Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഡല്‍ഹി ഇത്തവണ ചാമ്പ്യന്‍മാരാകും, മുംബൈയെ തകര്‍ക്കുക ആ പേസ് ബൗളറെന്ന് ചോപ്ര!!

ദുബായ്: ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി ഡല്‍ഹി ക്യാപിറ്റല്‍സ് ചാമ്പ്യന്‍മാരാകുമെന്ന് ആകാശ് ചോപ്ര. അതിനുള്ള കാരണങ്ങളും ചോപ്ര വിശദീകരിക്കുന്നു. ഡല്‍ഹിയില്‍ ഓപ്പണിംഗ് നിര മാറിയിരിക്കുകയാണ്. മാര്‍ക്കസ് സ്റ്റോയിനിസ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നത് ഡല്‍ഹിക്ക് കരുത്തേകും. ഷിമ്രോണ്‍ ഹെറ്റ്മയര്‍ ഫോമിലെത്തി കഴിഞ്ഞു. ഡല്‍ഹിയുടെ ഏറ്റവും ശക്തമായ ഘടകമാണ് ഇത്. അവരെ കരുത്തുറ്റ ടീമായി നിലനിര്‍ത്തുന്നതും ഇതാണ്. മുംബൈക്ക് മുന്നില്‍ സ്‌റ്റോയിനിസ് ഓപ്പണറായി വരുന്നത് ഗുണമാകുമോ എന്നറിയില്ല. കാരണം അവരുടെ ബൗളിംഗ് നിലവാരം വളരെ ഉയരത്തിലാണ്. സ്‌റ്റോയിനിസ് അതുകൊണ്ട് വമ്പന്‍ സ്‌കോര്‍ നേടുമോ എന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പിച്ച് പറയാനാവില്ലെന്നും ചോപ്ര പറഞ്ഞു.

1

ഡല്‍ഹി ചെയ്യേണ്ടത് ഒരു കാര്യമാണ്. അവര്‍ രഹാനെയെ ഓപ്പണറാക്കി കൊണ്ടുവരണം. കാരണം അതിശക്തമായ ബൗളിംഗ് നിരയെ ചെറുക്കാന്‍ രഹാനെയ്ക്ക് സാധിക്കും. ബുംറ, ബൂള്‍ട്ട്, പാറ്റിന്‍സണ്‍ എന്നിവരെ തീപ്പാറുന്ന പന്തെറിയുന്നവരാണ്. ന്യൂ ബോള്‍ ഡല്‍ഹിയെ അലട്ടാനാണ് സാധ്യത. പക്ഷേ ഇക്കാര്യങ്ങളൊന്നും ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. ഡല്‍ഹിക്ക് ജയിക്കണമെങ്കില്‍ ശിഖര്‍ ധവാന്റെ ഫോം അത്യാവശ്യമാണ്. ധവാന്‍ തകര്‍ത്തടിച്ചാല്‍ ഡല്‍ഹിയുടെ അതേ പോലെ കളിക്കും. ടീമിന് മൊത്തം ആ ഇന്നിംഗ്‌സ് ഊര്‍ജം നല്‍കും. ഈ സീസണ്‍ മൊത്തം ധവാന്റെ പ്രകടനം ഡല്‍ഹിയെ പ്രചോദിപ്പിക്കുന്നത് എല്ലാവരും കണ്ടത്. എന്നാല്‍ ധവാന്‍ ആദ്യ പ്ലേഓഫില്‍ മുംബൈക്കെതിരെ പൂജ്യത്തിന് പുറത്തായിരുന്നു.

തീര്‍ച്ചയായും ഈ ഘട്ടത്തിലെങ്കിലും ശ്രേയസ് അയ്യരും റിഷഭ് പന്തും ഫോമിലേക്ക് ഉയരണം. ടൂര്‍ണമെന്റിന്റെ അവസാന ഘട്ടത്തില്‍ ശ്രേയസ് കുറച്ച് ഫോമൗട്ടിലാണ്. എന്നാല്‍ പന്ത് തുടക്കം മുതല്‍ ഫോമിലല്ല കളിക്കുന്നു. ഫൈനല്‍ പോലൊരു നിര്‍ണായക മത്സരത്തില്‍ പന്തും ശ്രേയസും ഫോമിലേക്കുയര്‍ന്ന് ടീമിന് കരുത്താവുമെന്ന് പ്രതീക്ഷിക്കാം. അതേസമയം ഡല്‍ഹിയുടെ ബൗളിംഗ് നിര വളരെ മികച്ചതാണ്. റബാദ, നോര്‍ട്ടെ, അശ്വിന്‍, അക്ഷര്‍ എന്നീ മികച്ച നാല് ബൗളര്‍മാരുണ്ട്. മാര്‍ക്കസ് സ്‌റ്റോയിനിസിന് വിക്കറ്റെടുക്കാനുള്ള കഴിവുമുണ്ടെന്ന് ചോപ്ര പറഞ്ഞു. അതുകൊണ്ട് മുംബൈ പരീക്ഷിക്കാനും സാധിക്കും.

അതേസമയം ഡല്‍ഹിയുടെ ഗെയിം ചേഞ്ചര്‍ ആരും പ്രതീക്ഷിക്കാത്ത ഒരാളായിരിക്കും. ഈ സീസണില്‍ അദ്ദേഹം വളരെ നന്നായി പന്തെറിഞ്ഞിട്ടുണ്ട്. എന്നാലും ഒരാള്‍ പോലും അദ്ദേഹം ഗെയിം ചേഞ്ചറാവുമെന്ന് പ്രതീക്ഷിക്കുന്നില്ല. ആന്റിജ് നോര്‍ട്ടെയെ ഗെയിം ചേഞ്ചറായിട്ടാണ് കാണുന്നതെന്ന് ചോപ്ര പറഞ്ഞു. ഫൈനലില്‍ മുംബൈയ്ക്ക് വലിയ പ്രശ്‌നങ്ങള്‍ നോര്‍ട്ടെ സമ്മാനിക്കും. നിര്‍ണായക സമയത്തായിരിക്കും അത് ലഭിക്കുക. ഡല്‍ഹിക്ക് അനുകൂലമായി ഇത് മത്സരത്തെ മാറ്റും. പേസും ബൗണ്‍സും കൊണ്ട് മുംബൈയെ ഞെട്ടിക്കാന്‍ നോര്‍ട്ടെയ്ക്ക് സാധിക്കും. റബാദയുടെ പിന്തുണ കൂടിയുള്ളത് കൊണ്ട് മികച്ച രീതിയില്‍ കളിക്കാന്‍ നോര്‍ട്ടെയ്ക്ക് സാധിക്കും. ഫൈനലില്‍ ഡല്‍ഹി തന്നെ ഇക്കാരണങ്ങള്‍ കൊണ്ട് ജേതാക്കളാവുമെന്നും ആകാശ് ചോപ്ര പറഞ്ഞു.

Story first published: Tuesday, November 10, 2020, 14:14 [IST]
Other articles published on Nov 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+