Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: പൃത്ഥ്വി ഷാ എവിടെ? ഡല്‍ഹിയുടെ പ്രശ്‌നമെന്ത്? പ്ലേ ഓഫ് പോരാട്ടം കടുക്കുന്നു

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ പ്ലേ ഓഫ് പോരാട്ടം കടുക്കുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ബുദ്ധിമുട്ടുകയാണ്. അവസാന മൂന്ന് മത്സരത്തിലും പരാജയപ്പെട്ടതോടെ ഏറ്റവും ആദ്യം പ്ലേ ഓഫ് ഉറപ്പിക്കുമെന്ന പ്രതീക്ഷിച്ച ഡല്‍ഹി വിറക്കുകയാണ്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ അവസാന മത്സരങ്ങളില്‍ നിറം മങ്ങി. നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഡല്‍ഹി ക്യാപിറ്റല്‍സ്.

ആരാധകര്‍

അവസാന രണ്ട് മത്സരങ്ങള്‍ ഡല്‍ഹിക്ക് വളരെ നിര്‍ണ്ണായകമാണ്. മോശം ഫോമിലായിരുന്ന പൃത്ഥി ഷായെ മാറ്റി പകരം അജിന്‍ക്യ രഹാനെയെ എത്തിച്ചപ്പോള്‍ ടീമിന്റെ അവസ്ഥ കൂടുതല്‍ പരിതാപകരമാവുകയാണ്. ഇപ്പോള്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് പൃത്ഥ്വി തിരിച്ചെത്തുമോ അതോ ടീം എന്ത് മാറ്റമാണ് വരുത്താന്‍ ഉദ്ദേശിക്കുന്നതെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

ഡല്‍ഹി

ഇപ്പോഴിതാ ഡല്‍ഹിയുടെ അവസ്ഥകളെക്കുറിച്ച് ടീം വൃത്തങ്ങള്‍ എഎന്‍ഐയോട് സംസാരിച്ചിരിക്കുകയാണ്. പൃത്ഥി ഷായ്ക്ക് 10 മത്സരങ്ങളില്‍ അവസരം ലഭിച്ചതാണെന്നും തിരിച്ചുവരാന്‍ അവന്‍ കാത്തിരുന്നേ മതിയാകൂവെന്നുമാണ് ടീം വൃത്തങ്ങള്‍ പറയുന്നത്. നിലവില്‍ ആരും തന്നെ പരിക്കിന്റെ പിടിയിലില്ല. ഏറ്റവും ആദ്യം പ്ലേ ഓഫില്‍ പ്രവേശിക്കുമെന്ന് കരുതിയിരുന്നെങ്കിലും അവസാന മൂന്ന് മത്സരത്തിലെ തോല്‍വി തിരിച്ചടിയായി.

ഡല്‍ഹി ക്യാപിറ്റല്‍സ്

ഇനിയും രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്. എന്നാല്‍ വിജയിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതാണ് അവസാന മൂന്ന് മത്സരങ്ങളിലായി ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ടീമിലെ താരങ്ങള്‍ വളരെ കരുത്തരും ആത്മവിശ്വാസം ഉള്ളവരുമാണ്. ഏത് ടീമിനും ഏത് ടീമിനെയും ഞെട്ടിക്കാമെന്നതാണ് ഇത്തവണത്തെ സവിശേഷതയെന്നും ഡല്‍ഹി ക്യാപിറ്റല്‍സ് വൃത്തങ്ങള്‍ പറഞ്ഞു. പോസിറ്റീവ് മനോഭാവത്തോടെ മുന്നോട്ട് പോകും. ശക്തമായ മനോബലമുണ്ട്.

മുംബൈ ഇന്ത്യന്‍സും ആര്‍സിബിയും

മുംബൈ ഇന്ത്യന്‍സും ആര്‍സിബിയും വളരെ ശക്തരായ എതിരാളികളാണ്. ആര്‍സിബിയെ ഒരിക്കല്‍ കീഴടക്കിയതാണ്. മികച്ച ടൂര്‍ണമെന്റായാണ് മുന്നോട്ട് പോകുന്നത്. അടുത്ത മത്സരത്തില്‍ വലിയ വിജയം തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.
രണ്ടാം ഘട്ട മത്സരങ്ങളിലേക്ക് കടന്നപ്പോള്‍ ആദ്യ ഘട്ടത്തില്‍ക്കണ്ട ടീമിന്റെ പ്രകടനം തുടരാനായില്ല. ശിഖര്‍ ധവാന്റെ ബാറ്റിങ്ങാണ് ടീമിന് എടുത്തുപറയാനുള്ളത്.

ധവാന്‍

12 മത്സരത്തില്‍ നിന്ന് രണ്ട് സെഞ്ച്വറി ഉള്‍പ്പെടെ 471 റണ്‍സാണ് ധവാന്‍ നേടിയത്. 10 മത്സരങ്ങളില്‍ നിന്ന് പൃത്ഥി ഷാ 209 റണ്‍സ് നേടി. എന്നാല്‍ പിഴവുകള്‍ തുടര്‍ച്ചയായി ആവര്‍ത്തിച്ചതോടെ പൃത്ഥിയെ പുറത്താക്കുകയായിരുന്നു. പകരമെത്തിയ സീനിയര്‍ താരം അജിന്‍ക്യ രഹാനെ 5 മത്സരത്തില്‍ നിന്ന് നേടിയത് വെറും 51 റണ്‍സ്. പവര്‍പ്ലേയില്‍ ഒന്നിലധികം വിക്കറ്റുകള്‍ നഷ്ടപ്പെടുന്നതാണ് ടീമിന് തലവേദനായകുന്നത്. അടുത്ത രണ്ട് മത്സരങ്ങളിലും കരുത്തരായ എതിരാളികളായതിനാല്‍ പ്ലേ ഓഫില്‍ കടക്കാന്‍ ഏറ്റവും മികച്ച പോരാട്ടം തന്നെ ഡല്‍ഹിക്ക് പുറത്തെടുക്കേണ്ടി വരും.

Story first published: Thursday, October 29, 2020, 17:19 [IST]
Other articles published on Oct 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+