വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ത്രില്ലറുകളുടെ തമ്പുരാനായി പഞ്ചാബ്! ലീഗ് ഘട്ടത്തിലെ അഞ്ചു ക്ലാസിക്കുകള്‍

പ്ലേഓഫ് പോരാട്ടങ്ങള്‍ക്കു വ്യാഴാഴ്ച തുടക്കമാവും

ഐപിഎല്ലിന്റെ 13ാം സീസണിലെ ലീഗ് റൗണ്ട് പോരാട്ടങ്ങള്‍ക്കു തിരശീലല വീണു കഴിഞ്ഞു. ഇനി നടക്കാനിരിക്കുന്നത് പ്ലേഓഫ് മല്‍സരങ്ങളാണ്.. 56 മല്‍സരങ്ങളാണ് ലീഗ് ഘട്ടത്തിലുണ്ടായിരുന്നത്. മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലായിരുന്നു ലീഗ് ഘട്ടത്തിലെ അവസാന മല്‍സരം. ഈ കളിയില്‍ ഹൈദരാബാദ് 10 വിക്കറ്റിന്റെ ഏകപക്ഷീയമായ വിജയവും ആഘോഷിച്ചിരുന്നു.

Top Five thrilling matches in the IPL 2020 | Oneindia Malayalam

IPL 2020: ലീഗ് ഘട്ടത്തിലെ മോശം പ്രകടനം, ഫ്‌ളോപ്പ് ഇലവന്‍ ഇതാ; ധോണി നായകന്‍IPL 2020: ലീഗ് ഘട്ടത്തിലെ മോശം പ്രകടനം, ഫ്‌ളോപ്പ് ഇലവന്‍ ഇതാ; ധോണി നായകന്‍

IPL 2020: 'വല്ലാതെ മിസ് ചെയ്യുന്നു', ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രവേശനത്തിന് പിന്നാലെ ഭുവനേശ്വര്‍IPL 2020: 'വല്ലാതെ മിസ് ചെയ്യുന്നു', ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രവേശനത്തിന് പിന്നാലെ ഭുവനേശ്വര്‍

ഗ്രൂപ്പു ഘട്ടത്തില്‍ നിരവധി ത്രില്ലറുകള്‍ക്കു ക്രിക്കറ്റ് പ്രേമികള്‍ സാക്ഷിയായിരുന്നു. ഇതില്‍ ഒരു മല്‍സരത്തിലെ വിജയികളെ കണ്ടെത്താന്‍ രണ്ടു സൂപ്പര്‍ ഓവറുകളാണ് വേണ്ടിവന്നത്. നിശ്ചിത ഓവറിലും തുടര്‍ന്നുള്ള സൂപ്പര്‍ ഓവറിലും ടൈ പാലിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ലീഗ് ഘട്ടത്തിലെ ഏറ്റവും ആവേശകരമായ അഞ്ചു പോരാട്ടങ്ങള്‍ ഏതൊക്കെയാണെന്നു പരിശോധിക്കാം.

ഡല്‍ഹി- പഞ്ചാബ്

ഡല്‍ഹി- പഞ്ചാബ്

ഈ സീസിലെ രണ്ടാമത്തെ മല്‍സരം ഡല്‍ഹി ക്യാപ്പിറ്റല്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലായിരുന്നു. ദുബായിലായിരുന്നു മല്‍സരം. ടോസിനു ശേഷം പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ബൗളിങ് തിരഞ്ഞെടുത്തു. ഡല്‍ഹി തുടക്കത്തില്‍ മൂന്നിന് 13 റണ്‍സെന്ന നിലയിലേക്കു വീണെങ്കിലും മാര്‍ക്കസ് സ്റ്റോയ്‌നിസിന്റെ (21 പന്തില്‍ 53) ഇന്നിങ്‌സ് അവരെ കരകയറ്റി. എട്ടു വിക്കറ്റിന് 157 റണ്‍സെന്ന സ്‌കോര്‍ ഡിസി നിശ്ചിത ഓവറില്‍ നേടി.
മറുപടിയില്‍ പഞ്ചാബ് അഞ്ചിന് 55 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തിയിരുന്നു. എന്നാല്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ (60 പന്തില്‍ 89) വണ്‍മാന്‍ ഷോ അവരെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. എഎന്നാല്‍ പഞ്ചാബിന്റെ മറുപടിയും 157ല്‍ അവസാനിച്ചതോടെ കളി ടൈ ആയി. തുടര്‍ന്നുള്ള സൂപ്പര്‍ ഓവറില്‍ പേസര്‍ കാഗിസോ റബാദയുടെ മിന്നുന്ന പ്രകടനം പഞ്ചാബിനെ മൂന്നു റണ്‍സിലൊതുക്കി. ഡിസി അനായാസം ഇത് മറികടക്കുകയും ചെയ്തു.

രാജസ്ഥാന്‍ - പഞ്ചാബ്

രാജസ്ഥാന്‍ - പഞ്ചാബ്

സീസണിലെ ഒമ്പതാത്തെ മല്‍സരം കിങ്‌സ് ഇലവന്‍ പഞ്ചാബും സ്റ്റീവ് സ്മിത്ത് ക്യാപ്റ്റനായ രാജസ്ഥാന്‍ റോയല്‍സും തമ്മിലായിരുന്നു. ഷാര്‍ജയായിരുന്നു മല്‍സരവേദി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് രണ്ടു വിക്കറ്റിന് 223 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മായങ്ക് അഗര്‍വാളിന്റെ സെഞ്ച്വറിയും രാഹുലിന്റെ ഫിഫ്റ്റിയുനാണ് പഞ്ചാബിന് കരുത്തായത്.
മറുപടിയില്‍ ക്യാപ്റ്റന്‍ സ്മിത്തും മലയാളി താരം സഞ്ജു സാംസണും ഇതേ നാണയത്തില്‍ തിരിച്ചടിച്ചു. 42 പന്തില്‍ 85 റണ്‍സെടുത്ത് സഞ്ജു മടങ്ങിയെങ്കിലും രാഹുല്‍ തെവാത്തിയയെന്ന പുതിയ താരോദയം രാജസ്ഥാന്റെ ഹീറോയായി മാറി. ഷെല്‍ഡണ്‍ കോട്രെല്‍ എറിഞ്ഞ 18ാം ഓവറില്‍ അഞ്ചു സിക്‌സറടക്കം 30 റണ്‍ത് തെവാത്തിയ വാരിക്കൂട്ടിയതോടെ രാജസ്ഥാന്‍ നാടകീയ വിജയം സ്വന്തമാക്കി. ഐപിഎല്ലിലെ ഏറ്റവും വലിയ റണ്‍ചേസ് കൂടിയായിരുന്നു ഇത്.

മുംബൈ- ബാംഗ്ലൂര്‍

മുംബൈ- ബാംഗ്ലൂര്‍

സീസണിലെ 10ാമത്തെ മല്‍സരം നവലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലായിരുന്നു. ആദ്യം ബാറ്റ് വീശിയ ആര്‍സിബി മലയാളി താരം ദേവ്ദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച്, എബി ഡിവില്ലിയേഴ്‌സ് എന്നിവരുടെ ഫിഫ്റ്റികളിലേറി മൂന്നു വിക്കറ്റിന് 201 റണ്‍സെടുത്തു.
നായകന്‍ രോഹിത് ശര്‍മ, ക്വിന്റണ്‍ ഡികോക്ക് എന്നിവരടക്കമുള്ള പുറത്തായ ശേഷം മുംബൈയ്ക്കു 52 പന്തില്‍ 124 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്നു. അവസാന അഞ്ചോവറില്‍ ഇഷാന്‍ കിഷനും കരെണ്‍ പൊള്ളാര്‍ഡും ചേര്‍ന്നു നടത്തിയ വെടിക്കെട്ട് പ്രകടനം മുംബൈയെ ആര്‍സിബിയുടെ സകോറിനൊപ്പമെത്തിച്ചു. കളി ടൈയാവുകയും ചെയ്തു. സൂപ്പര്‍ ഓവറില്‍ മുംബൈയ ആര്‍സിബി മറികടക്കുകയായിരുന്നു. മുംബൈയ്ക്കായി ജസ്പ്രീത് ബുംറയും ആര്‍സിബിക്കു വേണ്ടി നവദീപ് സെയ്‌നിയുമായിരുന്നു സൂപ്പര്‍ ഓവര്‍ ബൗള്‍ ചെയ്തത്.

മുംബൈ- പഞ്ചാബ്

മുംബൈ- പഞ്ചാബ്

ഈ സീസണിലെ മാത്രമല്ല ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ പോരാട്ടമായിരുന്നു ഇത്. വിജയികളെ കണ്ടെത്താന്‍ രണ്ടു സൂപ്പര്‍ ഓവറുകളാണ് വേണ്ടിവന്നത്. മുംബൈ ഇന്ത്യന്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബുമായിരുന്നു കളിയില്‍ കൊമ്പുകോര്‍ത്തത്.
ക്വിന്റണ്‍ ഡികോക്കിന്റെ (53) ഇന്നിങ്‌സും ക്രുനാല്‍ പാണ്ഡ്യ, കരെണ്‍ പൊള്ളാര്‍ഡ്, നതാന്‍, കൂള്‍ട്ടര്‍ നൈല്‍ എന്നിവരുടെ സംഭാവനയും ആദ്യം ബാറ്റ് ചെയ്ത മുംബൈയെ ആറു വിക്കറ്റിന് 176 റണ്‍സിലെത്തിച്ചു.
മറുപടിയില്‍ ക്യാപ്റ്റന്റെ കളി കെട്ടഴിച്ച കെഎല്‍ രാഹുല്‍ പഞ്ചാബിനു വേണ്ടി പട നയിച്ചു. എന്നാല്‍ ജസ്പ്രീത് ബുംറയുടെ മൂന്നു വിക്കറ്റ് പ്രകടനവും അവസാന ഓവറുകളിലെ സമ്മര്‍ദ്ദവുമെല്ലാം പഞ്ചാബിന് തളര്‍ത്തി. മല്‍സരം ടൈ.
സൂപ്പര്‍ ഓവര്‍ തുടര്‍ന്നുണ്ടായെങ്കിലും ഇതും ടൈ തന്നെ. ഒടുവില്‍ വിജയികളെ തീരുമാനിക്കാന്‍ വീണ്ടുമൊരു സൂപ്പര്‍ ഓവര്‍. ക്രിസ് ജോര്‍ഡന്റെ ബൗളിങിലും ക്രിസ് ഗെയ്ല്‍- മായങ്ക് അഗര്‍വാള്‍ ജോടിയുടെ തകര്‍പ്പന്‍ ബാറ്റിങും പഞ്ചാബിനു ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു.

ഹൈദരാബാദ്- കൊല്‍ക്കത്ത

ഹൈദരാബാദ്- കൊല്‍ക്കത്ത

സീസണിലെ 35ാമത്തെ മല്‍സരം സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 15 ഓവിറില്‍ നാലിന് 105 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ ഡെത്ത് ഓവറില്‍ ദിനേഷ് കാര്‍ത്തികും ഇയോന്‍ മോര്‍ഗനും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനെ കെകെആറിനെ അഞ്ചു വിക്കറ്റിന് 163 റണ്‍സിലെത്തിച്ചു.
മറുപടിയില്‍ കെയ്ന്‍ വില്ല്യംസണും ജോണി ബെയര്‍സ്‌റ്റോയും ഓപ്പണിങ് വിക്കറ്റില്‍ 58 റണ്‍സെടുത്തിരുന്നു. ക്യാപ്റ്റന്‍ ഡേവിഡ് വാണര്‍ പുറത്താവാതെ 47 റണ്‍സെടുക്കുയും ചെയ്തു. പക്ഷെ കളി ടൈ ആയി. ആറു വിക്കറ്റിന് 163 റണ്‍സില്‍ എസ്ആര്‍എച്ചിന്റെ മറുപടി അവസാനിച്ചു.
സീസണിലെ ആദ്യ മല്‍സരം കളിച്ച ന്യൂസിലാന്‍ഡിന്റെ ലോക്കി ഫെര്‍ഗൂസനായിരുന്നു സൂപ്പര്‍ ഓവറില്‍ കെകെആറിന്റെ ഹീറോ. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ രണ്ടു റണ്‍സെടുക്കാനേ ഫെര്‍ഗൂസന്‍ അനുവദിച്ചുള്ളൂ. കെകെആര്‍ അനായാസം ഇതു മറികടക്കുകയായിരുന്നു.

Story first published: Wednesday, November 4, 2020, 11:40 [IST]
Other articles published on Nov 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X