Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: കിരീടം നേടുന്നതിന്റെ പടിവാതില്‍ക്കലാണ് ഡല്‍ഹി, തോറ്റാലും ആ കാര്യം മാറരുതെന്ന് ബാംഗര്‍

ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സ് കിരീടം നേടുന്നതിന്റെ വക്കിലാണെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബാംഗര്‍. ഇത്തവണ കിരീടം നേടിയില്ലെങ്കില്‍ കൂടി, അവരെ എഴുതി തള്ളാന്‍ സാധിക്കില്ല. അത്രയ്ക്കും പൊട്ടന്‍ഷ്യല്‍ ആ ടീമിനുണ്ട്. ഡല്‍ഹി അവരുടെ കളിക്കാരുടെ കഴിവില്‍ വിശ്വസിക്കുന്നുണ്ട്. ഇന്നല്ലെങ്കില്‍ വേറൊരു സീസണില്‍ അവര്‍ ഉറപ്പായും കിരീടം നേടും. അത് എത്രയും പെട്ടെന്ന് തന്നെ ഉണ്ടാവും. അവരുടെ വളര്‍ച്ച പെട്ടെന്ന് ഉണ്ടായതല്ല. സൂക്ഷമതയോടെ താരങ്ങളെ ടീമിലെത്തിച്ചതിനെ തുടര്‍ന്നുണ്ടായതാണ്. രവിചന്ദ്രന്‍ അശ്വിനും ശിഖര്‍ ധവാനും ടീമിലെത്തിയത് ഡല്‍ഹിയുടെ ടീമിനെ മൊത്തത്തില്‍ മാറ്റി മറിച്ചെന്നും സഞ്ജയ് ബാംഗര്‍ പറഞ്ഞു.

1

തീര്‍ച്ചയായും കളിക്കാരെ തിരഞ്ഞെടുക്കുക എന്നത് ഭാഗ്യം കൂടി അടങ്ങുന്ന കാര്യമാണ്. ലേലത്തില്‍ പോലും നല്ല കളിക്കാരെ കിട്ടുക പ്രയാസമാണ്. എന്നാല്‍ പരസ്പരം കളിക്കാരെ കൈമാറുന്നതാണെങ്കില്‍ ഏതൊരു ടീമിനും നല്ല കാര്യമാണ്. കാരണം ഏത് തരത്തിലുള്ള കളിക്കാരെയാണ് നിങ്ങള്‍ വേണ്ടതെന്ന് മനസ്സിലാക്കാം. ആ കളിക്കാരന് ടീമിലെ റോള്‍ എന്തായിരിക്കുമെന്നും നിങ്ങള്‍ക്ക് ബോധ്യമുണ്ടാവും. മൂന്ന് വിഭാഗങ്ങളില്‍ അഴിച്ചുപണിക്ക് ഇത് ഡല്‍ഹിയെ സഹായിച്ചിട്ടുണ്ട്. പ്രധാനമായും വിദേശ താരങ്ങളായ ബൗളര്‍മാരായിരുന്നു അവര്‍ക്ക് ആവശ്യം. അത് നല്ല രീതിയില്‍ വന്നു. മറ്റൊന്ന് ഇന്ത്യന്‍ സ്പിന്നര്‍മാരും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുമായിരുന്നു.

ഡല്‍ഹി ടീം മാനേജ്‌മെന്റ് വളരെ ജാഗ്രതയോടെ ടീമിനെ മുന്നോട്ട് കൊണ്ടുപോകണം. വളരെ കഴിവുകളുള്ള കളിക്കാരാണ് അവരുടെ ടീമിലുള്ളത്. ഇത്തവണ കിരീടം നേടിയാലും ഇല്ലെങ്കിലും അവരുടെ മികവ് വേറെ ലെവലിലാണ്. തീര്‍ച്ചയായും അവര്‍ ഉടന്‍ തന്നെ ഡല്‍ഹിക്ക് കിരീടം സമ്മാനിക്കും. കിരീടത്തിന്റെ പടിവാതില്‍ക്കലാണ് ഡല്‍ഹിയുള്ളത്. ഏത് നിമിഷവും അവര്‍ കിരീടം നേടാം. ടീം മാനേജ്‌മെന്റ് ഈ കളിക്കാരില്‍ വിശ്വസിക്കുകയാണ് ഇനി ചെയ്യേണ്ടത്. അത് ടീമിന് വലിയ നേട്ടങ്ങള്‍ സമ്മാനിക്കുമെന്നും ബാംഗര്‍ പറഞ്ഞു. അതേസമയം മുംബൈ ടീമിന്റെ കുതിപ്പിന് പിന്നില്‍ ആഭ്യന്തര ടൂര്‍ണമെന്റിലെ താരങ്ങളാണെന്നും ബാംഗര്‍ വ്യക്തമാക്കി.

ഐപിഎല്ലിന്റെ തുടക്ക സീസണുകളില്‍ ധാരാളം കളിക്കാരെ ലേലത്തില്‍ വാങ്ങാറുണ്ടായിരുന്നു എന്നാല്‍ ആഭ്യന്തര കളിക്കാര്‍ ലേലത്തില്‍ എത്തിയതോടെ മുംബൈ ടീമാകെ മാറി. അതിന് ശേഷം അവര്‍ക്ക് വേണ്ട കളിക്കാരെ അവര്‍ നേരെ ടീമിലെടുത്തിരുന്നില്ല. പകരം റിലയന്‍സിന്റെ കീഴില്‍ പ്രാദേശിക ടൂര്‍ണമെന്റുകളില്‍ കളിപ്പിച്ചു. അവര്‍ ചണ്ഡീഗഡിലും മുംബൈയിലും ഡിവൈ പാട്ടീല്‍ ടൂര്‍ണമെന്റിനായി കളിക്കുന്നുണ്ട്. നവി മുംബൈയില്‍ വന്‍ സൗകര്യങ്ങള്‍ തന്നെ അവര്‍ക്കുണ്ട്. ഇവിടെ ഫിസിയോ തെറാപ്പി വരെ ഇവര്‍ക്ക് ലഭിക്കും. ഐപിഎല്ലിന് രണ്ടാഴ്ച്ച മുമ്പ് കളിക്കാന്‍ തുടങ്ങുന്ന ടീമല്ല അവര്‍. തുടര്‍ച്ചയായി പരിശീലനങ്ങള്‍ നടക്കുകയും, അത് കിരീടത്തിലേക്ക് വേണ്ട കരുത്തായി മാറുകയുമാണ് ചെയ്യുന്നതെന്നും ബാംഗര്‍ പഞ്ഞു.

Story first published: Tuesday, November 10, 2020, 16:56 [IST]
Other articles published on Nov 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+