
രണ്ട് വെടിക്കെട്ട് താരങ്ങള്‍
കൊല്‍ക്കത്ത നിരയില്‍ രണ്ട് വെടിക്കെട്ട് താരങ്ങളുണ്ട്. ഓയിന്‍ മോര്‍ഗനും ആന്ദ്രേ റസ്സലും, ഇവര്‍ നേരത്തെ തന്നെ കളത്തില്‍ ഇറങ്ങണം. കെകെആറിന് വലിയ സ്‌കോര്‍ നേടാന്‍ ഇവര്‍ നേരത്തെ ഇറങ്ങുന്നത് സഹായിക്കും. ഒരിക്കലും ദിനേഷ് കാര്‍ത്തിക്ക് ഇവര്‍ക്ക് മുന്നേ ഇറങ്ങാന്‍ പാടില്ല. കാര്‍ത്തിക്ക് ഇവര്‍ക്ക് ശേഷം ബാറ്റ് ചെയ്യേണ്ട താരമാണെന്നും ഗംഭീര്‍ പറഞ്ഞു. കെകെആറിന്റെ ആരാധകരും മോര്‍ഗനെ നേരത്തെ ഇറക്കാതിരുന്നതില്‍ ഗംഭീറിനെ വിമര്‍ശിച്ചിരുന്നു. മുന്നില്‍ നയിക്കാന്‍ ഗംഭീറിന് സാധിക്കുന്നില്ലെന്നാണ് വിമര്‍ശനം

ടീം ലൈനപ്പ് ഇങ്ങനെ
രാഹുല്‍ ത്രിപാഠിയെയും നേരത്തെ ഇറക്കാന്‍ കെകെആര്‍ തയ്യാറാവണം. ദിനേഷ് കാര്‍ത്തിക്ക് ആറാം നമ്പറില്‍ കളിക്കണം. അത് മോര്‍ഗനും റസ്സലും കഴിഞ്ഞിട്ടാവണം. എന്നാല്‍ സുനില്‍ നരെയ്‌നെ ഇനിയും ഓപ്പണറായി ഇറക്കുന്നതില്‍ കാര്യമില്ല. അദ്ദേഹത്തെ മാറ്റണം. പകരം എട്ടാം നമ്പറിലോ ഒമ്പതിലോ കളിക്കണം. മോര്‍ഗന്‍ നാലാം സ്ഥാനത്തും റസ്സല്‍ അഞ്ചാം സ്ഥാനത്തും കളിക്കണമെന്നും ഗംഭീര്‍ പറഞ്ഞു. അതേസമയം ദിനേഷ് കാര്‍ത്തിക്കിന് ക്യാപ്റ്റന്‍സിയിലും ചില പിഴവുകള്‍ സംഭവിച്ചു. 19ാം ഓവറില്‍ സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിക്ക് പന്ത് നല്‍കിയത് വലിയ വീഴ്ച്ചയാണ്. ഈ ഓവറില്‍ 20 റണ്‍സാണ് വഴങ്ങിയതെന്നും ഗംഭീര്‍ പറഞ്ഞു.

ഇവരായിരുന്നു ബെസ്റ്റ് ഓപ്ഷന്‍
കെകെആറിന്റെ ഏറ്റവും മികച്ച ബൗളര്‍മാരായിരുന്നു 18, 19, 20 ഓവര്‍ എറിയേണ്ടിയിരുന്നത്. എന്നാല്‍ അത് സംഭവിച്ചില്ല. പാറ്റ് കമ്മിന്‍സ്, സുനില്‍ നരെയ്ന്‍, എന്നിവരുണ്ടായിരുന്നു. ശിവം മാവി നല്ല രീതിയില്‍ പന്തെറിയുന്ന താരമാണ്. ആേ്രന്ദ റസ്സലുമുണ്ട്. ഇത്രയും ഓപ്ഷനുണ്ടായിരുന്നു. പിന്നെന്തിനാണ് ചക്രവര്‍ത്തിയെ ഉപയോഗിച്ചത്. വരുണ്‍ ചക്രവര്‍ത്തി നല്ല ബൗളറാണ്. എന്നാല്‍ ഒരു യുവ സ്പിന്നര്‍ക്ക് 19ാം ഓവര്‍ നല്‍കുക എന്നത് തെറ്റായ തീരുമാനമാണ്. അതും ഷാര്‍ജയിലെ റണ്ണൊഴുകുന്ന പിച്ചില്‍. കെകെആര്‍ മത്സരത്തില്‍ 25 റണ്‍സോളം അനാവശ്യമായി കൂടുതലായി നല്‍കി. അതാണ് തോല്‍വിയിലേക്ക് നയിച്ചതെന്നും ഗംഭീര്‍ വ്യക്തമാക്കി.

എതിരാളികള്‍ മിടുക്കര്‍
ഷാര്‍ജയില്‍ വിട്ട് കൊടുക്കാവുന്നതിനേക്കാള്‍ കൂടുതല്‍ റണ്‍സാണ് കെകെആര്‍ വിട്ട് നല്‍കിയത്. എന്നാല്‍ ഡല്‍ഹി നിരയില്‍ ആന്ദ്രിച്ച് നോര്‍ത്ത്‌ജെയുടെ 19ാം ഓവറില്‍ എല്ലാം മാറ്റിമറിച്ചു. അഞ്ച് റണ്‍സ് മാത്രം ആ ഓവറില്‍ വഴങ്ങിയ നോര്‍ത്ത്‌ജെ ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു. ഇതാണ് മത്സരം കെകെആറില്‍ നിന്ന് തട്ടിയെടുത്തതെന്നും ഗംഭീര്‍ പറഞ്ഞു. അതേസമയം ഡല്‍ഹി നിരയില്‍ ശ്രേയസ് അയ്യരുടെ പ്രകടനം ഗംഭീരമായിരുന്നു. നമ്മള്‍ ഇത്രയും കാലം ശ്രേയസ് സ്പിന്‍ ബൗളിംഗിനെ നന്നായി കളിക്കുന്ന കാര്യമാണ് പറഞ്ഞത്. എന്നാല്‍ ഇന്ന് പേസ് ബൗളര്‍മാരെ വളരെ നന്നായി കളിക്കുന്ന ശ്രേയസിനെ കൂടിയാണ് കണ്ടതെന്നും ഗംഭീര്‍ പറഞ്ഞു.

കാര്‍ത്തിക്ക് മാറണം
ഇയാന്‍ മോര്‍ഗന്‍ കെകെആറിനെ നയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ശ്രീശാന്തും വെളിപ്പെടുത്തി. എന്തായാലും അത് ദിനേഷ്‌കാര്‍ത്തിക്കല്ല. ലോകകപ്പ് നേടിയ ടീമിന്റെ ക്യാപ്റ്റന്‍ ഐപിഎല്‍ ടീമിനെ തന്നെ നയിക്കണം. കെകെആര്‍ ഈ വിഷയം ശ്രദ്ധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. മുന്നില്‍ നിന്ന് നയിക്കുന്ന ക്യാപ്റ്റന്‍മാരെയാണ് കെകെആറിന് വേണ്ടത്. രോഹിത്, ധോണി, വിരാട് കോലി എന്നിവര്‍ അത്തരത്തിലുള്ള കളിക്കാരാണെന്നും ശ്രീശാന്ത് പറഞ്ഞു. അതേസമയം ടീമില്‍ ചില മാറ്റങ്ങളുണ്ടാവുമെന്ന് കാര്‍ത്തിക്കും സൂചിപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications