഥ്വി സഖ്യത്തെക്കൂടാതെ മൂന്നാമനായി ഇറങ്ങുന്ന ശ്രേയസ് അയ്യരാണ് ഡല്‍ഹി ബാറ്റിങിലെ മറ്റൊരു നെടുംതൂണ്‍. ഈ മൂന്നു പേരെ ആശ്രയിച്ചാണ് ഡല്‍ഹി ബാറ്റിങ് നിലകൊള്ളുന്നത്. അതുകൊണ്ടു തന്നെ കഴിയുന്നത്ര വേഗത്തില്‍ ഇവരെ പുറത്താക്കാനായാല്‍ അത് ഡല്‍ഹിക്കു മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ പഞ്ചാബിനെ സഹായിക്കും.

Story first published: Tuesday, October 20, 2020, 14:47 [IST]
Other articles published on Oct 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X