IPL 2020: കെകെആര്‍ X ആര്‍സിബി- ഉറപ്പായും അറിയണം ഈ കളിക്കണക്കുകള്‍
ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഇന്ന് നേര്‍ക്കുനേര്‍. ഷാര്‍ജയിലാണ് മത്സരമെന്നതിനാല്‍ വമ്പന്‍ സ്‌കോര്‍ തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇരു ടീമിനും ബാറ്റിങ് കരുത്ത് മികച്ച രീതിയില്‍ ഉള്ളതിനാല്‍ ബൗളര്‍മാര്‍ നന്നായി വെള്ളം കുടിക്കേണ്ടി വരും. നിലവിലെ ഫോം പരിശോധിക്കുമ്പോഴും ഇരു ടീമും തുല്യരാണ്. കോലി, ഫിഞ്ച്, ഡിവില്ലിയേഴ്‌സ് കൂട്ടുകെട്ടിന് ശുബ്മാന്‍ ഗില്‍, ഇയാന്‍ മോര്‍ഗന്‍, ദിനേഷ് കാര്‍ത്തിക് എന്നിങ്ങനെയാവും കെകെആറിന്റെ മറുപടി. ഷാര്‍ജയിലെ പിച്ചിന്റെ സ്വഭാവം മാറിയിട്ടുണ്ട്. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ പിച്ച് സ്ലോ ആകുന്നുണ്ട്. അതിനാല്‍ത്തന്നെ ടോസ് മത്സരത്തില്‍ നിര്‍ണ്ണായകമാവും. കരുത്തരുടെ പോരാട്ടം എന്ന വിശേഷിപ്പിക്കാവുന്ന മത്സരത്തിന് മുമ്പ് ഇരു ടീമും തമ്മിലുള്ള കളിക്കണക്കുകള്‍ ഒന്ന് പരിശോധിക്കാം.

നേര്‍ക്കുനേര്‍ പോരാട്ടം
കെകെആറും ആര്‍സിബിയും ഇതുവരെ 25 തവണയാണ് നേര്‍ക്കുനേര്‍ മത്സരിച്ചത്. ഇതില്‍ 15 തവണയും ജയം കെകെആറിനായിരുന്നു. 10 തവണ ആര്‍സിബിയും ജയിച്ചു. എന്നാല്‍ നിലവിലെ ടീമും സാഹചര്യവുമെല്ലാം വ്യത്യസ്തമായതിനാല്‍ ആര്‍ക്കും ആധിപത്യം അവകാശപ്പെടാന്‍ സാധിക്കില്ല. കൊല്‍ക്കത്ത ആദ്യം ബാറ്റ് ചെയ്ത് 7 തവണയും പിന്തുടര്‍ന്ന് 8 തവണയും ജയിച്ചപ്പോള്‍ 9 തവണയും പിന്തുടര്‍ന്നാണ് ആര്‍സിബി വിജയിച്ചത്.
ഒരു തവണ മാത്രമാണ് ആര്‍സിബി ആദ്യം ബാറ്റ് ചെയ്ത് വിജയം നേടിയെടുത്തത്. ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്തയുടെ ഉയര്‍ന്ന സ്‌കോര്‍ 222 റണ്‍സും ആര്‍സിബിയുടെ ഉയര്‍ന്ന സ്‌കോര്‍ 213 റണ്‍സുമാണ്. കെകെആറിനെതിരേ 49 റണ്‍സിന് ഓള്‍ഔട്ടായ ചരിത്രവും കെകെആറിനുണ്ട്. ആര്‍സിബിക്കെതിരേ 89 റണ്‍സിന് കെകെആര്‍ ഓള്‍ ഔട്ടായിട്ടുണ്ട്.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്
കെകെആറിനെതിരേ കൂടുതല്‍ റണ്‍സുള്ള നിലവിലെ ആര്‍സിബി താരം ക്യാപ്റ്റന്‍ വിരാട് കോലിയാണ് (674). നിലവില്‍ മികച്ച ഫോമിലാണ് കോലിയുള്ളത്. കെകെആറിനുവേണ്ടി കൂടുതല്‍ റണ്‍സ് ആന്‍ഡ്രേ റസലാണ് (292) നേടിയത്. എന്നാല്‍ പരിക്കേറ്റ റസല്‍ ഇന്ന് കളിക്കുന്ന കാര്യം സംശയമാണ്. കൂടുതല്‍ വിക്കറ്റ് നേടിയ കെകെആര്‍ താരം സുനില്‍ നരെയ്‌നാണ് (16). എന്നാല്‍ നരെയ്‌ന്റെ ബൗളിങ് ആക്ഷന്‍ സംശയത്തിന്റെ നിഴലിലായതിനാല്‍ ടീമിന് ആശങ്കയുണ്ട്. ആര്‍സിബി നിരയില്‍ യുസ് വേന്ദ്ര ചഹാലാണ് (11) കേമന്‍. ചഹാല്‍ മികച്ച ഫോമിലാണുള്ളത്. കൂടുതല്‍ ക്യാച്ച് നേടിയ ആര്‍സിബി താരം കോലിയും (14) കെകെആര്‍ താരം റസലുമാണ് (4). കെകെആറിനെതിരേ ആര്‍സിബിയുടെ ശരാശരി സ്‌കോര്‍ 151 റണ്‍സും കെകെആറിന്റെ ശരാശരി സ്‌കോര്‍ 163 റണ്‍സുമാണ്.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍
ഇന്ന് വിരാട് കോലി മൂന്ന് സിക്‌സുകള്‍കൂടി നേടിയാല്‍ ഐപിഎല്ലില്‍ 200 സിക്‌സര്‍ ക്ലബ്ബില്‍ ഇടം നേടാം. 7 ബൗണ്ടറി നേടിയാല്‍ 500 ബൗണ്ടറി ക്ലബ്ബിലും അദ്ദേഹം ഇടം പിടിക്കും. ആര്‍സിബിയുടെ ഡിവില്ലിയേഴ്‌സ് മൂന്ന് ക്യാച്ച്കൂടി നേടിയാല്‍ 100 ഐപിഎല്‍ ക്യാച്ച് പൂര്‍ത്തിയാക്കും. 50 സിക്‌സര്‍ ക്ലബ്ബില്‍ ഇടം നേടാന്‍ കെകെആറിന്റെ ഇയാന്‍ മോര്‍ഗന് വേണ്ടത് അഞ്ച് സിക്‌സ്. സുനില്‍ നരെയ്ന്‍ മൂന്ന് സിക്‌സ് കൂടി നേടിയാല്‍ 50 ഐപിഎല്‍ സിക്‌സ് ക്ലബ്ബില്‍ ഇടം പിടിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications