Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ടൂര്‍ണമെന്റ് ഒരാഴ്ച പിന്നിടുമ്പോള്‍ പ്രകടനം എങ്ങനെ? വിശദമായി വിലയിരുത്താം

ദുബായ്: ഇന്ത്യന്‍ പ്രീമിയറിന്റെ 13ാം സീസണ്‍ ഒരുപാട് പരിമിതികള്‍ക്കിടയിലും വിജയകരമായി മുന്നോട്ട് പോവുകയാണ്. 19ന് ആരംഭിച്ച ഐപിഎല്‍ ഒരാഴ്ച പിന്നിടുമ്പോള്‍ ഇത്തവണത്തെ ചിത്രം ഏറെക്കുറെ വ്യക്തം. ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായ യുഎഇയിലെ മൈതാനത്ത് യുവ ബാറ്റ്‌സ്മാന്‍മാര്‍ അരങ്ങ് വാഴുന്നതിനാണ് ആദ്യ വാരം സാക്ഷ്യം വഹിച്ചത്. ആരാധകരെ ഏറ്റവും നിരാശപ്പെടുത്തുന്നത് സിഎസ്‌കെയുടെ പ്രകടനമാണ്. ആര്‍സിബി നായകന്‍ വിരാട് കോലിയ്ക്കും ആദ്യവാരത്തില്‍ വലിയ വിമര്‍ശനം നേരിടേണ്ടി വന്നു. ഒരാഴ്ച പിന്നിടുമ്പോള്‍ ടീമുകളുടെ അവസ്ഥ പോയിന്റ് പട്ടികയിലെ ക്രമത്തില്‍ വിശദമായി വിലയിരുത്താം.

തലപ്പത്ത് ഡല്‍ഹി

തലപ്പത്ത് ഡല്‍ഹി

ആദ്യ ആഴ്ചയില്‍ രണ്ട് മത്സരം കളിച്ച ഡല്‍ഹി ക്യാപിറ്റല്‍സാണ് രണ്ട് ജയവുമായി പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ളത്. ആദ്യ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ സൂപ്പര്‍ ഓവറില്‍ തോല്‍പ്പിച്ച ഡല്‍ഹി രണ്ടാം മത്സരത്തില്‍ സിഎസ്‌കെയെ 44 റണ്‍സിനും വീഴ്ത്തി. ബാറ്റ്‌സ്മാന്‍മാര്‍ വലിയ ഗംഭീര പ്രകടനം പുറത്തെടുത്തില്ലെങ്കിലും ബൗളിങ് നിര ടീമിന്റെ മുന്നോട്ടുള്ള കുതിപ്പിന് കരുത്ത് പകരുന്നു. പഞ്ചാബിനെതിരേ മാര്‍ക്കസ് സ്റ്റോയിനിസ് കളിയിലെ താരമായപ്പോള്‍ രണ്ടാം മത്സരത്തില്‍ പൃത്ഥ്വി ഷായാണ് ഡല്‍ഹിക്കുവേണ്ടി തിളങ്ങിയത്. ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ എന്നിവര്‍ പരിക്ക് മാറി മടങ്ങിയെത്തിയാല്‍ ഡല്‍ഹിയുടെ കരുത്ത് ഇനിയും ഉയരും.

കിങ്‌സ് ഇലവന്‍ പഞ്ചാബ്

കിങ്‌സ് ഇലവന്‍ പഞ്ചാബ്

ആദ്യ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ തോറ്റ കിങ്‌സ് ഇലവന്‍ പഞ്ചാബ് രണ്ടാം മത്സരത്തില്‍ ആര്‍സിബിയെ 97 റണ്‍സിന് തകര്‍ത്ത് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. കെഎല്‍ രാഹുലാണ് അവരുടെ ശക്തി. ആര്‍സിബിക്കെതിരേ 132 റണ്‍സുമായി റെക്കോഡ് പ്രകടനമാണ് രാഹുല്‍ കാഴ്ചവെച്ചത്. മുരുഗന്‍ അശ്വിന്‍, ബിഷ്‌നോയ് തുടങ്ങിയവരുടെ സ്പിന്‍ ബൗളിങ്ങും പഞ്ചാബിന് മുതല്‍ക്കൂട്ടാണ്. പേസര്‍മാരായി ഷമിയും കോട്രലും തരക്കേടില്ലാതെ പന്തെറിയുന്നു. എന്നാല്‍ മധ്യനിരയിലെ മികച്ച ബാറ്റ്‌സ്മാന്‍മാരുടെ അഭാവം ടീമിനെ അലട്ടുന്നു.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

നിലവിലെ ചാമ്പ്യന്മാരായ മുംബൈയുടെ തുടക്കം തോല്‍വിയോടെയായിരുന്നു. സിഎസ്‌കെയോട് അഞ്ച് വിക്കറ്റിന് തോറ്റ മുംബൈ രണ്ടാം മത്സരത്തില്‍ കരുത്തരായ കെകെആറിനെ 49 റണ്‍സിന് തകര്‍ത്ത് ശക്തമായ തിരിച്ചുവരവ് നടത്തി. പതിവ് തെറ്റിക്കാതെ തുടര്‍ച്ചയായ എട്ടാം സീസണിലും തോറ്റ് തുടങ്ങിയ മുംബൈ ടീമെന്ന നിലയില്‍ മികച്ച ഒത്തിണക്കത്തിലേക്ക് വന്നിട്ടുണ്ട്. നായകന്‍ രോഹിത് ശര്‍മയും പേസര്‍ ജസ്പ്രീത് ബൂംറയും താളം കണ്ടെത്തിയതും ടീമിന്റെ പ്രതീക്ഷ ഉയര്‍ത്തുന്നു. എന്നാല്‍ സ്പിന്‍നിര നിരാശപ്പെടുത്തി. ആര്‍സിബിയാണ് അടുത്ത എതിരാളി.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

രാജകീയമായാണ് രാജസ്ഥാന്‍ 13ാം സീസണിലേക്ക് വന്നത്. കരുത്തരായ സിഎസ്‌കെയെ 16 റണ്‍സിനാണ് അവര്‍ തോല്‍പ്പിച്ചത്. ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവരുടെ അഭാവത്തില്‍ മുന്നില്‍ നിന്ന് നയിച്ച നായകന്‍ സ്റ്റീവ് സ്മിത്തിന് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. സഞ്ജു സാംസണിന്റെ ഫോമും ടീമിന് കരുത്ത് പകരുന്നു. എന്നാല്‍ മധ്യനിരയില്‍ മികച്ച ബാറ്റ്‌സ്മാന്റെ അഭാവം രാജസ്ഥാന്‍ നിരയില്‍ വ്യക്തമായി കാണാം. പേസ് നിരയില്‍ ജോഫ്ര ആര്‍ച്ചറിന്റെ സാന്നിധ്യവും അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

എല്ലാ സീസണിലും പ്ലേ ഓഫിലെത്തിയ ടീമെന്ന ബഹുമതി ഇത്തവണത്തോടെ സിഎസ്‌കെയ്ക്ക് നഷ്ടമാകുമോയെന്ന ആശങ്കയിലാണ് ആരാധകരുള്ളത്. ആദ്യ മൂന്ന് മത്സരം പിന്നിടുമ്പോള്‍ ഏറ്റവും നിരാശപ്പെടുത്തിയത് സിഎസ്‌കെയാണ്. മുംബൈയോട് അഞ്ച് വിക്കറ്റിന് ജയം,പിന്നാലെ രാജസ്ഥാനോട് 16 റണ്‍സിന്റെ തോല്‍വി,ഒടുവില്‍ ഡല്‍ഹിയോട് 47 റണ്‍സിനും തോറ്റു. ധോണി ഉള്‍പ്പെടുന്ന ബാറ്റിങ് നിരയില്‍ പ്രതീക്ഷ നല്‍കുന്നത് ഫഫ് ഡുപ്ലെസിസ് മാത്രം. മുംബൈക്കെതിരായ മത്സരശേഷം പരിക്കേറ്റ അമ്പാട്ടി റായിഡു തിരിച്ചെത്തിയാല്‍ ടീമിനത് കരുത്താകും. സ്പിന്നര്‍മാര്‍ തീര്‍ത്തും നിരാശപ്പെടുത്തുമ്പോള്‍ പേസര്‍മാര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ട്.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂര്‍

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂര്‍

പതിവില്‍ നിന്ന് വ്യത്യസ്തമായി ഗംഭീര തുടക്കമായിരുന്നു ഇത്തവണ ആര്‍സിബിയുടേത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 10 റണ്‍സിന് തോല്‍പ്പിച്ച ആര്‍സിബി പക്ഷേ രണ്ടാം മത്സരത്തില്‍ പതിവ് സ്വഭാവം കാട്ടി. 97 റണ്‍സിനാണ് പഞ്ചാബിനോട് തോറ്റത്. ബൗളര്‍മാരും ബാറ്റ്‌സ്മാന്‍മാരും ഒരുപോലെ പഞ്ചാബിനെതിരേ നിരാശപ്പെടുത്തി. ബാറ്റിങ്ങില്‍ ഡിവില്ലിയേഴ്‌സ് മാത്രമാണ് താളം കണ്ടെത്തിയിട്ടുള്ളത്. കോലി,ആരോണ്‍ ഫിഞ്ച് എന്നീ പ്രമുഖര്‍ക്ക് ഫോം കണ്ടെത്തേണ്ടിയിരിക്കുന്നു. ചഹാല്‍ ഒഴികെയുള്ള ബൗളിങ് നിരയും ശരാശരി മാത്രം. ദേവ്ദത്ത് പടിക്കല്‍,ജോഷ്വാ ഫിലിപ്പി തുടങ്ങിയ യുവ ബാറ്റ്‌സ്മാന്‍മാരിലും ടീം പ്രതീക്ഷവെക്കുന്നു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ആദ്യ മത്സരത്തില്‍ ആര്‍സിബിയോട് 10 റണ്‍സിനാണ് ഹൈദരാബാദ് തോറ്റത്. ഡേവിഡ് വാര്‍ണര്‍,ജോണി ബെയര്‍സ്‌റ്റോ,മനീഷ് പാണ്ഡെ എന്നിവര്‍ക്ക് ശേഷം വിശ്വസിക്കാവുന്ന ബാറ്റ്‌സ്മാന്‍ ടീമിലില്ല. അടുത്ത മത്സരത്തില്‍ കെയ്ന്‍ വില്യംസണ്‍ ടീമില്‍ ഇടം പിടിച്ചേക്കും. അങ്ങനെയെങ്കില്‍ ടീമിനത് കരുത്താകും. അല്ലാത്ത പക്ഷം ടീമിന്റെ മുന്നോട്ടുള്ള കുതിപ്പ് ദുഷ്‌കരം. ഭുവനേശ്വര്‍ കുമാര്‍,സന്ദീപ് ശര്‍മ,റാഷിദ് ഖാന്‍ ഉള്‍പ്പെടുന്ന ബൗളിങ് നിര ഫോം കണ്ടെത്തേണ്ടതുണ്ട്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

നിലവിലെ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ് കെകെആര്‍. മുംബൈ ഇന്ത്യന്‍സിനോട് 49 റണ്‍സിനാണ് ടീം പരാജയപ്പെട്ടത്. പേരുകേട്ട ടി20 താരങ്ങള്‍ നിരവധി ടീമിലുണ്ടെങ്കിലും ആരും ഫോമിലല്ല. എന്നാല്‍ ഇവര്‍ ഫോമിലേക്കെത്തിയാല്‍ കെകെആറിന് പിടിച്ചുനിര്‍ത്തുക പ്രയാസം. 15.5 കോടി കൊടുത്തെത്തിച്ച പാറ്റ് കമ്മിന്‍സ് മുംബൈക്കെതിരേ നന്നായി തല്ലുവാങ്ങി. സ്പിന്‍ ബൗളര്‍മാര്‍ക്ക് ആദ്യ മത്സരത്തില്‍ ഫോം കണ്ടെത്താനായിട്ടില്ല. ഹൈദരാബാദിനെതിരേ മത്സരം കെകെആറിന് ജയിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്.

ഓറഞ്ച് ക്യാപ്-പര്‍പ്പിള്‍ ക്യാപ്

ഓറഞ്ച് ക്യാപ്-പര്‍പ്പിള്‍ ക്യാപ്

173 റണ്‍സുമായി ഓറഞ്ച് ക്യാപില്‍ സിഎസ്‌കെയുടെ ഫഫ് ഡുപ്ലെസിസാണ് മുന്നില്‍. കെഎല്‍ രാഹുല്‍ (153),മായങ്ക് അഗര്‍വാള്‍ (115),രോഹിത് ശര്‍മ (92),എബി ഡിവില്ലിയേഴ്‌സ് (79) എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റ് താരങ്ങള്‍.

അഞ്ച് വിക്കറ്റുമായി കഗിസോ റബാദയാണ് പര്‍പ്പിള്‍ ക്യാപിനുടമ. സിഎസ്‌കെയുടെ സാം കറാനും അഞ്ച് വിക്കറ്റുണ്ട്. മുഹമ്മദ് ഷമി(4),യുസ്‌വേന്ദ്ര ചഹാല്‍ (4),ഷെല്‍ഡോന്‍ കോഡ്രല്‍ (4) എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റുള്ള ബൗളര്‍മാര്‍.

Story first published: Saturday, September 26, 2020, 14:27 [IST]
Other articles published on Sep 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+