Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഡല്‍ഹിക്ക് പിഴച്ചത് മൂന്ന് കാര്യത്തില്‍, ഗെയ്‌ലിനെതിരെ ആ താരത്തെ കൊണ്ട് എറിയിക്കാന്‍ വൈകി!

ദുബായ്: ഐപിഎല്‍ ഈ സീസണിലെ ചാമ്പ്യന്‍ ടീമാണ് ഡല്‍ഹിയെങ്കിലും കഴിഞ്ഞ പഞ്ചാബിനോട് തോറ്റത് അവരുടെ വലിയ വീഴ്ച്ചകള്‍ കാരണമാണ്. ടീമില്‍ ശിഖര്‍ ധവാനെ പോലുള്ള ഒരു സെഞ്ചൂറിയന്‍ ഉണ്ടായിട്ടും തീര്‍ത്തും സാധാരണമായ കളിയായിരുന്നു ഡല്‍ഹി കാഴ്ച്ചവെച്ചത്. പഞ്ചാബ് ബൗളിംഗിലും ബാറ്റിംഗിലും അറ്റാക്കിംഗ് ശൈലി കൊണ്ടുവന്ന് കളി തന്നെ മാറ്റി മറിക്കുകയും ചെയ്തു. പഞ്ചാബിന്റെ എല്ലാ ബാറ്റ്‌സ്മാന്‍മാരും ഇതേ ശൈലിയാണ് പിന്തുടര്‍ന്നത് അവരുടെ മികവ് വര്‍ധിപ്പിക്കുന്നു. ഡല്‍ഹി അടുത്ത കളിയില്‍ പരിഹരിക്കേണ്ടതും പഞ്ചാബിനോടുണ്ടായ പിഴവുകളാണ്.

Where Did DC Falter In The Defeat Vs KXIP? | Oneindia Malayalam
ധവാന് പിന്തുണയില്ല

ധവാന് പിന്തുണയില്ല

ഡല്‍ഹി ബാറ്റിംഗിനെ ഒറ്റയ്ക്ക് മുന്നോട്ട് നയിച്ചത് ശിഖര്‍ ധവാനാണ്. ഗംഭീര പ്രകടനമാണ് നടത്തിയത്. അതും തുടര്‍ച്ചയായ സെഞ്ച്വറി. എന്നാല്‍ ഒരു ഡല്‍ഹി ബാറ്റ്‌സ്മാന്‍ പോലും അദ്ദേഹത്തിനൊപ്പം പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചില്ല. മധ്യനിരയില്‍ ഏറ്റവും നന്നായി സ്‌കോര്‍ ചെയ്തതും ധവാനായിരുന്നു. സ്പിന്നര്‍മാരെയും പേസര്‍മാരെയും നന്നായി തന്നെ ആക്രമിച്ച് കളിക്കുകയും ചെയ്തു. എന്നാല്‍ ശ്രേയസും പന്തും അടക്കമുള്ളവര്‍ വിക്കറ്റുകള്‍ വലിച്ചെറിയുകയായിരുന്നു. 200 റണ്‍സ് എളുപ്പത്തില്‍ സ്‌കോര്‍ ചെയ്യാന്‍ ഡല്‍ഹിക്ക് സാധിക്കുമായിരുന്നു. അവസാന ഓവറില്‍ വെടിക്കെട്ടും വന്നില്ല. ധവാന്‍ അടിച്ച 106 റണ്‍സ് ഒഴിച്ചാല്‍, ഡല്‍ഹിക്ക് പിന്നീടുള്ള 59 പന്തില്‍ എല്ലാ താരങ്ങളും ചേര്‍ന്ന് നേടാനായത് വെറും 64 റണ്‍സ്.

പവര്‍പ്ലേയില്‍ എറിഞ്ഞില്ല

പവര്‍പ്ലേയില്‍ എറിഞ്ഞില്ല

രാഹുല്‍ പുറത്തായതോടെ തന്നെ ക്രിസ് ഗെയ്ല്‍ വേഗത്തില്‍ ക്രീസിലെത്തിയിരുന്നു. ഗെയ്‌ലിനെ പുറത്താക്കാനുള്ള ഓപ്ഷന്‍ ഡല്‍ഹിക്കുണ്ടായിരുന്നു. രവിചന്ദ്രന്‍ അശ്വിനെ പക്ഷേ ശ്രേയസ് ക്രിസ് ഗെയിലിനെതിരെ പവര്‍ പ്ലേയില്‍ ഉപയോഗിച്ചില്ല. അശ്വിന് ഗെയിലിനെതിരെ മികച്ച റെക്കോര്‍ഡുണ്ട്. ശ്രേയസ് പകരം തുഷാറിനെയാണ് വിശ്വസിച്ചത്. 26 റണ്‍സാണ് ആ ഓവറില്‍ പിറന്നത്. പഞ്ചാബിനെ സമ്മര്‍ദത്തില്‍ നിന്ന് രക്ഷിച്ചത് ഈ ഓവറാണ്. അടുത്ത ഓവര്‍ തന്നെ അശ്വിന്‍ ഗെയ്‌ലിനെതിരെ എറിഞ്ഞു. ഗെയ്ല്‍ ക്ലീന്‍ ബൗള്‍ഡായി. നേരത്തെ എറിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ റണ്‍സ് നിയന്ത്രിച്ച് നിര്‍ത്താന്‍ ഡല്‍ഹിക്ക് സാധിക്കുമായിരുന്നു.

ആ തീരുമാനം വന്നില്ല

ആ തീരുമാനം വന്നില്ല

ഡല്‍ഹി ക്രിസ് ഗെയിലിനെയും മായങ്ക് അഗര്‍വാളിനെയും തുടരെ പുറത്താക്കിയിരുന്നു. പവര്‍പ്ലേ കഴിയുമ്പോള്‍ മൂന്നിന് 57 എന്ന നിലയിലായിരുന്നു പഞ്ചാബ്. ഡല്‍ഹിക്കൊപ്പമായിരുന്നു അപ്പോള്‍ കളി. കുറച്ച് സമ്മര്‍ദം പഞ്ചാബ് നിരയിലുണ്ടാക്കിയിരുന്നെങ്കില്‍ ഡല്‍ഹി ജയിക്കുമായിരുന്നു. കഗിസോ റബാദ അവരുടെ സ്‌ട്രൈക്ക് ബൗളറായിട്ടും, അദ്ദേഹത്തെ പന്തെറിയിക്കാന്‍ ശ്രേയസ് അയ്യര്‍ക്ക് തോന്നിയില്ല. ആ സമയത്ത് റബാദയുടെ രണ്ടോവര്‍ വന്നിരുന്നെങ്കില്‍ കളി മാറുമായിരുന്നു. റബാദ എറിഞ്ഞ ഒരോവറില്‍ അഞ്ച് റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഒരോവര്‍ കൂടി വരേണ്ടതായിരുന്നു. പിന്നീട് റബാദ തിരിച്ചെത്തിയപ്പോള്‍ നിക്കോളാസ് പൂരാനെ പുറത്താക്കുകയും ചെയ്തു. അവസാന നിമിഷം ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും റബാദ പുറത്താക്കിയിരുന്നു.

ഫീല്‍ഡിംഗ് പരാജയം

ഫീല്‍ഡിംഗ് പരാജയം

ഡല്‍ഹിയുടെ ഏറ്റവും വലിയ പ്രശ്‌നം ഫീല്‍ഡിംഗായിരുന്നു. പഞ്ചാബിനെതിരായ ആദ്യ മത്സരത്തില്‍ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും സ്റ്റാറായ സ്റ്റോയിനിസ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ പഞ്ചാബിനെതിരെ ഫ്‌ളോപ്പായി. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഒരു നിര്‍ണായക ക്യാച്ചും വിട്ടു. ശിഖര്‍ ധവാന്‍ റണ്ണൗട്ട് ചാന്‍സ് വിട്ടതും വലിയ അബദ്ധമാണ്. മറ്റൊന്ന് റിഷഭ് പന്തും റണ്ണൗട്ട് അവസരം നഷ്ടപ്പെടുത്തി. ബാറ്റിംഗിലും പന്ത് പരാജയമായിരുന്നു. വിക്കറ്റിന് പിന്നിലും ഫോം കണ്ടെത്താന്‍ പന്ത് ബുദ്ധിമുട്ടി. പൂരാനെ പുറത്താക്കാനുള്ള അവസരം അനാവശ്യം ഡൈവിംഗിലൂടെ നഷ്ടപ്പെടുത്തുകയായിരുന്നു പന്ത്.

Story first published: Wednesday, October 21, 2020, 11:26 [IST]
Other articles published on Oct 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+