വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഫൈനല്‍ കളിക്കാത്ത ഡല്‍ഹി ഫൈനലിലെത്തി, ഇനിയും ഒരുപാട് കാണാനുണ്ടെന്ന് സെവാഗ്

By Vaisakhan MK

ദുബായ്: ഐപിഎല്ലില്‍ ആദ്യമായി ഫൈനലിലെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഭിനന്ദിച്ച് വീരേന്ദര്‍ സെവാഗ്. ഫൈനലിലെത്തിയ ഡല്‍ഹിക്ക് അഭിനന്ദനങ്ങള്‍. ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ ഫൈനല്‍ കളിക്കാത്ത ടീം ഫൈനലിലെത്തിയിരിക്കുന്നത്. ഇനിയും ഒരുപാട് കാണാനുണ്ടെന്നും സെവാഗ് കുറിച്ചു. അതേസമയം ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാനോ ഫൈനലില്‍ എത്താനോ ഡല്‍ഹിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം രണ്ടാമത്തെ ക്വാളിഫയറില്‍ ഹൈദരാബാദിനെ 17 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഡല്‍ഹി ഫൈനലില്‍ എത്തിയിരിക്കുന്നത്. മുംബൈയോട് തോറ്റ് ഫൈനല്‍ പ്രതീക്ഷ നഷ്ടപ്പെട്ട ഡല്‍ഹിയാണ് അപ്രതീക്ഷിത ജയം നേടിയത്.

1

ഡല്‍ഹി ടീം ഒന്നടങ്കം കടുത്ത ആവേശത്തിലാണ്. തന്റെ ടീമിന്് നന്ദി പറഞ്ഞിരിക്കുകയാണ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. ടീമംഗങ്ങളെല്ലാം ഗംഭീരമായിട്ടാണ് കളിച്ചത്. ടീമിന്റെ പല നിര്‍ണായക തീരുമാനങ്ങളും നല്ലതായി തന്നെ വന്നു. അതാണ് വിജയത്തിലേക്ക് നയിച്ചതെന്നും അയ്യര്‍ പറഞ്ഞു. ഇതാണ് ഐപിഎല്ലില്‍ തന്നെ ഏറ്റവും വലുതായി എനിക്ക് അനുഭവപ്പെടുന്നത്. ഈ സീസണില്‍ ജയവും പരാജയങ്ങളും ഒരുപോലെ ടീമിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഒരുമിച്ച് നിന്ന് മത്സരങ്ങള്‍ ജയിക്കാന്‍ ടീമിന് സാധിച്ചു. ക്യാപ്റ്റനായി മാറുമ്പോള്‍ തീര്‍ച്ചയായും ഒരുപാട് ഉത്തരവാദിത്തങ്ങള്‍ ഒപ്പമുണ്ടാവും. ബാറ്റ്‌സ്മാനായും സ്ഥിരത പുലര്‍ത്തേണ്ടതുണ്ടെന്നും ശ്രേയസ് വ്യക്തമാക്കി.

പരിശീലകരില്‍ നിന്ന് ടീം ഉടമകളില്‍ നിന്ന് മികച്ച പിന്തുണ ലഭിച്ചത് കൊണ്ട് ടീമിനെ മുന്നോട്ട് നയിക്കാന്‍ സാധിച്ചു. ഈ ടീം ഗംഭീരമാണ്. അടുത്ത കളിയില്‍ ഇതേ സ്പിരിറ്റോടെ കളിക്കാന്‍ ശ്രമിക്കും. തീര്‍ച്ചയായും ഹൈദരാബാദിനെതിരെ നേടിയ ടീം ടോട്ടലില്‍ സംതൃപ്തിയുണ്ടായിരുന്നു. ഒരോവറില്‍ പത്ത് റണ്‍സ് എന്ന നിരക്കിലായിരുന്നു മുന്നോട്ട് പോയത്. റാഷിദ് അപകടകാരിയാണെന്ന് ഞങ്ങള്‍ക്ക് അറിയാം. അതുകൊണ്ട് സൂക്ഷിച്ചാണ് കളിച്ചത്. റാഷിദിന്റെ ഓവറുകള്‍ തീര്‍ക്കാനാണ് ശ്രമിച്ചതെന്നും ശ്രേയസ് വെളിപ്പെടുത്തി. ടീമിന് നല്ലൊരു ഓപ്പണിംഗ് കൂട്ടുകെട്ട് ആവശ്യമായിരുന്നു. കാരണം വേഗത്തിലുള്ള തുടക്കം ടീമിന് ആവശ്യമായിരുന്നു. സ്റ്റോയിനിസ് കളിച്ചാല്‍ വേഗത്തില്‍ സ്‌കോര്‍ വരുമെന്ന് ഞങ്ങള്‍ അറിയാമായിരുന്നുവെന്നും ശ്രേയസ് അയ്യര്‍ പറഞ്ഞു.

അതേസമയം ഹൈദരാബാദിനെതിരെ ശിഖര്‍ ധവാന്റെ പ്രകടനം ഗംഭീരമായിരുന്നുവെന്ന് മാര്‍ക്കസ് സ്‌റ്റോയിനിസ് പറഞ്ഞു. വിശ്വസിക്കാന്‍ സാധിക്കാത്ത പ്രകടനമായിരുന്നു അത്. നേരത്തെ തന്നെ മികച്ച രണ്ട് സെഞ്ച്വറി ധവാന്‍ നേടിയതാണ്. മത്സരങ്ങള്‍ നഷ്ടപ്പെട്ടാലും, നല്ല ടൈമിംഗ് അദ്ദേഹത്തിനുണ്ടായിരുന്നു. ധവാന്റെ നല്ല ചില ഷോട്ടുകള്‍ ഫീല്‍ഡര്‍മാര്‍ തടഞ്ഞുവെന്നും സ്റ്റോയിനിസ് പറഞ്ഞു. ഈ സീസണില്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ചത് ധവാനാണ്. ടീമിന് ഒരുപാട് ഊര്‍ജം നല്‍കാനും ധവാന് സാധിക്കുന്നു. ഈ സീസണില്‍ 600 റണ്‍സടിച്ച് കഴിഞ്ഞു ധവാന്‍. ഫൈനലില്‍ അതുപോലൊരു പ്രകടനം ധവാന്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സ്റ്റോയിനിസ് പറഞ്ഞു.

Story first published: Monday, November 9, 2020, 11:22 [IST]
Other articles published on Nov 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X