For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ദിനേഷ് കാര്‍ത്തികിന്റെ കസേര തെറിച്ചു- ഇയാന്‍ മോര്‍ഗന്‍ കെകെആര്‍ ക്യാപ്റ്റന്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ മത്സരങ്ങള്‍ പുരോഗമിക്കവെ നിര്‍ണ്ണായക നീക്കം നടത്തിയ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. നായകസ്ഥാനത്ത് നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേഷ് കാര്‍ത്തികിനെ മാറ്റി പകരം ഇയാന്‍ മോര്‍ഗനെ നിയമിച്ചാണ് കെകെആര്‍ ഞെട്ടിച്ചിരിക്കുന്നത്. ഈ സീസണില്‍ നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും കാര്‍ത്തിക് പരാജയാണ്. ഈ അവസരത്തിലാണ് ഇംഗ്ലണ്ട് പരിമിത ഓവര്‍ നായകന്‍കൂടിയായ മോര്‍ഗനെ നായകസ്ഥാനെത്തിക്കാന്‍ കെകെആര്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ഏഴ് മത്സരത്തില്‍ നിന്ന് നാല് ജയം ഉള്‍പ്പെടെ 8 പോയിന്റുമായി നാലാംസ്ഥാനത്താണ് കെകെആറുള്ളത്. ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരേ കെകെആര്‍ ഇറങ്ങാനിരിക്കെയാണ് അപ്രതീക്ഷിത നീക്കം ടീം മാനേജ്‌മെന്റ് നടത്തിയിരിക്കുന്നത്.

നായകനെന്ന നിലയില്‍ കാര്‍ത്തികിനെക്കാള്‍ അനുഭവസമ്പത്തുള്ള മോര്‍ഗന്‍ എത്തുന്നതോടെ നിലവിലെ ടീമിന്റെ പ്രശ്‌നങ്ങള്‍ക്ക് ഏറെക്കുറെ പരിഹാരമാവുമെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ. കാര്‍ത്തിക് വരുത്തുന്ന ബൗളിങ് ചെയ്ഞ്ചുകളും ബാറ്റിങ് ഓഡറിലെ പരീക്ഷണങ്ങളും പരിക്കെ വിമര്‍ശനം നേരിട്ടിരുന്നു. ഇതോടെയാണ് ഇത്തരമൊരു നിര്‍ണ്ണായക മാറ്റത്തിന് കെകെആര്‍ തയ്യാറായത്. മുന്‍ മത്സരങ്ങളില്‍ത്തന്നെ പലപ്പോഴും താരങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി മോര്‍ഗന്‍ സജീവമായിരുന്നു.

പ്ലേ ഓഫില്‍ സീറ്റ് ഉറപ്പിക്കാന്‍ ഇനിയുള്ള മത്സരങ്ങളിലെ ജയം നിര്‍ണ്ണായകമായതിനാല്‍ത്തന്നെ പുതിയ നീക്കം കെകെആറിനെ സഹായിക്കുമോയെന്ന് കണ്ടറിയണം. നേരത്തെ കാര്‍ത്തികിന് പകരം മോര്‍ഗനെ നായകനാക്കണമെന്ന ആവിശ്യം ഉയര്‍ന്നപ്പോള്‍ കാര്‍ത്തികിന് പിന്തുണ നല്‍കുന്ന തരത്തിലായിരുന്നു കെകെആര്‍ മാനേജ്‌മെന്റ് സംസാരിച്ചത്. എന്നാല്‍ ടൂര്‍ണമെന്റ് രണ്ടാം ഘട്ടത്തിലേക്ക് കടക്കവെ നിര്‍ണ്ണായക മാറ്റത്തിന് കെകെആര്‍ തയ്യാറാവുകയായിരുന്നു.

eoinmorgan

ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനായി കാര്‍ത്തിക് നായകസ്ഥാനം മോര്‍ഗന് കൈമാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗൗതം ഗംഭീര്‍ നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കെകെആര്‍ നായകസ്ഥാനത്ത് എത്തിയ കാര്‍ത്തികിന് പ്രതീക്ഷ നിലവാരത്തിലേക്ക് ടീമിനെ ഉയര്‍ത്താന്‍ സാധിച്ചിരുന്നില്ല. ഇത്തവണയും കാര്‍ത്തിക് മികവ് കാട്ടാതെ വന്നതോടെയാണ് കെകെആര്‍ അദ്ദേഹത്തെ മാറ്റിയത്. ഈ സീസണില്‍ ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് കാര്‍ത്തികിന് നേടാനായത്. മറ്റ് മത്സരങ്ങളിലൊന്നും കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ കാര്‍ത്തികിന് സാധിച്ചിരുന്നില്ല.

അതേ സമയം മോര്‍ഗന്‍ തരക്കേടില്ലാത്ത ബാറ്റിങ് പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു. നായകസ്ഥാനം തെറിച്ചതിനാല്‍ ഇനിയുള്ള മത്സരങ്ങളില്‍ ടീമില്‍ സ്ഥാനം ലഭിക്കണമെങ്കില്‍ കാര്‍ത്തികിന് മികച്ച പ്രകടനം അനിവാര്യമാണ്. ഇന്ന് മുംബൈക്കെതിരായ മത്സരത്തില്‍ മോര്‍ഗന്റെ നായകത്വത്തിന് കീഴിലാവും കെകെആര്‍ ഇറങ്ങുക. സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ മുംബൈയോട് കെകെആര്‍ പരാജയപ്പെട്ടിരുന്നു. മോര്‍ഗന് കീഴില്‍ ഇതിന് പ്രതികാരം തീര്‍ക്കാന്‍ കെകെആറിന് സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

Story first published: Friday, October 16, 2020, 21:26 [IST]
Other articles published on Oct 16, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+