Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: 'അവന്‍ കാണിച്ച ധൈര്യം അപാരം', ദെശപാണ്ഡെയെ പ്രശംസിച്ച് ശിഖര്‍ ധവാന്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ രാജസ്ഥാനെ ഡല്‍ഹി തോല്‍പ്പിച്ചപ്പോള്‍ കൈയടി നേടിയത് ഡല്‍ഹിയുടെ ബൗളിങ് നിരയായിരുന്നു. കൃത്യമായ ഇടവേളകളില്‍ രാജസ്ഥാന്റെ വിക്കറ്റ് വീഴ്ത്താന്‍ ഡല്‍ഹി ബൗളര്‍മാര്‍ക്ക് സാധിച്ചതാണ് 13 റണ്‍സിന്റെ ജയം ടീമിന് സമ്മാനിച്ചത്. കഗിസോ റബാദയും ആന്റിച്ച് നോര്‍ജെയും മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ യുവ പേസര്‍ തുഷാര്‍ ദെശപാണ്ഡെയുടെ ബൗളിങ്ങും ശ്രദ്ധേയമായിരുന്നു.

ഇപ്പോഴിതാ ദെശപാണ്ഡെയുടെ ബൗളിങ്ങിനെ പ്രശംസിച്ചിരിക്കുകയാണ് ഡല്‍ഹിയുടെ വൈസ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍. ദെശപാണ്ഡെയുടെ ധൈര്യത്തെയാണ് ധവാന്‍ പ്രശംസിച്ചത്. 'കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിയാന്‍ അവന്‍ കാണിച്ച ധൈര്യം മികച്ചതായിരുന്നു. ബെന്‍ സ്റ്റോക്‌സിനെപ്പോലൊരു താരത്തിന്റെ വിക്കറ്റ് വീഴ്ത്താന്‍ അവന് സാധിച്ചതാണ് മത്സരത്തില്‍ വഴിത്തിരിവായത്. സ്‌റ്റോക്‌സിന്റെ വിക്കറ്റ് ഞങ്ങളുടെ വിജയത്തില്‍ നിര്‍ണ്ണായകമായത്-ധവാന്‍ മത്സര ശേഷം പറഞ്ഞു.

dhawanandpavandeshpande

ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പുറത്തുപോയതിന് ശേഷം ശിഖര്‍ ധവാനാണ് മത്സരം നിയന്ത്രിച്ചത്. രാജസ്ഥാന്‍ റണ്‍സ് പിന്തുടര്‍ന്ന അഞ്ചാം ഓവറിലാണ് ശ്രേയസിന് പരിക്കേറ്റത്. മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ് 37 റണ്‍സ് വിട്ടുകൊടുത്ത ദെശപാണ്ഡെ രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. മികച്ച രീതിയില്‍ ബാറ്റുവീശുകയായിരുന്ന ബെന്‍ സ്റ്റോക്‌സിനെയും വാലറ്റക്കാരന്‍ ശ്രേയസ് ഗോപാലിനെയുമാണ് ദെശപാണ്ഡെ പുറത്താക്കിയത്. ഇഷാന്ത് ശര്‍മക്ക് പരിക്കേറ്റതിനാല്‍ത്തന്നെ പകരം പ്ലേയിങ് ഇലവനില്‍ തുടര്‍ന്നുള്ള മത്സരങ്ങളിലും സ്ഥാനം പിടിക്കാന്‍ ദെശപാണ്ഡെയ്ക്ക് സാധിച്ചേക്കും.

എട്ട് മത്സരങ്ങളില്‍ നിന്ന് ആറ് ജയം സ്വന്തമാക്കിയ ഡല്‍ഹി നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. കഗിസോ റബാഗ,ആന്റിച്ച് നോര്‍ജെ,ആര്‍ അശ്വിന്‍,അക്‌സര്‍ പട്ടേല്‍ തുടങ്ങിയ ബൗളിങ് നിര മികവുകാട്ടുന്നതാണ് ഇത്തവണ ഡല്‍ഹിയുടെ വിജയക്കുതിപ്പിന് കാരണം. എന്നാല്‍ തുടര്‍ച്ചയായി താരങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നത് ഡല്‍ഹിക്ക് കടുത്ത തിരിച്ചടിയായിട്ടുണ്ട്. നിലവില്‍ റിഷഭ് പന്ത് പരിക്കേറ്റ് പുറത്താണ്.

ഇഷാന്ത് ശര്‍മ,അമിത് മിശ്ര തുടങ്ങിയവര്‍ നേരത്തെ പരിക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. ഏറ്റവും ഒടുവിലായി ശ്രേയസ് അയ്യരാണ് പരിക്കിന്റെ പിടിയിലായത്. രാജസ്ഥാനെതിരായ മത്സരത്തില്‍ നോര്‍ജെയുടെ ഓവറില്‍ ഫീല്‍ഡ് ചെയ്യാന്‍ ശ്രമിക്കവെയാണ് ശ്രേയസിന്റെ തോളിന് പരിക്കേറ്റത്. നിലവിലെ വിവര പ്രകാരം ശ്രേയസിന്റെ തോളിന് വേദനയുണ്ടെങ്കിലും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Story first published: Thursday, October 15, 2020, 12:54 [IST]
Other articles published on Oct 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+