Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: രാജസ്ഥാന്‍ x ഡല്‍ഹി- തീര്‍ത്തും നിരാശപ്പെടുത്തിയ മൂന്ന് താരങ്ങള്‍

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വിജയക്കുതിപ്പ് തുടരുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സും വീണ്ടും വീണ്ടും നിരാശപ്പെടുത്തുകയാണ്. ഡല്‍ഹിയോട് 46 റണ്‍സിന് പരാജയപ്പെട്ടതോടെ സീസണിലെ നാലാം തോല്‍വിയാണ് രാജസ്ഥാന്‍ ഏറ്റുവാങ്ങിയത്. ഡല്‍ഹി ടീമിന്റെ സംതുലിതാവസ്ഥ ഒരിക്കല്‍ക്കൂടി അവര്‍ തെളിയിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് വീണ്ടും നിരാശപ്പെടുത്തി. മോശം ഫോമിലുള്ള ബാറ്റിങ് നിര തന്നെയാണ് ടീമിന്റെ ശാപം. ഡല്‍ഹി-രാജസ്ഥാന്‍ മത്സരത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.


ശിഖര്‍ ധവാന്‍ (ഡല്‍ഹി)

ശിഖര്‍ ധവാന്‍ (ഡല്‍ഹി)

ഓപ്പണറെന്ന നിലയില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുന്നതില്‍ ശിഖര്‍ ധവാന്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നു. രാജസ്ഥാനെതിരേ നാല് പന്തില്‍ അഞ്ച് റണ്‍സാണ് ധവാന്‍ നേടിയത്. ഈ സീസണില്‍ ധവാന്‍ ഓപ്പണറെന്ന നിലയില്‍ വലുതായി ശോഭിക്കുന്നില്ലെങ്കിലും പൃത്ഥ്വി ഷായ്‌ക്കൊപ്പം മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാന്‍ സാധിക്കുന്നതിനാലാണ് ടീമില്‍ നിലനില്‍ക്കുന്നത്. അവസരം കാത്ത് അജിന്‍ക്യ രഹാനെ പുറത്ത് നില്‍ക്കുന്നതിനാല്‍ ധവാന് ഫോമിലേക്കുയരേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ടീമിലെ സ്ഥാനം തെറിക്കാനുള്ള സാധ്യത കൂടുതലാണ്. അവസാന സീസണില്‍ രാജസ്ഥാന്‍ വിട്ട് ഡല്‍ഹിയിലെത്തിയ രഹാനെക്ക് ഇത്തവണ ഒരു മത്സരത്തില്‍ പോലും ഡല്‍ഹി അവസരം നല്‍കിയിട്ടില്ല.

ആന്‍ഡ്രൂ ടൈ (രാജസ്ഥാന്‍)

ആന്‍ഡ്രൂ ടൈ (രാജസ്ഥാന്‍)

ടോം കറാന് പകരം രാജസ്ഥാന്‍ ടീമില്‍ ഉള്‍പ്പെടുത്തിയ ആന്‍ഡ്രൂ ടൈ ഡല്‍ഹിക്കെതിരേ തീര്‍ത്തും നിരാശപ്പെടുത്തി. നാല് ഓവറില്‍ 50 റണ്‍സ് വഴങ്ങിയ ടൈ ഒരു വിക്കറ്റാണ് വീഴ്ത്തിയത്. ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ 6 പന്തില്‍ 6 റണ്‍സുമായി മടങ്ങി. ടോം കറാന്റെ പകരക്കാരനായ ടൈ എത്തുമ്പോള്‍ ടീമിന് വളരെയേറെ പ്രതീക്ഷയായിരുന്നെങ്കിലും അതിനോട് നീതി പുലര്‍ത്താന്‍ ടൈക്ക് ആയില്ല. 12.50 എക്കോണമിയില്‍ പന്തെറിഞ്ഞ ടൈ നാല് ഫോറും മൂന്ന് സിക്‌സും വഴങ്ങി. രണ്ട് വൈഡും ഒരു നോബോളും ടൈയിലുടെ പിഴവിലൂടെ ഡല്‍ഹിക്ക് ലഭിച്ചു. പ്ലേ ഓഫ് പോരാട്ടം കടുക്കവെ രാജസ്ഥാന് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണ്ണായകമാണ്. ഈ സീസണിലെ ആദ്യ മത്സരം കളിക്കുന്നതായതിനാല്‍ ടൈക്ക് ഇനിയും അവസരങ്ങള്‍ ലഭിച്ചേക്കും. അങ്കിത് രജപുതിന് പകരമായെത്തിയ വരുണ്‍ ആരോണ്‍ രണ്ട് ഓവറില്‍ 25 റണ്‍സ് വഴങ്ങിയതോടെ പിന്നീട് അവസരം നല്‍കിയില്ല.

സഞ്ജു സാംസണ്‍ (രാജസ്ഥാന്‍)

സഞ്ജു സാംസണ്‍ (രാജസ്ഥാന്‍)

സീസണിലെ ആദ്യ രണ്ട് മത്സരത്തിലും ഗംഭീര പ്രകടനം കാഴ്ചവെച്ച സഞ്ജു പിന്നീടുള്ള നാല് മത്സരങ്ങളിലും നിരാശപ്പെടുത്തുകയാണ്. ഡല്‍ഹിക്കെതിരേ 9 പന്ത് നേരിട്ട് സഞ്ജു നേടിയത് വെറും 5 റണ്‍സാണ്. ഷാര്‍ജയിലെ ചെറിയ മൈതാനമായിട്ടും സഞ്ജുവിന് തിളങ്ങാന്‍ സാധിച്ചില്ല. ടീമിന്റെ തുടര്‍ തോല്‍വികള്‍ ബാറ്റിങ് നിരയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്ന് രാജസ്ഥാന്റെ പ്രകടനം വ്യക്തമാക്കുന്നു. ടോപ് ഓഡര്‍ നിരാശപ്പെടുത്തിയാല്‍ കളി തോല്‍ക്കുന്ന അവസ്ഥയാണ് നിലവില്‍ രാജസ്ഥാന്റേത്. മധ്യനിരയിലേക്ക് ബെന്‍ സ്‌റ്റോക്‌സ് മടങ്ങിയെത്തിയാല്‍ ടീമിനത് ഗുണം ചെയ്‌തേക്കും. അടുത്ത മത്സരത്തില്‍ സ്‌റ്റോക്‌സ് രാജസ്ഥാന്‍ നിരയിലുണ്ടാകുമെന്നാണ് വിവരം.

Story first published: Saturday, October 10, 2020, 11:27 [IST]
Other articles published on Oct 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+