Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഡല്‍ഹി x ഹൈദരാബാദ്- ആരാധകര്‍ കാത്തിരിക്കുന്ന മൂന്ന് താര പോരാട്ടങ്ങള്‍

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍. ജയിക്കുന്ന ടീം കലാശപ്പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടും. അബുദാബിയിലാണ് മത്സരം. ബാറ്റിങ് ദുഷ്‌കരമായ മൈതാനത്ത് സ്പിന്നര്‍മാര്‍ക്ക് മികച്ച ആധിപത്യമുണ്ട്. ഈ സീസണില്‍ രണ്ട് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോഴും ഹൈദരാബാദിന് മുന്നില്‍ ഡല്‍ഹി വീണിരുന്നു. ഇന്ന് നടക്കുന്ന പോരാട്ടത്തിന് മുമ്പും കണക്കുകളില്‍ ഹൈദരാബാദിനാണ് ആധിപത്യം. ഇന്നത്തെ സൂപ്പര്‍ പോരാട്ടത്തില്‍ ആരാധകര്‍ കാത്തിരിക്കുന്ന താരങ്ങള്‍ തമ്മിലുള്ള പോരാട്ടം ഏതൊക്കെയാണെന്ന് നോക്കാം.


ഡേവിഡ് വാര്‍ണര്‍- കഗിസോ റബാദ

ഡേവിഡ് വാര്‍ണര്‍- കഗിസോ റബാദ

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറാണ് ടീമിന്റെ ബാറ്റിങ് നട്ടെല്ല്. ഓപ്പണറായെത്തുന്ന വാര്‍ണറും ഡല്‍ഹിയുടെ സ്റ്റാര്‍ പേസര്‍ കഗിസോ റബാദയും തമ്മിലുള്ള പോരാട്ടം കാണാനായി ആരാധകര്‍ കാത്തിരിക്കുകയാണ്. 25 വിക്കറ്റുമായി സീസണിലെ വിക്കറ്റ് വേട്ടാക്കാരില്‍ റബാദ രണ്ടാം സ്ഥാനത്തുണ്ട്. ആദ്യ പകുതിയില്‍ വലിയ ഫോം ഇല്ലാതിരുന്ന വാര്‍ണര്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോള്‍ പഴയ ഫോമിലേക്ക് തിരിച്ചെത്തി. നിലവില്‍ 15 മത്സരത്തില്‍ നിന്ന് 546 റണ്‍സ് വാര്‍ണര്‍ നേടിയിട്ടുണ്ട്. ഇരുവരുടേയും പ്രകടനം മത്സര ഫലത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്നുറപ്പാണ്.

ശിഖര്‍ ധവാന്‍- സന്ദീപ് ശര്‍മ

ശിഖര്‍ ധവാന്‍- സന്ദീപ് ശര്‍മ

ഡല്‍ഹി ഓപ്പണര്‍ ശിഖര്‍ ധവാനും ഹൈദരാബാദ് ഓപ്പണര്‍ ബൗളര്‍ സന്ദീപ് ശര്‍മയും തമ്മിലുള്ള പോരാട്ടവും ഇന്ന് ആകാംക്ഷയോടെയാണ് ആപാദകര്‍ നോക്കുന്നത്. ന്യൂബോളില്‍ മനോഹരമായി പന്ത് സ്വിങ് ചെയ്യിപ്പിക്കാന്‍ സന്ദീപ് മിടുക്കനാണ്. അതിനാല്‍ത്തന്നെ ധവാന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. സ്ഥിരതയില്ല എന്നതാണ് ധവാന്റെ പ്രധാന പ്രശ്‌നം. 15 മത്സരത്തില്‍ നിന്ന് 525 റണ്‍സ് ഇതിനോടകം ധവാന്‍ നേടിയിട്ടുണ്ട്. അവസാന അഞ്ച് മത്സരത്തില്‍ നിന്ന് ഒമ്പത് വിക്കറ്റ് വീഴ്ത്തിയാണ് സന്ദീപ് ഇറങ്ങുന്നത്. അവസാനമായി ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ധവാനെ ആദ്യ പന്തില്‍ പുറത്താക്കിയത് സന്ദീപ് ശര്‍മയായിരുന്നു.

ശ്രേയസ് അയ്യര്‍- റാഷിദ് ഖാന്‍

ശ്രേയസ് അയ്യര്‍- റാഷിദ് ഖാന്‍

ഡല്‍ഹിയുടെ മധ്യനിരയിലെ നെടുന്തൂണാണ് നായകന്‍ ശ്രേയസ് അയ്യര്‍. ഹൈദരാബാദിന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് ശ്രേയസിന് ഭീഷണി ഉയര്‍ത്തുന്ന താരം. ആരെയും വീഴ്ത്താനുള്ള മിടുക്ക് റാഷിദിന്റെ സ്പിന്നിനുണ്ട്. പതിവ് തെറ്റിക്കാതെ മികച്ച പ്രകടനം തന്നെ റാഷിദ് കാഴ്ചവെക്കുന്നുണ്ട്. 15 മത്സരത്തില്‍ നിന്ന് 19 വിക്കറ്റാണ് റാഷിദ് ഖാന്‍ നേടിയത്. റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടുന്നതോടൊപ്പം വിക്കറ്റ് വീഴ്ത്താനുള്ള മിടുക്കുമാണ് റാഷിദിനെ വ്യത്യസ്തനാക്കുന്നത്. അതേ സമയം 15 മത്സരത്തില്‍ നിന്ന് 433 റണ്‍സ് നേടിയിട്ടുണ്ടെങ്കിലും സ്ഥിരതയോടെ ബാറ്റ് ചെയ്യാന്‍ ശ്രേയസിന് സാധിച്ചിട്ടില്ല.

Story first published: Sunday, November 8, 2020, 10:37 [IST]
Other articles published on Nov 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+