Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഡല്‍ഹിയെ വിജയിപ്പിച്ചത് സ്‌പെഷ്യല്‍ ഏജന്റ്, വീട്ടിലെ ദേഷ്യമാണ് കളത്തില്‍ കണ്ടതെന്ന് സെവാഗ്

ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിജയം ഗംഭീരമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. രണ്ട് പേരാണ് ആ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചതെന്നും സെവാഗ് പറയുന്നു. മാര്‍ക്കസ് സ്റ്റോയിനിസാണ് വിജയശില്‍പ്പിയെന്നും സെവാഗ് പറഞ്ഞു. സ്‌പെഷ്യല്‍ ഏജന്റ് എന്നാണ് സെവാഗ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ആര്‍സിബിക്കെതിരെ 11 ഓവറില്‍ 90 റണ്‍സ് എന്ന നിലയില്‍ നിന്ന് 196 റണ്‍സിലേക്ക് ഡല്‍ഹി എത്തിയത് സ്റ്റോയിനിസിന്റെ മികവിലായിരുന്നു. ആര്‍സിബിക്ക് പോരാട്ട വീര്യം മത്സരത്തില്‍ പുറത്തെടുക്കാനുമായില്ല.

ഡല്‍ഹിക്ക് പിഴച്ച സമയം

ഡല്‍ഹിക്ക് പിഴച്ച സമയം

ഡല്‍ഹി ഇന്നിംഗ്‌സ് മുന്നോട്ട് നീങ്ങാനാവാതെ ശ്വാസം മുട്ടി നില്‍ക്കുകയായിരുന്നു. ഈ സമയമാണ് മത്സരത്തില്‍ വഴിത്തിരിവുണ്ടായത്. സ്‌പെഷ്യല്‍ ഏജന്റ് സ്റ്റോയിനിസ് ക്രീസിലെത്തി. ഒപ്പം അണുബോംബ് റിഷഭ് പന്ത് കൂടിയെത്തി. ഇവര്‍ രണ്ടുപേരും കത്തിക്കയറുന്നതാണ് പിന്നീട് കണ്ടത്. ഡല്‍ഹിയെ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തി മികച്ച സ്‌കോറിലേക്ക് നയിച്ചത് സ്‌റ്റോയിനിസും പന്തും ചേര്‍ന്നാണ്. സ്റ്റോയിനിസ് വീട്ടില്‍ നിന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയാണ് ബാറ്റ് ചെയ്യാന്‍ വന്നതെന്ന് തോന്നുന്നു. ആ ദേഷ്യം മുഴുവന്‍ അദ്ദേഹം ആര്‍സിബിയുടെ ബൗളര്‍മാര്‍ക്ക് മേലെയാണ് ചൊരിഞ്ഞതെന്നും സെവാഗ് പറഞ്ഞു.

മിഷന്‍ സക്‌സസ്

മിഷന്‍ സക്‌സസ്

ഏജന്റ് സ്റ്റോയിനിസിന്റെ ഓപ്പറേഷന്‍ വിജയകരമായിരുന്നു. ഡല്‍ഹിയെ 195 റണ്‍സിലേക്ക് എത്തിച്ചത് അദ്ദേഹത്തിന്റെ പോരാട്ടമായിരുന്നുവെന്നും സെവാഗ് പറഞ്ഞു. പക്ഷേ ആര്‍സിബിയുടേത് ഇത്രയും കാലമുണ്ടായിരുന്ന ദൗര്‍ഭാഗ്യം തിരിച്ചെത്തിയ പ്രകടനമായിരുന്നു. വര്‍ഷങ്ങളായി അവര്‍ക്കൊപ്പമുള്ള ദൗര്‍ഭാഗ്യം വിട്ടുപോയെന്നാണ് കരുതിയത്. പക്ഷേ ശ്രേയസ് അയ്യരുടെ ടീമിനെതിരെ അത് വീണ്ടും വന്നു. ഡല്‍ഹിക്കെതിരെ എങ്ങനെ കളിക്കണമെന്ന് കോലിയുടെ ടീമിന് ധാരണയുണ്ടായിരുന്നില്ല. പോരാട്ടം പ്രതീക്ഷിച്ചവര്‍ക്ക് അത് നിരാശയുണ്ടാക്കിയെന്നും സെവാഗ് പറഞ്ഞു.

കോലി താക്കൂറാണ്

കോലി താക്കൂറാണ്

ഷോലെ സിനിമയിലെ കഥാപാത്രങ്ങളുമായിട്ടാണ് സെവാഗ് ആര്‍സിബി താരങ്ങളെ താരമത്യം ചെയ്തത്. കോലി ഷോലെയിലെ താക്കൂറാണ്. ആരോണ്‍ ഫിഞ്ച് അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച ജയ് എന്ന കഥാപാത്രമാണെന്നും, എബി ഡിവില്യേഴ്‌സ് ധര്‍മേന്ദ്രയുടെ വീരുവാണെന്നും സെവാഗ് പറഞ്ഞു. 12ാം ഓവറാകുമ്പോഴേക്ക് ഡിവില്യേഴ്‌സും ഫിഞ്ചും മോയിന്‍ അലിയും പവലിയനിലെത്തി കഴിഞ്ഞു. കോലി പോരാട്ടത്തിന്റെ നടുവില്‍ ഒറ്റയ്ക്ക് നില്‍ക്കുകയാണ്. ഡല്‍ഹിയുടെ കരുത്തുറ്റ ബൗളിംഗ് നിരയ്‌ക്കെതിരെ പോരാടിയ താക്കൂറാണ് കോലിയെന്നും സെവാഗ് പറഞ്ഞു. സിനിമയില്‍ രണ്ട് കൈകളും നഷ്ടപ്പെട്ട കഥാപാത്രമാണ് താക്കൂര്‍. ഇവിടെയും കോലി പിന്തുണ നഷ്ടപ്പെട്ടിട്ടും പൊരുതിയെന്നാണ് സെവാഗ് ഉദ്ദേശിച്ചത്.

ഡല്‍ഹി തകര്‍ത്ത് വാരി

ഡല്‍ഹി തകര്‍ത്ത് വാരി

ആരോണ്‍ ഫിഞ്ച് പുറത്തായതിന് പിന്നാലെ നോര്‍ത്ത്ജെ ഡിവില്യേഴ്‌സിനെ പുറത്താക്കി. മോയിന്‍ അലിയെയും അവര്‍ക്ക് നഷ്ടമായി. ഷോലെയിലെ ചാച്ചാജിയാണ് അദ്ദേഹം. ഡല്‍ഹി നിരയില്‍ റബാദ തകര്‍ത്ത് വാരി. വെറുമൊരു ബൗളറല്ല റോഡ് റോളറാണ് താനെന്ന് റബാദ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാണിച്ച് കൊടുത്തു. വിരാട് കോലി ഡല്‍ഹിയില്‍ നിന്നുള്ള താരമാണെങ്കിലും, ഡല്‍ഹി സ്വയം മികവ് കാണിച്ച ദിവസമായിരുന്നു അതെന്നും സെവാഗ് പറഞ്ഞു. അതേസമയം രാജസ്ഥാന്‍ താരങ്ങളെയും സെവാഗ് പരിഹസിച്ചിട്ടുണ്ട്. റോബിന്‍ ഉത്തപ്പയെയും ജയദേവ് ഉനദ്കട്ടിനെയും എന്തിനാണ് അവര്‍ വാങ്ങിയതെന്നും സേവാഗ് ചോദിച്ചു. ഉനദ്കട്ട് വമ്പന്‍ തുക രാജസ്ഥാന്‍ ടീമിനാണ് നല്‍കേണ്ടതെന്നും സെവാഗ് പരിഹസിച്ചു.

Story first published: Tuesday, October 6, 2020, 16:03 [IST]
Other articles published on Oct 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+