IPL 2020: പഞ്ചാബ് x കെകെആര്‍- അറിഞ്ഞിരിക്കേണ്ട കളിക്കണക്കുകള്‍
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബും കെകെആറും നേര്‍ക്കുനേര്‍. ഈ സീസണില്‍ അഞ്ച് തോല്‍വികളുമായി ഏറ്റവും മോശം പ്രകടനമാണ് പഞ്ചാബ് നടത്തുന്നത്. കെകെആര്‍ തരക്കേടില്ലാത്ത പ്രകടനവുമായി നാലാം സ്ഥാനത്തുണ്ട്. പഞ്ചാബിന് മികച്ച ടീം കരുത്തുണ്ടെങ്കിലും ആര്‍ക്കും തന്നെ സ്ഥിരതയില്ല. തുടര്‍ തോല്‍വികളുടെ സമ്മര്‍ദ്ദം പഞ്ചാബിനെ വേട്ടയാടുന്നു. ഇന്ന് ക്രിസ് ഗെയ്‌ലിനെ പഞ്ചാബ് കളത്തിലിറക്കും. പ്ലേ ഓഫ് സാധ്യത സജീവമാക്കാന്‍ ജയം ഇരു കൂട്ടര്‍ക്കും അനിവാര്യമായിരിക്കെ ആവേശ മത്സരം തന്നെ പ്രതീക്ഷിക്കാം. ഇരു ടീമും തമ്മിലുള്ള കളിക്കണക്കുകള്‍ പരിശോധിക്കാം.

നേര്‍ക്കുനേര്‍ പോരാട്ടം
25 മത്സരങ്ങളിലാണ് കെകെആറും പഞ്ചാബും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 17 മത്സരത്തിലും ജയം കെകെആറിനായിരുന്നു. എട്ട് മത്സരത്തില്‍ പഞ്ചാബും വിജയിച്ചു. മുന്‍ കണക്കുകളില്‍ പഞ്ചാബിനെതിരേ വ്യക്തമായ ആധിപത്യം കെകെആറിനുണ്ട്. നിലവിലെ ഫോമും കെകെആറിന് അനുകൂലമാണ്. എന്നാല്‍ 2014ല്‍ യുഎഇയില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം പഞ്ചാബിനായിരുന്നു. മികച്ച താരനിരയുള്ള പഞ്ചാബ് ഏത് സമയത്തും ഫോമിലേക്ക് ഉയരാന്‍ കെല്‍പ്പുള്ളവരാണ്.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്
കെകെആറിനെതിരേ കൂടുതല്‍ റണ്‍സുള്ള നിലവിലെ പഞ്ചാബ് താരം ഗ്ലെന്‍ മാക്‌സ് വെല്ലാണ് (252). സീസണില്‍ ഇതുവരെ തിളങ്ങാന്‍ സാധിക്കാത്ത മാക്‌സ് വെല്‍ ഇന്ന് പുറത്തിരിക്കാനാണ് സാധ്യത. പഞ്ചാബിനെതിരേ കൂടുതല്‍ റണ്‍സുള്ള നിലവിലെ കെകെആര്‍ താരം ആന്‍ഡ്രേ റസലാണ് (246). കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പഞ്ചാബ് താരം മുഹമ്മദ് ഷമിയും (2) കൊല്‍ക്കത്തന്‍ താരം സുനിന്‍ നരെയ്‌നുമാണ് (26). പഞ്ചാബിനെതിരേ മികച്ച ബൗളിങ് റെക്കോഡാണ് നരെയ്‌നുള്ളത്. പഞ്ചാബിനുവേണ്ടി കൂടുതല്‍ ക്യാച്ച് രാഹുലിന്റെയും മാക്‌സ് വെല്ലിന്റെയും (4) പേരിലും കെകെആറിനുവേണ്ടി കൂടുതല്‍ ക്യാച്ച് കാര്‍ത്തിക്,റസല്‍,നരെയ്ന്‍ (3) എന്നിവരുടെ പേരിലുമാണ്. കെകെആറിനെതിരേ പഞ്ചാബിന്റെ ശരാശരി സ്‌കോര്‍ 160 റണ്‍സും കെകെആറിന്റെ ശരാശരി സ്‌കോര്‍ 163 റണ്‍സുമാണ്.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍
പഞ്ചാബിന്റെ മുഹമ്മദ് ഷമി ഇന്ന് ഒരു വിക്കറ്റ് വീഴ്ത്തിയാല്‍ ഐപിഎല്ലില്‍ 50 വിക്കറ്റ് ക്ലബ്ബില്‍ ഇടം പിടിക്കും. സീസണില്‍ തരക്കേടില്ലാത്ത ഫോമിലാണ് ഷമി. ഐപിഎല്ലില്‍ 100 സിക്‌സ് ക്ലബ്ബില്‍ ഇടം പിടിക്കാന്‍ കെ എല്‍ രാഹുലിന് വേണ്ടത് 9 സിക്‌സ്. കെകെആറിന്റെ ഇയാന്‍ മോര്‍ഗന്‍ 3 റണ്‍സുകൂടി നേടിയാല്‍ 1000 ഐപിഎല്‍ റണ്‍സും 6 സിക്‌സ് നേടിയാല്‍ 50 ഐപിഎല്‍ സിക്‌സ് എന്ന് ബഹുമതിയും സ്വന്തമാക്കും. ആന്‍ഡ്രേ റസല്‍ ഇന്ന് 50 റണ്‍സ് നേടിയാല്‍ 1500 ഐപിഎല്‍ റണ്‍സ് സ്വന്തമാക്കാനാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications