Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ജയം തുടരാന്‍ ഡല്‍ഹി, ആദ്യ ജയം തേടി ഹൈദരാബാദ്; പോരാട്ടം കടുക്കും

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും മുഖാമുഖം. ആദ്യ രണ്ട് മത്സരവും ജയിച്ച് മിന്നും ഫോമില്‍ ഡല്‍ഹിയെത്തുമ്പോള്‍ ആദ്യ രണ്ട് മത്സരവും തോറ്റ ക്ഷീണത്തിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എത്തുന്നത്. ഇത്തവണ ഏറ്റവും കൂടുതല്‍ കിരീട സാധ്യത കല്‍പ്പിക്കുന്ന ടീമാണ് ഡല്‍ഹി. അതിനാല്‍ത്തന്നെ സംതുലിതമായ ഡല്‍ഹിയെ വീഴ്ത്തുക നിലവിലെ ഫോമില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വലിയ വെല്ലുവിളി തന്നെയാണ്. ഇന്ത്യന്‍ സമയം രാത്രി 7.30ന് അബുദാബി ഷെയ്ഖ് സയ്യിദ് സ്‌റ്റേഡിയത്തിലാണ് മത്സരം.

സംതുലിതം ഡല്‍ഹി

സംതുലിതം ഡല്‍ഹി

ഇത്തവണ എല്ലാംകൊണ്ടും ഏറ്റവും സംതുലിതമായ ടീം ഡല്‍ഹിയാണ്. സീനിയര്‍ ബാറ്റിങ് നിരയ്ക്കും ബൗളിങ് നിരയ്ക്കുമൊപ്പം മികച്ച യുവ പ്രതിഭകളുടെ കരുത്തുംകൂടി ചേരുമ്പോള്‍ ഡല്‍ഹി എതിരാളികളുടെ പേടി സ്വപ്‌നമാകുന്നു. കിങ്‌സ് ഇലവന്‍ പഞ്ചാബിനെയും എംഎസ് ധോണിയുടെയും സിഎസ്‌കെയെയും തകര്‍ത്താണ് ശ്രേയസ് അയ്യര്‍ നയിക്കുന്ന ഡല്‍ഹിയുടെ വരവ്. ബാറ്റിങ് നിരയില്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും പൃത്ഥ്വി ഷായും താളം കണ്ടെത്തിക്കഴിഞ്ഞു.

ഡല്‍ഹി

മധ്യനിരയില്‍ നായകന്‍ റിഷഭ് പന്തും നായകന്‍ ശ്രേയസും തമ്മില്‍ മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാന്‍ സാധിക്കുന്നുണ്ട്. വെടിക്കെട്ട് തീര്‍ക്കാന്‍ ഹെറ്റ്‌മെയ,സ്റ്റോയിനിസ് എന്നിവര്‍ ഡല്‍ഹിക്കൊപ്പമുണ്ട്. കഗിസോ റബാദയുടെ പേസ് ബൗളിങ് ഇത്തവണ എതിരാളികളെ വിറപ്പിക്കുകയാണ്. അവസാന സീസണില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ പര്‍പ്പിള്‍ ക്യാപ് നഷ്ടമായതിന്റെ സങ്കടനം ഇത്തവണ തുടക്കം മുതല്‍ മിന്നും ബൗളിങ് കാഴ്ചവെച്ച് റബാദ മാറ്റുകയാണ്. അക്‌സര്‍ പട്ടേല്‍,അമിത് മിശ്ര എന്നിവരുടെ സ്പിന്‍ കെണിയും ഡല്‍ഹിക്ക് കരുത്ത് പകരുന്നുണ്ട്.

താളം കണ്ടെത്താനാവാതെ ഹൈദരാബാദ്

താളം കണ്ടെത്താനാവാതെ ഹൈദരാബാദ്

താരസമ്പന്നതയില്‍ ഒട്ടും പിറകിലല്ലാത്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഇത്തവണ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത് താരങ്ങളുടെ ഫോം ഔട്ടാണ്. ബാറ്റിങ് നിരയും ബൗളര്‍മാരും നിരാശപ്പെടുത്തുന്നു. ആര്‍സിബിയോടും കെകെആറിനോടും തോറ്റ ഹൈദരാബാദിന് ഇന്നത്തെ ജയം അനിവാര്യമാണ്. അവസാന സീസണിലെ ഓറഞ്ച് ക്യാപിനുടമയായ ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ഇത്തവണ റണ്‍സ് കണ്ടെത്താനാവാതെ ബുദ്ധിമുട്ടുന്നു. ജോണി ബെയര്‍സ്‌റ്റോ, മനീഷ് പാണ്ഡെ എന്നിവര്‍ തരക്കേടില്ല എന്ന് പറയാം. ഈ മൂന്ന് പേരിലേക്ക് ഹൈദരാബാദിന്റെ ബാറ്റിങ് ചുരുങ്ങുന്നുവെന്നതാണ് പ്രധാന പ്രശ്‌നം.

ഹൈദരാബാദ്

ആദ്യ മൂന്ന് വിക്കറ്റ് പോയാല്‍ ടീമിനെ മുന്നോട്ട് നയിക്കാന്‍ മറ്റൊരു മികച്ച താരമില്ല. വൃദ്ധിമാന്‍ സാഹ കെകെആറിനെതിരേ ടെസ്റ്റ് ശൈലിയിലാണ് കളിച്ചത്. 35 ഓളം ഡോട്ട് ബോളുകളാണ് കെകെആറിനെതിരേ ഹൈദരാബാദ് ബാറ്റ്‌സ്മാന്‍മാര്‍ വഴങ്ങിയത്. ടി20 ഫോര്‍മാറ്റിന് പറ്റിയ മധ്യനിര ബാറ്റ്‌സ്മാന്‍മാരുടെ കുറവ് ഹൈദരാബാദിനുണ്ട്. പേസ് ബൗളിങ്ങില്‍ ഭുവനേശ്വര്‍ കുമാര്‍ റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കുകാട്ടുന്നുണ്ടെങ്കിലും വിക്കറ്റുകള്‍ വീഴ്ത്താന്‍ പ്രയാസപ്പെടുന്നു. മുഹമ്മദ് നബി,റാഷിദ് ഖാന്‍ എന്നീ ഓള്‍റൗണ്ടര്‍മാരുടെ പ്രകടനവും ഹൈദരാബാദിന്റെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കും.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ഡല്‍ഹി ക്യാപിറ്റല്‍സ്: പൃത്ഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഷിംറോന്‍ ഹെറ്റ്‌മെയര്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, അക്‌സര്‍ പട്ടേല്‍, അമിത് മിശ്ര, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ, ആവേഷ് ഖാന്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, മനീഷ് പാണ്ഡെ, വിജയ് ശങ്കര്‍, മുഹമ്മദ് നബി, അബ്ദുല്‍ സമദ്, അഭിഷേക് ശര്‍മ, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ, ഖലീല്‍ അഹ്മദ്.

Story first published: Tuesday, September 29, 2020, 9:23 [IST]
Other articles published on Sep 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+