Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഡല്‍ഹി തോറ്റത് നന്നായി, അടുത്ത കളി മാറുമെന്ന് ശ്രേയസ്, തോല്‍വിക്ക് കാരണം അത് മാത്രം!!

ദുബായ്: കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ തോല്‍വി സംഭവിച്ചത് നന്നായെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. ടീമിന് വലിയ പ്രചോദനം ഈ തോല്‍വി നിന്ന് നേടാന്‍ സാധിക്കും. വന്‍ ജയങ്ങള്‍ നേടുന്നത് കൊണ്ട് എന്താണ് പ്രശ്‌നങ്ങള്‍ ടീമിനുള്ളതെന്ന് അറിയില്ല. പക്ഷേ ഈ തോല്‍വി എല്ലാ പ്രശ്‌നങ്ങളെയും ഞങ്ങള്‍ക്ക് കാണിച്ച് തന്നു. തീര്‍ച്ചയായും അടുത്ത മത്സരത്തില്‍ ഡല്‍ഹിയില്‍ നിന്ന് ഗംഭീര പ്രകടനം തന്നെ കാണാന്‍ സാധിക്കും. കൊല്‍ക്കത്തയ്‌ക്കെതിരെയുള്ള അടുത്ത മത്സരം ഞങ്ങള്‍ ജയിക്കുമെന്നും ശ്രേയസ് അയ്യര്‍ വ്യക്തമാക്കി.

Glad This Happened Says Shreyas Iyer After Defeat Vs KXIP | Oneindia Malayalam
1

ഡല്‍ഹി നിരയിലെ പ്രധാന പ്രശ്‌നം ഫീല്‍ഡിംഗാണ്. അതാണ് തോല്‍വിക്ക് കാരണം. അവസരങ്ങള്‍ നന്നായി ഉപയോഗിക്കാന്‍ ടീമിന് സാധിച്ചില്ല. അതെല്ലാം അടുത്ത മത്സരത്തിന് മുമ്പ് തന്നെ പരിഹരിക്കും. ഈ തോല്‍വിയില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ കൃത്യമായി വിലയിരുത്തും. ടീം തിരിച്ചുവരുമെന്നും ശ്രേയസ് പറഞ്ഞു. അതേസമയം ഫീല്‍ഡിംഗില്‍ വലിയ പിഴവുകള്‍ ടീം വരുത്തിയിരുന്നു. പഞ്ചാബ് നിരയില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ റണ്ണൗട്ടാക്കാനുള്ള ശ്രമം ശിഖര്‍ ധവാന്‍ മിസ്സാക്കിയിരുന്നു. നിക്കോളാസ് പൂരാനെ റണ്ണൗട്ടാക്കാനുള്ള ശ്രമം റിഷഭ് പന്തും പാഴാക്കി. അവസാന ഓവറില്‍ ദീപക് ഹൂഡയെ പുറത്താക്കാനുള്ള ക്യാച്ച് മാര്‍ക്ക്‌സ് സ്റ്റോയിനിസും നഷ്ടപ്പെടുത്തിയിരുന്നു.

അതേസമയം ഓപ്പണര്‍ ശിഖര്‍ ധവാന്റെ പ്രകടനം മികച്ചതായിരുന്നുവെന്ന് ശ്രേയസ് പറഞ്ഞു. തുടരെ രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ താരമായി ശിഖര്‍ ധവാന്‍ മാറിയിരുന്നു. പിച്ചിനെയും സാഹചര്യങ്ങളെയും ധവാന്‍ പെട്ടെന്ന് മനസ്സിലാക്കും. അതാണ് വിജയത്തിന് കാരണമെന്നും അയ്യര്‍ പറഞ്ഞു. ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിക്കാനാണ് ധവാന്‍ ശ്രമിക്കുക. തുടര്‍ന്ന് ആ പിച്ചിനെ കുറിച്ചുള്ള സന്ദേശങ്ങള്‍ യുവാക്കളിലേക്ക് എത്തിക്കും. ഇത് ടീമിലെ യുവതാരങ്ങള്‍ കൂടി കളിക്കാന്‍ പ്രചോദനമാകും. മറ്റെല്ലാ താരങ്ങളേക്കാളും വേഗത്തില്‍ സാഹചര്യങ്ങള്‍ മനസ്സിലാക്കാന്‍ ധവാന് സാധിക്കുമെന്നും ശ്രേയസ് അയ്യര്‍ പറഞ്ഞു.

ഓരോ മത്സരം കഴിയുന്തോറും ആവേശം വര്‍ധിച്ച് വരികയാണെന്ന് കെഎല്‍ രാഹുല്‍ പറഞ്ഞു. 19ാം ഓവറില്‍ തന്നെ മത്സരം ജയിക്കാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. ആറ് ബാറ്റ്‌സ്മാനും ഒരു ഓള്‍റൗണ്ടറുമായി കലിക്കുമ്പോള്‍ മുന്‍നിര ബാറ്റ്‌സ്മാന്‍ തന്നെ കളി ജയിപ്പിക്കണം. ടോപ് ഫോറിലുള്ളവരാണ് അത് ചെയ്യേണ്ടത്. ടീമില്‍ അത് മറ്റുള്ളവരിലേക്ക് എത്തുന്നത്. പഞ്ചാബ് മെച്ചപ്പെടുത്തേണ്ടത് മുന്‍നിരയിലെ ഒരാളെങ്കിലും അവസാനം വരെ പിടിച്ച് നില്‍ക്കുമെന്ന കാര്യത്തിലാണെന്ന് രാഹുല്‍ പറഞ്ഞു. ഞങ്ങളുടെ ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞു. ഷമി കഴിഞ്ഞ കളിയിലെ ആത്മവിശ്വാസത്തിലാണ് കൂടുതല്‍ നന്നായി പന്തെറിഞ്ഞത്. ഞങ്ങളുടെ സീനിയര്‍ ബൗളറാണ് അദ്ദേഹം. ഗ്ലെന്‍ മാക്‌സ്‌വെല്‍ വളരെ നന്നായി കളിച്ചെന്നും രാഹുല്‍ പറഞ്ഞു.

Story first published: Wednesday, October 21, 2020, 9:46 [IST]
Other articles published on Oct 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+