Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: കാര്‍ത്തിക് 'ധോണിയായി', കൊല്‍ക്കത്ത ജയിച്ചത് രണ്ടു കാരണങ്ങള്‍ കൊണ്ടെന്ന് അജയ് ജഡേജ

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്മാരില്‍ ഒരാളാണ് മഹേന്ദ്ര സിങ് ധോണി. എന്നാല്‍ നടന്നുകൊണ്ടിരിക്കുന്ന ദുബായ് എഡിഷന്‍ ഐപിഎല്ലില്‍ കാര്യങ്ങള്‍ ധോണിയുടെ കയ്യില്‍ നിന്നും വഴുതിപ്പോവുകയാണ്. ജയിക്കാവുന്ന കളികള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തോല്‍ക്കുന്നു; 200 -ന് മുകളിലുള്ള റണ്‍ചേസുകള്‍ ടീമിന് അപ്രാപ്യമായി മാറുന്നു. ഇത്തവണ കളിച്ച ആറു മത്സരങ്ങളില്‍ രണ്ടുതവണ മാത്രമേ മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ജയം കണ്ടെത്തിയിട്ടുള്ളൂ.

തോൽവി

ഇക്കണക്കിനാണ് പോക്കെങ്കില്‍ ചെന്നൈ പ്ലേ ഓഫ് കാണുമോയെന്ന കാര്യം പോലും സംശയം. ബുധനാഴ്ച്ച അബുദാബിയിലും ദാരുണമായ തോല്‍വിയാണ് ചെന്നൈ ഏറ്റുവാങ്ങിയത്. താരതമ്യേന ചെറിയ സ്‌കോറായ 168 റണ്‍സ് കയ്യെത്തിപ്പിടിക്കാന്‍ പേരുകേട്ട ചെന്നൈ ബാറ്റ്‌സ്മാന്മാര്‍ക്കായില്ല. 10 ഓവറില്‍ 90 റണ്‍സെടുത്ത ശേഷമാണ് ചെന്നൈ 10 റണ്‍സിന് തോറ്റത്. മധ്യനിരയില്‍ പൊടുന്നനെ സംഭവിച്ച തകര്‍ച്ചയാണ് ചെന്നൈയുടെ തോല്‍വിക്കുള്ള പ്രധാന കാരണം.

തീരുമാനങ്ങൾ

ഇതേസമയം, ചെന്നൈയ്ക്ക് എതിരെ ദിനേശ് കാര്‍ത്തിക് കൈക്കൊണ്ട തീരുമാനങ്ങളും മത്സരത്തില്‍ നിര്‍ണായകമായി. കൊല്‍ക്കത്തയുടെ തോല്‍വികള്‍ക്ക് കാരണം കാര്‍ത്തിക്കിന്റെ അബദ്ധ നടപടികളാണെന്ന ആക്ഷേപം കൊടുമ്പിരികൊണ്ടുനില്‍ക്കെയാണ് ടീമിന്റെ തന്ത്രപ്രധാനമായ ജയം. ചെന്നൈയ്ക്ക് എതിരെ പുതുതന്ത്രങ്ങളായിരുന്നു ദിനേശ് കാര്‍ത്തിക് പുറത്തെടുത്തത്. രാഹുല്‍ ത്രിപാഠിയെ ഓപ്പണറാക്കി. ബൗളിങ് നിരയില്‍ നരെയ്‌നെ വൈകി അവതരിപ്പിച്ചു. ചെന്നൈയെ സമ്മര്‍ദ്ദത്തിലാക്കിയതില്‍ സുനില്‍ നരെയ്‌നുള്ള പങ്കൊട്ടും ചെറുതല്ല.

മറ്റൊരു ധോണി

ഇപ്പോള്‍ ദിനേശ് കാര്‍ത്തിക്കിനെ ശക്തമായി പിന്തുണച്ച് രംഗത്തുവന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. ഷെയ്ഖ് സായദ് സ്റ്റേഡിയത്തില്‍ ചെന്നൈയ്ക്ക് എതിരെ കാര്‍ത്തിക് മറ്റൊരു ധോണിയായി മാറുകയായിരുന്നുവെന്ന് അജയ് ജഡേജ അഭിപ്രായപ്പെട്ടു.

'മറ്റു ടീമുകളെ നേരിടുമ്പോള്‍ ധോണി പയറ്റാറുള്ള തന്ത്രങ്ങള്‍ ചെന്നൈയ്ക്ക് എതിരെ കാര്‍ത്തിക് പ്രയോഗിച്ചു. 11 ആം ഓവറില്‍ പാറ്റ് കമ്മിന്‍സിന് പന്തുകൊടുത്തത് കൊല്‍ക്കത്തയുടെ വഴിക്ക് കാര്യങ്ങള്‍ കൊണ്ടുവന്നു. ചെന്നൈയുടെ സ്‌കോറിങ് വേഗം കുറയ്ക്കാന്‍ കമ്മിന്‍സിനായി. നരെയ്‌നെ വൈകി അവതരിപ്പിച്ചതും ചെന്നൈയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു', ജഡേജ വ്യക്തമാക്കി.

സ്പിൻ തന്ത്രം

'ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഏതു ടാര്‍ഗറ്റും പിടിച്ചെടുക്കാന്‍ പറ്റുമെന്ന വിശ്വാസം ക്രിക്കറ്റ് ലോകത്തുണ്ട്. ചെന്നൈയുടെ ഈ മൈന്‍ഡ് ഗെയിമാണ് പലപ്പോഴും എതിരാളികളെ തെറ്റായ തീരുമാനങ്ങളില്‍ കൊണ്ടുചാടിക്കുന്നത്. എന്നാല്‍ അബുദാബിയില്‍ ചെന്നൈയ്ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ദിനേശ് കാര്‍ത്തിക്കിനും കൊല്‍ക്കത്തയ്ക്കുമായി. 10 ഓവറില്‍ 90 റണ്‍സെടുത്തുനിന്ന ചെന്നൈയെയാണ് കാര്‍ത്തിക് കറക്കിവീഴ്ത്തിയത്', ജഡേജ ക്രിക്ബസിനോട് പറഞ്ഞു.

മത്സരത്തിന്റെ അവസാന ഘട്ടത്തിലേക്ക് നരെയ്‌നെയും വരുണ്‍ ചക്രവര്‍ത്തിയെയും നീക്കിവെച്ചത് കാര്‍ത്തിക്കിന്റെ തന്ത്രപരമായ തീരുമാനമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗും അഭിപ്രായപ്പെടുകയുണ്ടായി.

Story first published: Thursday, October 8, 2020, 18:31 [IST]
Other articles published on Oct 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+