വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPl 2020: ആദ്യ പദ്ധതി പാളി, സിഎസ്‌കെയ്‌ക്കെതിരേ തന്ത്രം മാറ്റി; വെളിപ്പെടുത്തി പൃത്ഥ്വി ഷാ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പ്രതീക്ഷിച്ച മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. ഇത്തവണ കിരീട സാധ്യത കല്‍പ്പിക്കുന്നവരില്‍ മുന്‍നിരയിലുള്ള ഡല്‍ഹി ആദ്യ രണ്ട് മത്സരത്തിലും വിജയിച്ചു. രണ്ടാം മത്സരത്തില്‍ എം എസ് ധോണിയുടെ സിഎസ്‌കെയെയാണ് ഡല്‍ഹി തോല്‍പ്പിച്ചത്. കളിയില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി കളിയിലെ താരമായത് പൃത്ഥി ഷായായിരുന്നു. ആദ്യ മത്സരത്തില്‍ നിറം മങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയ പൃത്ഥി താന്‍ സിഎസ്‌കെയ്‌ക്കെതിരേ നടത്തിയ പദ്ധതിയെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകകയാണ്.

ആദ്യ തന്ത്രം പാളിയതോടെ സിഎസ്‌കെക്കെതിരേ തന്ത്രം മാറ്റിയാണ് കളിച്ചതെന്നാണ് പൃത്ഥ്വി പറഞ്ഞത്. ' തനത് ശൈലിയില്‍ കളിക്കാനായിരുന്നു ഞാന്‍ ആദ്യം ഉദ്ദേശിച്ചത്. എന്നാല്‍ ആദ്യ മത്സരത്തില്‍ എന്റെ ചെറിയ പിഴവിലൂടെത്തന്നെ അത് ഈ മൈതാനത്ത് എനിക്കും ടീമിനും അനുയോജ്യമല്ലെന്ന് മനസിലാക്കി. മൈതാനത്ത് നിന്ന് കളിക്കണമെന്ന് ചിന്തിച്ചു'-മത്സരശേഷം ശ്രേയസ് അയ്യര്‍ക്കൊപ്പമുള്ള വീഡിയോയിലൂടെ പൃത്ഥ്വി പറഞ്ഞു. സിഎസ്‌കെയ്ക്ക് മികച്ച പേസ് ബൗളര്‍മാരുണ്ടായിരുന്നു. പന്തില്‍ മികച്ച ടൈമിങ് കണ്ടെത്താനും ഗ്യാപ് കണ്ടെത്താനും എനിക്ക് സാധിച്ചിരുന്നു.

prithvishahipl

പവര്‍പ്ലേയ്ക്ക് ശേഷം സ്പിന്നര്‍മാര്‍ എത്തിയപ്പോള്‍ ശിഖര്‍ ധവാന്‍ ഇന്നിങ്‌സിന് വേഗംകൂട്ടുമെന്ന് അറിയാമായിരുന്നുവെന്നും പൃത്ഥ്വി പറഞ്ഞു. 43 പന്തില്‍ 9 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 64 റണ്‍സ് നേടിയ പൃത്ഥി പീയൂഷ് ചൗളയെ ക്രീസില്‍ നിന്ന് കയറി കളിക്കാന്‍ ശ്രമിച്ചപ്പോള്‍ എം എസ് ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. പഞ്ചാബിനെതിരായ ആദ്യ മത്സരത്തില്‍ പുള്‍ഷോട്ട് കളിക്കാനുള്ള പൃത്ഥ്വിയുടെ ശ്രമം ക്യാച്ചില്‍ അവസാനിക്കുകയായിരുന്നു. പൊതുവേ വെടിക്കെട്ട് ശൈലിയുള്ള ബാറ്റ്‌സ്മാനായാണ് പൃത്ഥിയെ വിലയിരുത്തപ്പെടുന്നത്.

സിഎസ്‌കെയ്‌ക്കെതിരായ 44 റണ്‍സ് ജയത്തെക്കുറിച്ച് ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യരും പ്രതികരിച്ചു. ' നായകനെന്ന നിലയില്‍ മികച്ച അനുഭവമാണിപ്പോളുള്ളത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് തുടങ്ങുകയെന്നത് ആത്മവിശ്വാസം വളരെ ഉയര്‍ത്തിയിട്ടുണ്ട്. ടീമെന്ന നിലയില്‍ മികച്ച പ്രകടനമാണ് ഞങ്ങള്‍ പുറത്തെടുക്കുന്നത്. കൂടുതല്‍ മത്സരങ്ങള്‍ വിജയിക്കാനായാല്‍ ഇത്തവണത്തെ കിരീടത്തിലേക്കെത്താന്‍ ഞങ്ങള്‍ക്ക് എളുപ്പമാവുമെന്നാണ് ശ്രേയസ് പറഞ്ഞത്. യുഎഇയിലെ ആദ്യ ആറ് ദിവസത്തെ ക്വാറന്റെയ്ന്‍ വളരെ ബുദ്ധിമുട്ടിച്ചെന്നും എന്നാല്‍ അവസ്ഥ മനസിലാക്കി മുറിയില്‍ എന്റേതായ സന്തോഷം കണ്ടെത്താന്‍ ശ്രമിച്ചു. കുറേ സിനിമ കാണുകയും സുഹൃത്തുകളോട് ചാറ്റ് ചെയ്‌തെന്നും ശ്രേയസ് പറഞ്ഞു.

Story first published: Saturday, September 26, 2020, 14:27 [IST]
Other articles published on Sep 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X