Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഡല്‍ഹി ഇന്ന് രാജസ്ഥാനെതിരേ- പോരാട്ടം കടുക്കും, റിഷഭ് പന്ത് ഇന്നും കളിക്കില്ല

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരം. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് മത്സരം. സീസണിലെ ആദ്യ മത്സരത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 46 റണ്‍സിന്റെ ജയം ഡല്‍ഹിക്കായിരുന്നു. നിലവില്‍ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരാണ് ഡല്‍ഹി. മിന്നും ഫോമിലുള്ള ഡല്‍ഹിക്ക് രാജസ്ഥാന്‍ വലിയ വെല്ലുവിളി ഉയര്‍ത്തിയേക്കും. തുടര്‍ച്ചയായ നാല് തോല്‍വികള്‍ക്ക് ശേഷം അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് രാജസ്ഥാന്റെ വരവ്. ബെന്‍ സ്റ്റോക്‌സിന്റെ തിരിച്ചുവരവും ടീമിനെ ശക്തിപ്പെടുത്തുന്നു. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ രാജസ്ഥാന് തുടര്‍ ജയങ്ങള്‍ അനിവാര്യമായതിനാല്‍ തകര്‍പ്പന്‍ മത്സരം തന്നെ ഇന്ന് പ്രതീക്ഷിക്കാം.

പരിക്ക് ഡല്‍ഹിക്ക് തലവേദന

പരിക്ക് ഡല്‍ഹിക്ക് തലവേദന

സംതുലിതമായ ടീമുമായി മുന്നേറുകയായിരുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന് പരിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നു. റിഷഭ് പന്തിന്റെ പരിക്കാണ് പ്രധാന പ്രശ്‌നം. മധ്യനിരയില്‍ റിഷഭിന്റെ അസാന്നിധ്യം ടീമിനെ കാര്യമായി ബാധിക്കും. ഇത്തവണ സ്ഥിരതയോടെയുള്ള പ്രകടനമായിരുന്നു റിഷഭ് കാഴ്ചവെച്ചത്. എന്നാല്‍ പരിക്കേറ്റതില്‍ ഒരാഴ്ചത്തെ വിശ്രമം അദ്ദേഹത്തിന് നിര്‍ദേശിക്കുകയായിരുന്നു. നേരത്തെ സീനിയര്‍ പേസര്‍ ഇഷാന്ത് ശര്‍മയും പരിക്കേറ്റ് സീസണില്‍ നിന്ന് പുറത്തായിരുന്നു. സീസണ്‍ ആരംഭിച്ചതിന് പിന്നാലെ അമിത് മിശ്രയ്ക്കും പരിക്കേറ്റ് സീസണ്‍ നഷ്ടമായിരുന്നു.

പരിക്ക് ഡല്‍ഹിക്ക് തലവേദന

അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ട ക്ഷീണത്തോടെയാണ് ഡല്‍ഹി ഇറങ്ങുന്നത്. ഓപ്പണിങ്ങില്‍ ശിഖര്‍ ധവാന്റെ മെല്ലപ്പോക്ക് ടീമിനെ വലക്കുന്നു. യുവതാരം പൃത്ഥ്വി ഷാ പെട്ടെന്ന് മടങ്ങിയാല്‍ റണ്‍സ് നിരക്ക് വല്ലാതെ കുറയുന്ന അവസ്ഥയാണുള്ളത്. അജിന്‍ക്യ രഹാനെ ഇന്നും ടീമില്‍ ഇടം പിടിച്ചേക്കും. കഗിസോ റബാദയുടെ പേസ് കരുത്തിനൊപ്പം അക്‌സര്‍ പട്ടേല്‍,ആര്‍ അശ്വിന്‍ എന്നിവരുടെ സ്പിന്‍ മികവും കൂടി ചേരുമ്പോള്‍ ഡല്‍ഹി ബൗളിങ് നിര ഏത് ടീമിന്റെയും ഉറക്കം കെടുത്താന്‍ കെല്‍പ്പുള്ളവരായി മാറുന്നു.

രാജസ്ഥാന് തുടര്‍ ജയങ്ങള്‍ വേണം

രാജസ്ഥാന് തുടര്‍ ജയങ്ങള്‍ വേണം

രാജസ്ഥാന്‍ റോയല്‍സിനൊപ്പം മികച്ച താരനിരയുണ്ടെങ്കിലും സ്ഥിരതയോടെ കളിക്കുന്ന ആരുമില്ല. സ്റ്റീവ് സ്മിത്ത്, സഞ്ജു വി സാംസണ്‍, ജോസ് ബട്‌ലര്‍, ബെന്‍ സ്റ്റോക്‌സ് എന്നീ നാല് പേരിലാശ്രയിച്ചാണ് ടീമിന്റെ മുന്നേറ്റം. ഇവരുടെ ഫോം രാജസ്ഥാന്റെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നു. മധ്യനിരയില്‍ രാഹുല്‍ തെവാത്തിയ,റിയാന്‍ പരാഗ് എന്നിവരുടെ പ്രകടനവും പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ ടോപ് ഓഡര്‍ തിളങ്ങേണ്ടത് വിജയത്തിന് അനിവാര്യമാണ്. ബൗളിങ് നിരയ്ക്കും സ്ഥിരതയില്ല. ജോഫ്ര ആര്‍ച്ചറടക്കം ഡെത്ത് ഓവറില്‍ നന്നായി തല്ലുവാങ്ങുന്നുണ്ട്. ഈ അവസ്ഥക്ക് മാറ്റം വന്നില്ലെങ്കില്‍ ഡല്‍ഹിയെ വീഴ്ത്താന്‍ രാജസ്ഥാന് വിജയര്‍ക്കേണ്ടിവരും. നിലവില്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് രാജസ്ഥാന്‍.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ഡല്‍ഹി ക്യാപിറ്റല്‍സ്: പൃത്ഥ്വി ഷാ, ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍, അലക്‌സ് ക്യാരി, മാര്‍ക്കസ് സ്റ്റോയിനിസ്, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ

രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, റോബിന്‍ ഉത്തപ്പ, സഞ്ജു സാംസണ്‍, സ്റ്റീവന്‍ സ്മിത്ത്, ബെന്‍ സ്റ്റോക്‌സ്, റിയാന്‍ പരാഗ്, രാഹുല്‍ തെവാത്തിയ, ജോഫ്ര ആര്‍ച്ചര്‍, ശ്രേയസ് ഗോപാല്‍, ജയദേവ് ഉനദ്ഘട്ട്, കാര്‍ത്തിക് ത്യാഗി

Story first published: Wednesday, October 14, 2020, 8:48 [IST]
Other articles published on Oct 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+