Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: കെകെആറും ഡല്‍ഹിയും നേര്‍ക്കുനേര്‍, ഷാര്‍ജയില്‍ റണ്‍മഴക്ക് സാധ്യത

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ 16ാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും കെകെആറും മുഖാമുഖം. ഡല്‍ഹി അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയകുതിപ്പിന് അവസാനമിട്ടാണ് കെകെആര്‍ എത്തുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം. ഷാര്‍ജയിലേത് ചെറിയ മൈതാനം ആയതിനാല്‍ ബാറ്റിങ് കരുത്ത് പരീക്ഷിക്കപ്പെടുന്ന മത്സരമായിരിക്കും ഇത്. ടോസ് മത്സരത്തില്‍ വലിയ ഘടകമായിരിക്കും.

കെകെആര്‍ മികച്ച ഫോമില്‍

കെകെആര്‍ മികച്ച ഫോമില്‍

ഷാര്‍ജയില്‍ കെകെആര്‍ ആദ്യം ബാറ്റ് ചെയ്താല്‍ 200ന് മുകളില്‍ റണ്‍സ് എന്തായാലും പ്രതീക്ഷിക്കാം. കാരണം അതിനുതക്ക ബാറ്റിങ് കരുത്ത് അവര്‍ക്കുണ്ട്. ഓപ്പണിങ്ങില്‍ ശുബ്മാന്‍ ഗില്‍ മികച്ച തുടക്കം നല്‍കുന്നുണ്ടെങ്കിലും സുനില്‍ നരെയ്ന്‍ ഇതുവരെ ഫോമിലേക്കുയര്‍ന്നിട്ടില്ല. നരെയ്‌നെ ഓപ്പണിങ് റോളില്‍ നിന്ന് മാറ്റണമെന്ന മുറവിളി ശക്തമാണെങ്കിലും ഷാര്‍ജയില്‍ നരെയ്‌നെ മാറ്റാന്‍ സാധ്യത കുറവാണ്. കാരണം ചെറിയ മൈതാനമായതിനാല്‍ നരെയ്‌ന്റെ കടന്നാക്രമണം ടീമിന് മുതല്‍ക്കൂട്ടായേക്കും. നായകന്‍ ദിനേഷ് കാര്‍ത്തിക് തീര്‍ത്തും നിരാശപ്പെടുത്തുമ്പോള്‍ നിധീഷ് റാണയ്ക്കും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല.

റസലിന്റെ കൈക്കരുത്ത്

കെകെആറിന്റെ വജ്രായുധം ആന്‍ഡ്രേ റസലില്‍ ടീം ഇന്ന് വലിയ പ്രതീക്ഷ വെക്കുന്നു. റസലിന്റെ കൈക്കരുത്ത് ഇന്ന് ടീമിന് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചേക്കും. ഇയാന്‍ മോര്‍ഗനും ബാറ്റിങ്ങില്‍ ഫോം കണ്ടെത്തിയത് ടീമിന് ആശ്വാസമാണ്. ബൗളിങ് നിരയില്‍ 15.5 കോടിയുടെ മികവ് പാറ്റ് കമ്മിന്‍സ് കാണിക്കുന്നുണ്ട്. മുംബൈക്കെതിരേ നിരാശപ്പെടുത്തിയ കമ്മിന്‍സ് ഹൈദരാബാദിനെതിരെയും രാജസ്ഥാനെതിരെയും മികച്ച ബൗളിങ്ങാണ് കാഴ്ചവെച്ചത്. ശിവം മാവി,നാഗര്‍കോട്ടി എന്നീ യുവ പേസര്‍മാരും പ്രതീക്ഷ കാക്കുന്നുണ്ട്.

ഡല്‍ഹി നിസാരക്കാരല്ല

ഡല്‍ഹി നിസാരക്കാരല്ല

അവസാന മത്സരത്തില്‍ ഹൈദരാബാദിനോട് തോല്‍വി വഴങ്ങിയെങ്കിലും ഡല്‍ഹിയുടെ കരുത്തിനെ അത് തളര്‍ത്തില്ല. ഇത്തവണ ഏറ്റവും സംതുലിതമായ ടീമുകളിലൊന്നാണ് ഡല്‍ഹി. സ്പിന്‍നിരയിലേക്ക് ആര്‍ അശ്വിന്‍ മടങ്ങിയെത്തുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ ടീമിനത് വലിയ മുതല്‍ക്കൂട്ടാവും. ഓപ്പണിങ്ങില്‍ ശിഖര്‍ ധവാനും പൃത്ഥ്വി ഷായും തരക്കേടില്ലാതെ കളിക്കുന്നുണ്ടെങ്കിലും സ്ഥിരതയില്ല. ധവാന് വിശ്രമം നല്‍കി അജിന്‍ക്യ രഹാനെയെ ഓപ്പണിങ്ങില്‍ പരീക്ഷിക്കാനുള്ള സാധ്യതയുമുണ്ട്.

ശ്രേയസ് അയ്യര്‍

റിഷഭ് പന്ത് ശ്രേയസ് അയ്യര്‍ കൂട്ടുകെട്ടാണ് ടീമിന്റെ കരുത്ത്. ഇരുവരുടേയും പ്രകടനം ടീമിന് നിര്‍ണ്ണായകമാണ്. മധ്യനിരയില്‍ തകര്‍ത്തടിക്കാന്‍ ഹെറ്റ്‌മെയറും സ്റ്റോയിനിസുമുണ്ട്. പേസ് നിരയില്‍ കഗിസോ റബാദയാണ് ടീമിന്റെ തുറുപ്പുചീട്ട്. മൂന്ന് മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റുകള്‍ റബാദ നേടിക്കഴിഞ്ഞു. ഇഷാന്ത് ശര്‍മയും കഴിഞ്ഞ മത്സരത്തില്‍ തരക്കേടില്ലാതെ പന്തെറിഞ്ഞു. അശ്വിന്‍ കളിച്ചാല്‍ അക്‌സര്‍ പട്ടേല്‍,അമിത് മിശ്ര എന്നിവരില്‍ ഒരാള്‍ പുറത്തിരിക്കും. ഓള്‍റൗണ്ടര്‍ അക്‌സറിനെ നിലനിര്‍ത്തി മിശ്രയെ പുറത്തിരുത്താനാണ് സാധ്യത.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ഡല്‍ഹി ക്യാപിറ്റല്‍സ്: പൃത്ഥ്വി ഷാ, ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഷിംറോന്‍ ഹെറ്റ്‌മെയര്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കഗിസോ റബാദ, ഇഷാന്ത് ശര്‍മ, ആന്റിച്ച് നോര്‍ജെ

കെകെആര്‍: ശുബ്മാന്‍ ഗില്‍, സുനില്‍ നരെയ്ന്‍, നിധീഷ് റാണ, ദിനേഷ് കാര്‍ത്തിക്, ഇയാന്‍ മോര്‍ഗന്‍, ആന്‍ഡ്രേ റസല്‍, പാറ്റ് കമ്മിന്‍സ്, ശിവം മാവി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, കമലേഷ് നാഗര്‍കോട്ടി

Story first published: Saturday, October 3, 2020, 9:18 [IST]
Other articles published on Oct 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+