For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: മുംബൈക്കെതിരേ തോല്‍വിക്ക് കാരണമെന്ത്? പിഴവുകള്‍ ചൂണ്ടിക്കാട്ടി ശ്രേയസ് അയ്യര്‍

അബുദാബി: കരുത്തരുടെ പോരാട്ടമെന്ന നിലയില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന മത്സരമായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ളത്. മികച്ച ഫോമില്‍ കളിക്കുന്ന രണ്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഡല്‍ഹിയെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തുകയും ചെയ്തു. ഇതോടെ നെറ്റ് റണ്‍റേറ്റിന്റെ കരുത്തില്‍ മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുമെത്തി. മുംബൈക്കെതിരായ മത്സരത്തില്‍ ഡല്‍ഹിയുടെ തോല്‍വിക്ക് കാരണമെന്തെന്നുള്ളതിന് നായകന്‍ ശ്രേയസ് അയ്യര്‍ ഉത്തരം നല്‍കിയിരിക്കുകയാണ്. എല്ലാ മേഖലയിലും മുംബൈ ഡല്‍ഹിക്കെതിരേ ആധിപത്യം നേടിയെന്നാണ് ശ്രേയസ് പറഞ്ഞത്.

'പ്രതീക്ഷിച്ചതിലും 10-15 റണ്‍സ് കുറവാണ് നേടാനായത്. സ്‌കോര്‍ബോര്‍ഡില്‍ 170-175 റണ്‍സുണ്ടായിരുന്നെങ്കില്‍ മത്സരഫലം ഇതാകുമായിരുന്നില്ല. സ്റ്റോയിനിസ് റണ്ണൗട്ടായത് പ്രതീക്ഷ തെറ്റിച്ചു. മനോഹരമായി പന്ത് അടിച്ചുപറത്താന്‍ കഴിവുള്ള താരമാണ് സ്റ്റോയിനിസ്. ഫീല്‍ഡിങ്ങിലെ പിഴവുകളും തിരിച്ചടിയായി. ചില മിസ്ഫീല്‍ഡുകളും ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയതും തിരിച്ചുവരാനുള്ള അവസരം നഷ്ടപ്പെടുത്തി. ആകെ മൊത്തെ ഡല്‍ഹിക്കെതിരേ എല്ലാ മേഖലയിലും ആധിപത്യം നേടാന്‍ മുംബൈക്ക് സാധിച്ചു'-ശ്രേയസ് അയ്യര്‍ പറഞ്ഞു.

shreyasiyeripl

അബുദാബിയിലെ വലിയ മൈതാനത്ത് 175 റണ്‍സെങ്കിലും ഡല്‍ഹി നേടിയിരുന്നെങ്കില്‍ മുംബൈക്ക് വിജയിക്കാന്‍ നന്നായി പാടുപെടേണ്ടി വന്നേനെ. ടോസ് നേടി ആദ്യം ഡല്‍ഹി ബാറ്റ് ചെയ്തതും ഇത് പ്രതീക്ഷിച്ചാണ്. എന്നാല്‍ 162 റണ്‍സില്‍ ഒതുങ്ങേണ്ടി വന്നത് തിരിച്ചടിയായി. പൃത്ഥ്വി ഷായെ (4) ആദ്യ ഓവറില്‍ത്തന്നെ നഷ്ടപ്പെട്ടത് റണ്‍നിരക്ക ഉയര്‍ത്തുന്നതിനെ ബാധിച്ചു. ശിഖര്‍ ധവാന്‍ (52 പന്തില്‍ 69) അര്‍ധ സെഞ്ച്വറി നേടിയെങ്കിലും അവസാന ഓവറുകളില്‍ റണ്‍സുയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു.

മധ്യനിരയില്‍ ടീമിനുവേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാറുള്ള സ്റ്റോയിനിസ് 13 റണ്‍സില്‍ നില്‍ക്കെ റണ്ണൗട്ടായത് ഡല്‍ഹിക്ക് കടുത്ത പ്രഹരമായി. സ്റ്റോയിനിസ് നിന്നിരുന്നെങ്കില്‍ 180ലേക്ക് എങ്കിലും ഡല്‍ഹി എത്തുമായിരുന്നു. മറുപടിക്കിറങ്ങിയ മുംബൈക്ക് തുടക്കത്തിലെ രോഹിത് ശര്‍മയെ നഷ്ടമായെങ്കിലും സൂര്യകുമാര്‍ യാദവിന്റെയും ക്വിന്റന്‍ ഡീകോക്കിന്റെയും അര്‍ധ സെഞ്ച്വറികളാണ് വിജയത്തിലേക്ക് നയിച്ചത്. ക്രുണാല്‍ പാണ്ഡ്യ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും 7 പന്തില്‍ 12 റണ്‍സും നേടി മുംബൈയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ഇനിയും ഏഴ് മത്സരങ്ങള്‍ ശേഷിക്കെ പ്ലേ ഓഫ് പോരാട്ടം കടക്കുമെന്ന കാര്യം ഉറപ്പാണ്.

Story first published: Monday, October 12, 2020, 13:33 [IST]
Other articles published on Oct 12, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+