IPL 2020: ഡല്‍ഹിക്കെതിരേ കെകെആറിന് പിഴച്ചതെവിടെ? ഇതാ മൂന്ന് കാരണങ്ങള്‍
ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാറ്റിങ് വെടിക്കെട്ടിനൊടുവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കീഴടക്കിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആറിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുക്കാനെ സാധിച്ചുള്ളു. പേരുകേട്ട കെകെആര്‍ ബാറ്റിങ് നിര അവസരത്തിനൊത്ത് ഉയരാത്തതാണ് ടീമിന്റെ തോല്‍വിക്ക് കാരണമായത്. ഷാര്‍ജയില്‍ റസല്‍ വെടിക്കെട്ട് കാത്തിരുന്നവരും നിരാശരായി. ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യരുടെ (88) ബാറ്റിങ് വെടിക്കെട്ടാണ് കളിയില്‍ ശ്രദ്ധേയമായത്. 38 പന്തില്‍ 7 ഫോറും 6 സിക്‌സുമാണ് ശ്രേയസ് നേടിയത്. കളിയിലെ താരവും ശ്രേയസാണ്. ഡല്‍ഹി-കെകെആര്‍ മത്സരത്തില്‍ കെകെആറിന്റെ തോല്‍വിയിലേക്ക് നയിച്ച മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ബാറ്റിങ്ങില്‍ മാത്രം ശ്രദ്ധിച്ചു
ഷാര്‍ജയിലെ മൈതാനത്തിന് വലുപ്പം കുറവായതിനാല്‍ത്തന്നെ എല്ലാവരും ബാറ്റിങ്ങിലാണ് കൂടുതല്‍ ശ്രദ്ധിക്കാറ്. ഇന്നലെ കെകെആറും ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധിച്ചപ്പോള്‍ ബൗളിങ് മറന്നു. ഡല്‍ഹിക്കെതിരേ കുല്‍ദീപ് യാദവിനെ പുറത്തിരുത്തി പകരം ബാറ്റ്‌സ്മാന്‍ രാഹുല്‍ ത്രിപതിക്കാണ് അവസരം നല്‍കിയത്. ആറ് ബൗളര്‍മാര്‍ കെകെആര്‍ നിരയില്‍ ഉണ്ടായിരുന്നെങ്കിലും പരിചയസമ്പന്നനായ പേസറുടെ അഭാവം ടീമില്‍ നിഴലിച്ച് നിന്നു. 15.5 കോടിക്ക് എത്തിച്ച പാറ്റ് കമ്മിന്‍സ് 4 ഓവറില്‍ 49 റണ്‍സ് വഴങ്ങിയപ്പോള്‍ ശിവം മാവി 3 ഓവറില്‍ 40 റണ്‍സും കമലേ് നാഗര്‍കോട്ടി 3 ഓവറില്‍ 35 റണ്‍സും വഴങ്ങി. പ്രസിദ്ധ് കൃഷ്ണയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഒരു പക്ഷെ ടീമിന്റെ ബൗളിങ് നിരയ്ക്കത് കൂടുതല്‍ ശക്തി നല്‍കുമായിരുന്നു.

ടോസ് നേടിയിട്ടും ആദ്യം ബാറ്റ് ചെയ്തില്ല
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ടോസ് ലഭിച്ചിട്ടും ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത് തെറ്റായിപ്പോയി. ഷാര്‍ജയിലെ മൈതാനത്ത് ആദ്യം ബാറ്റ് ചെയ്ത് കൂറ്റന്‍ സ്‌കോര്‍ നേടിയിരുന്നെങ്കില്‍ ഡല്‍ഹിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ കെകെആറിന് ചിലപ്പോള്‍ സാധിച്ചേനെ. എന്നാല്‍ ഡല്‍ഹിയെ ആദ്യം ബാറ്റ് ചെയ്യിച്ച് 200ന് ഉള്ളില്‍ തളച്ചിടാമെന്ന കെകെആറിന്റെ മോഹം ശ്രേയസ് അയ്യരുടെ മികവിന് മുന്നില്‍ തകരുകയായിരുന്നു. ആന്‍ഡ്രേ റസലില്‍ അമിതമായി കെകെആര്‍ വിശ്വാസം അര്‍പ്പിക്കുന്നത് ടീമിന് തിരിച്ചടിയാകുന്നുണ്ട്. ദിനേഷ് കാര്‍ത്തിക്, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഇതുവരെ ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല. ഇയാന്‍ മോര്‍ഗന്‍,ശുബ്മാന്‍ ഗില്‍ എന്നിവരെ മാത്രമാണ് നിലവില്‍ കെകെആറില്‍ അല്‍പ്പമെങ്കിലും സ്ഥിരത പുലര്‍ത്തുന്നത്.

ബാറ്റിങ് ഓഡറില്‍ മാറ്റം അനിവാര്യം
തുടര്‍ച്ചയായി പരാജയപ്പെടുമ്പോഴും സുനില്‍ നരെയ്‌നെ അമിതമായി കെകെആര്‍ വിശ്വസിക്കുന്നു. ഓപ്പണിങ്ങില്‍ നരെയ്‌ന് പകരം ആളെ കണ്ടെത്തേണ്ടത് അനിവാര്യമായിട്ടും കെകെആര്‍ പരീക്ഷണം തുടരുകയാണ്. നരെയ്ന്‍ പെട്ടെന്ന് മടങ്ങുന്നത് ആദ്യ പവര്‍പ്ലേയില്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഡല്‍ഹിക്കെതിരേ ആറാം നമ്പറിലാണ് ഇയാന്‍ മോര്‍ഗനെത്തിയത്. 18 പന്തില്‍ 44 റണ്‍സുമായി മോര്‍ഗന്‍ തിളങ്ങുകയും ചെയ്തു. ആന്‍ഡ്രേ റസല്‍,ദിനേഷ് കാര്‍ത്തിക് എന്നിവര്‍ക്ക് ശേഷമാണ് മോര്‍ഗനെ ഇറക്കിയത്. ഈ തീരുമാനം തെറ്റായിപ്പോയി. രാഹുല്‍ ത്രിപാതിയെ കമ്മിന്‍സിന് ശേഷം ബാറ്റിങ്ങിനിറക്കിയതും തെറ്റായ തീരുമാനം ആയിരുന്നു. തുടക്കത്തിലെ റസലിനെ നഷ്ടമായതോടെ കെകെആറിനെ അത് മാനസികമായി ബാധിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications