Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ധോണിയുടെ റെക്കോര്‍ഡ് പഴങ്കഥ, പുതുചരിത്രമെഴുതി ദിനേശ് കാര്‍ത്തിക്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുന്‍നായകനാണ് ദിനേശ് കാര്‍ത്തിക്. ടൂര്‍ണമെന്റ് പാതി പിന്നിട്ടപ്പോള്‍ ഇംഗ്ലണ്ടിന്റെ ലോകകപ്പ് നായകന്‍ ഇയാന്‍ മോര്‍ഗന് കാര്‍ത്തിക് ക്യാപ്റ്റന്‍സി കൈമാറി. ബാറ്റിങ്ങില്‍ ശ്രദ്ധിക്കാന്‍ വേണ്ടിയായിരുന്നു ഈ നീക്കം. കാരണം സീസണില്‍ ഒറ്റ അക്കത്തില്‍ പുറത്താകുന്നത് താരം പതിവാക്കുകയുണ്ടായി. നായകനെന്ന സമ്മര്‍ദ്ദം വിട്ടുമാറിയിട്ടും ബാറ്റുകൊണ്ടു തിളങ്ങാന്‍ കാര്‍ത്തിക്കിന് ഇനിയും കഴിഞ്ഞിട്ടില്ല. ഞായറാഴ്ച്ച രാജസ്താന്‍ റോയല്‍സിന് എതിരെയും പൂജ്യത്തില്‍ ഇദ്ദേഹം പുറത്തായി. ഇതേസമയം, ഇതേ മത്സരത്തില്‍ കരിയറിലെ മറ്റൊരു സുവര്‍ണനിമിഷം ദിനേശ് കാര്‍ത്തിക് നെഞ്ചോടുപിടിക്കുന്നതും ആരാധകര്‍ കണ്ടു.

IPL 2020: Dinesh Karthik Crosses MS Dhoni; Becomes Wicket Keeper With Most Catches In IPL History

സംഭവമെന്തന്നല്ലേ, മൈതാനത്ത് ബെന്‍ സ്റ്റോക്ക്‌സിന്റെയടക്കം നാലു തകര്‍പ്പന്‍ ക്യാച്ചുകളാണ് ദിനേശ് കാര്‍ത്തിക് എന്ന വിക്കറ്റ് കീപ്പര്‍ പിടിച്ചെടുത്തത്. ഫലമോ, എംഎസ് ധോണിയുടെ റെക്കോര്‍ഡ് പഴങ്കഥയായി. ഇപ്പോള്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്ത വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കാണ്. കാര്‍ത്തിക്കിന്റെ പേരില്‍ 110 ക്യാച്ചുകളുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ധോണിയുടെ അക്കൗണ്ടിലുള്ളത് 109 ക്യാച്ചുകളും. കൊല്‍ക്കത്ത പ്ലേ ഓഫില്‍ കടക്കുകയാണെങ്കില്‍ ക്യാച്ചുകളുടെ എണ്ണം കൂട്ടാന്‍ കാര്‍ത്തിക്കിന് അവസരം ലഭിച്ചേക്കാം. പട്ടികയില്‍ പാര്‍ത്ഥിവ് പട്ടേലാണ് ധോണിക്ക് പിന്നില്‍ മൂന്നാമത്. 66 ക്യാച്ചുകളാണ് പാര്‍ത്ഥിവ് പട്ടേല്‍ എടുത്തിരിക്കുന്നത്. 65 ക്യാച്ചുകളുമായി നമാന്‍ ഓജ അഞ്ചാമതുണ്ട്. 58 ക്യാച്ചുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ റോബിന്‍ ഉത്തപ്പയാണ് വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയില്‍ ആറാമത്.

നേരത്തെ, രാജസ്താനെതിരായ കാര്‍ത്തിക്കിന്റെ തകര്‍പ്പന്‍ ക്യാച്ചിനെക്കുറിച്ച് നായകന്‍ ഇയാന്‍ മോര്‍ഗനും പ്രശംസ അറിയിച്ചിരുന്നു. ഞായറാഴ്ച്ച 60 റണ്‍സിനാണ് കൊല്‍ക്കത്ത രാജസ്താനെ തോല്‍പ്പിച്ചത്. ഇതോടെ രാജസ്താന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയും ചെയ്തു. മോര്‍ഗന്റെ ഗംഭീരന്‍ പ്രകടനമാണ് കൊല്‍ക്കത്തയെ പടുകൂറ്റന്‍ സ്‌കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്താന്‍ 131 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു. മത്സരത്തില്‍ പാറ്റ് കമ്മിന്‍സിന് നാലു വിക്കറ്റുകളുണ്ട്. നിലവില്‍ 14 പോയിന്റുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോയിന്റ് പട്ടികയില്‍ നാലാമത് തുടരുകയാണ്.

Story first published: Monday, November 2, 2020, 19:38 [IST]
Other articles published on Nov 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+