ദുബായ്: ഐപിഎല്‍ ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് മുംബൈയെ തകര്‍ക്കുമെന്ന് മുന്‍ ന്യൂസിലന്‍ഡ് താരം സ്‌കോട്ട് സ്‌റ്റൈറിസ്. ഡല്‍ഹി ടീം വലിയ ക്ലാസ് നിലവാരം പുറത്തുന്നവരാണ്. എക്‌സ് ഫാക്ടര്‍ അവര്‍ക്കൊപ്പമാണ്. എല്ലാം കൊണ്ട് കഴിവിനും അപ്പുറം കളിക്കുന്നവരാണ് ആ ടീം. ഹൈദരാബാദിനെതിരെ അവരുടെ വമ്പന്‍ കളിക്കാര്‍ കളിച്ച രീതി അതിഗംഭീരമായിരുന്നു. തകരുമെന്ന് കരുതിയ അവരുടെ നിരയില്‍ എല്ലാ താരങ്ങളും ഫോമിലെത്തി കഴിഞ്ഞു. അതുകൊണ്ട് എനിക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും, മുംബൈക്കെതിരെ അവര്‍ അനായാസ ജയം നേടും. കാരണം ഈ ടീമിന് ക്വാളിറ്റിയും കഴിവും ഒരുപോലെയുണ്ടെന്ന് സ്‌റ്റൈറിസ് പറഞ്ഞു.

മുംബൈക്കുള്ള ആകെ നേട്ടം അവര്‍ കൂടുതല്‍ ഫൈനല്‍ കളിച്ചിട്ടുണ്ടെന്നതാണ്. രോഹിത് ശര്‍മ എന്ന താരം അഞ്ച് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഒരിക്കലും അദ്ദേഹത്തിന് കീഴില്‍ ഫൈനല്‍ തോറ്റിട്ടില്ല മുംബൈ. അവരുടെ ടീം ലൈനപ്പ് അവിടെ അവസാനിക്കുന്നില്ല. അതിലും വലിയ കാര്യങ്ങള്‍ മുംബൈ നിരയിലുണ്ട്. അവര്‍ക്ക് ഫൈനല്‍ കളിച്ചുള്ള പരിചയം ധാരാളമുണ്ട്. ഇതിന് മുമ്പ് പല തവണ അവര്‍ കളിച്ചിട്ടുണ്ട്. അതുകൊണ്ട് കിരീടം നേടുക എന്നതില്‍ അവര്‍ക്ക് വലിയ ആവേശമൊന്നും ഉണ്ടാവില്ല. യാതൊരു സമ്മര്‍ദവും അവരില്‍ പ്രകടമാകില്ല. ഇത് മുംബൈയുടെ പ്രകടനം എളുപ്പമാക്കുമെന്നും സ്റ്റൈറിസ് മുന്നറിയിപ്പ്.
ഇത്രയൊക്കെയാണെങ്കിലും ജയം മുംബൈക്കൊപ്പമാവില്ല. അവര്‍ ഡല്‍ഹിയോട് തോല്‍ക്കും. തീര്‍ച്ചയായും ഫൈനലിലെ ഫേവറിറ്റുകള്‍ അവര്‍ തന്നെയാണ്. കാരണം ഈ സീസണില്‍ മൂന്ന് മത്സരങ്ങളിലും അവര്‍ ഡല്‍ഹിയെ പരാജയപ്പെടുത്തിയിട്ടുണ്ട്. അതും എളുപ്പത്തിലാണ് ആ മത്സരമൊക്കെ മുംബൈ ജയിച്ചത്. അതാണ് ഫൈനലില്‍ അവരെ ഫേവറിറ്റുകളാക്കുന്നത്. എന്നാല്‍ ഫൈനല്‍ എന്ന് പറയുന്നത് എന്തും സംഭവിക്കാവുന്ന കളിയാണ്. ഒരു മോശം ദിവസം മുംബൈക്കുണ്ടായാല്‍ അവര്‍ തോല്‍ക്കും. എന്ത് വേണമെങ്കിലും ഫൈനലില്‍ സംഭവിക്കാമെന്ന് സ്റ്റൈറിസ് പറയുന്നു. പക്ഷേ പ്രകടനം കാരണം മുംബൈ തന്നെയാണ് ഇപ്പോള്‍ മുന്നിലെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയെ തീര്‍ച്ചയായും തോല്‍വികള്‍ അലട്ടുന്നുണ്ടാവും. കാരണം അത്രയും വലിയ വിജയങ്ങളാണ് മുംബൈ അവര്‍ക്കെതിരെ നേടിയത്. ഡല്‍ഹി ഇത്രയും നാള്‍ കഴിവിനൊത്ത പ്രകടനം നടത്തിയിട്ടില്ലെന്ന് എല്ലാവര്‍ക്കും പറയാം. പക്ഷേ ഒറ്റ കളിയിലൂടെ അവരത് മാറ്റി. ഇനി അത് തുടരുമെന്നാണ് എനിക്ക് തോന്നുന്നത്. അത് ഫൈനലില്‍ തന്നെ കാണാന്‍ സാധിക്കുമെന്നും സ്റ്റൈറിസ് വ്യക്തമാക്കി. ഇതിനൊപ്പം മറ്റൊരു കാര്യം കൂടി മനസ്സിലാക്കണം. മുംബൈ അപാര ഫോമിലാണ്. പാണ്ഡ്യയും പൊള്ളാര്‍ഡും ഫിനിഷിംഗിനായി അവര്‍ക്ക് മുന്നിലുണ്ട്.
ഇതിലൊരു താരത്തെ പുറത്താക്കാന്‍ പല ടീമുകള്‍ക്കും സാധിക്കും. എന്നാല്‍ രണ്ട് പേരെ പുറത്താക്കുക കഠിനമായ കാര്യമാണ്. ഡല്‍ഹിയുടെ ബൗളിംഗ് ലൈനപ്പിന് ഇത് കടുപ്പമേറിയ കാര്യമാണ്. ഇവരെ രണ്ട് പേരെയും പുറത്താക്കുക വലിയ ബുദ്ധിമുട്ടാണ്. മുംബൈ വെടിക്കെട്ട് ആരംഭിച്ചാല്‍ ഡല്‍ഹിക്ക് കിരീടം നേടുക വലിയ ബുദ്ധിമുട്ടായിരിക്കുമെന്നും സ്റ്റൈറിസ് വ്യക്തമാക്കി.