Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: റിഷഭ് പന്തിന് എപ്പോള്‍ തിരിച്ചുവരാനാകും? നിലവിലെ അവസ്ഥ വ്യക്തമാക്കി ശ്രേയസ് അയ്യര്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമുകളിലൊന്നാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. 7 മത്സരം പൂര്‍ത്തിയാക്കുമ്പോള്‍ അഞ്ച് ജയം ഉള്‍പ്പെടെ 10 പോയിന്റുള്ള ഡല്‍ഹി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. മുംബൈക്കെതിരായ മത്സരത്തില്‍ വിജയിക്കാന്‍ സാധിക്കുമായിരുന്നെങ്കില്‍ ഡല്‍ഹിക്ക് ഒന്നാം സ്ഥാനത്തെത്താമായിരുന്നു.

മികച്ച ടീമായി പോവുകയായിരുന്ന ഡല്‍ഹിക്ക് ചെറിയ തിരിച്ചടി നല്‍കിയിരിക്കുന്നത് റിഷഭ് പന്തിന്റെ പരിക്കാണ്. മുംബൈക്കെതിരായ മത്സരത്തില്‍ റിഷഭിന് പകരം വിക്കറ്റ് കീപ്പറായി അലക്‌സ് ക്യാരിയേയും ഹെറ്റ്‌മെയറിന് പകരം അജിന്‍ക്യ രഹാനയേയുമാണ് ഡല്‍ഹി കളിപ്പിച്ചത്. റിഷഭിന്റെ പരിക്ക് വരും മത്സരങ്ങളില്‍ ടീമിന് തലവേദനായകുമെന്നുറപ്പാണ്. ഇപ്പോഴിതാ റിഷഭിന്റെ പരിക്ക് സംബന്ധിച്ചുള്ള ആശങ്ക പങ്കുവെച്ചിരിക്കുകയാണ് ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യര്‍. റിഷഭിന് എപ്പോള്‍ തിരിച്ചുവരാനാകുമെന്ന് പറയാന്‍ കഴിയില്ലെന്നാണ് ശ്രേയസ് പറഞ്ഞത്.

pantdelhicapitals

'റിഷഭിന് എപ്പോള്‍ തിരിച്ചുവരാനാകുമെന്നത് എനിക്കറിയില്ല. ഞാന്‍ ഡോക്ടറോട് സംസാരിച്ചപ്പോള്‍ ഒരാഴ്ച വിശ്രമം വേണ്ടിവരുമെന്നാണ് പറഞ്ഞത്' -മുംബൈക്കെതിരായ മത്സര ശേഷം ശ്രേയസ് പറഞ്ഞു. ഇതോടെ 14ന് നടക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലും റിഷഭ് ഉണ്ടാകില്ലെന്ന് ഉറപ്പായി. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെയാണ് റിഷഭ് പന്തിന് പരിക്കേറ്റത്.

ഒറ്റയ്ക്ക് മത്സരം വിജയത്തിലെത്തിക്കാന്‍ പ്രാപ്തിയുള്ള താരമാണ് റിഷഭ്. ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള റിഷഭിന്റെ അഭാവം ടീമിനെ ബാധിക്കുമെന്നുറപ്പാണ്. റിഷഭിന് പകരമെത്തിയ അലക്‌സ് ക്യാരി മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആണെങ്കിലും ഐപിഎല്ലില്‍ കളിച്ച് അനുഭവസമ്പത്ത് കുറവാണ്. ഇത് വരും മത്സരങ്ങളില്‍ ടീമിന് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. ആദ്യ ഏഴ് മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയത് അവസാന ഏഴ് മത്സരങ്ങളില്‍ നഷ്ടപ്പെടാതിരിക്കാന്‍ ഡല്‍ഹി കരുതിത്തന്നെ ഇറങ്ങണം.

സീസണില്‍ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ റിഷഭിന് സാധിച്ചിട്ടില്ലെങ്കിലും തരക്കേടില്ലാതെ കളിക്കുന്നുണ്ടായിരുന്നു. പതിവ് പോലെ കടന്നാക്രമിക്കുന്ന ശൈലിയില്‍ നിന്ന് പക്വതയോടെയുള്ള ബാറ്റിങ്ങാണ് ഇത്തവണ റിഷഭില്‍ നിന്ന് കാണുന്നത്. എം എസ് ധോണി വിരമിച്ചതിനാല്‍ പകരക്കാരനായി ഇന്ത്യന്‍ നിരയിലെത്താന്‍ കൂടുതല്‍ സാധ്യത റിഷഭിനാണ്. അടുത്ത വര്‍ഷം രണ്ട് ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ ഐപിഎല്ലില്‍ തിളങ്ങേണ്ടത് യുവതാരങ്ങള്‍ക്ക് അനിവാര്യമാണ്. ഈ സീസണില്‍ കളിച്ച ഏഴ് മത്സരത്തില്‍ നിന്ന് അഞ്ച് ജയമാണ് ഡല്‍ഹി നേടിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും മുംബൈ ഇന്ത്യന്‍സിനോടും മാത്രമാണ് ഡല്‍ഹി പരാജയപ്പെട്ടത്.

Story first published: Monday, October 12, 2020, 11:55 [IST]
Other articles published on Oct 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+