വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: മുംബൈയെ വെല്ലുവിളിക്കാന്‍ കെല്‍പ്പുള്ള ഏക ടീം ഡല്‍ഹിയാണ്; സഞ്ജയ് ബംഗാര്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ആദ്യ പ്ലേ ഓഫ് നടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥനക്കാരും നിലവിലെ ചാമ്പ്യന്മാരുമായ മുംബൈ ഇന്ത്യന്‍സ് രണ്ടാം സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് ഇന്ന് നേരിടുന്നത്. ജയിക്കുന്ന ടീം നേരിട്ട് ഫൈനലില്‍ സീറ്റുറപ്പിക്കുമെന്നതാണ് ഇന്നത്തെ മത്സരത്തിന്റെ സവിശേഷത. സീസണില്‍ നേര്‍ക്കുനേര്‍ എത്തിയ രണ്ട് തവണയും മുംബൈ ഡല്‍ഹിയെ പരാജയപ്പെടുത്തിയിരുന്നു.

സഞ്ജയ് ബംഗാര്‍

ഇപ്പോഴിതാ ഒന്നാം പ്ലേ ഓഫിന് മുമ്പ് ഇരു ടീമുകളെയും വിലയിരുത്തുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്റിങ് പരിശീലകനും താരവുമായിരുന്ന സഞ്ജയ് ബംഗാര്‍. 'പ്ലേ ഓഫിലേക്ക് വരുമ്പോള്‍ നേരത്തെ സംഭവിച്ച കാര്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ല. ആരാണോ ഈ ദിവസം മികച്ച ക്രിക്കറ്റ് കളിക്കുന്നത് അവര്‍ക്കാവും ആധിപത്യം. ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലേ ഓഫ് കളിച്ച് അധികം പരിചയമില്ലാത്ത ടീമാണ്. എന്നാല്‍ വിമര്‍ശനത്തിന് വിധേയമായും ജയിച്ചും തോറ്റും നിര്‍ണ്ണായക മത്സരത്തില്‍ ജയിച്ചും പ്ലേ ഓഫില്‍ ഇടം പിടിച്ചവരാണ്.

യുവത്വവും സീനിയോരിറ്റിയും

യുവത്വവും സീനിയോരിറ്റിയും ഇട കലര്‍ന്ന മികച്ച ഇന്ത്യന്‍ താരങ്ങള്‍ ഡല്‍ഹിക്കൊപ്പമുണ്ട്. അവരുടെ പേസ് ബൗളിങ്ങിലും സ്പിന്‍ ബൗളിങ്ങിലും ഇതേ കാര്യമുണ്ട്. അതിനാല്‍ത്തന്നെ മുംബൈ ഇന്ത്യന്‍സിന് വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ള ഏക ടീം ഡല്‍ഹിയാണ്.അതിനാല്‍ത്തന്നെ മുംബൈ ഇന്ത്യന്‍സിന് അനായാസ ജയം സാധ്യമാകില്ല'-സഞ്ജയ് ബംഗാര്‍ പറഞ്ഞു. ഇരു ടീമും നേര്‍ക്കുനേരുള്ള കളിക്കണക്കല്‍ മുംബൈ ഇന്ത്യന്‍സിനാണ് ആധിപത്യം.

നേര്‍ക്കുനേര്‍

26 തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 14 തവണയും ജയിക്കാന്‍ മുംബൈക്കായി. മികച്ച ടീമാണ് മുംബൈയുടേത്. തങ്ങളുടേതായ ദിവസം ഒറ്റക്ക് കളി ജയിപ്പിക്കാന്‍ പ്രാപ്തിയുള്ള നിരവധി താരങ്ങള്‍ മുംബൈയിലുണ്ട്. രോഹിത് ശര്‍മയുടെ ഫോം മാത്രമാണ് മുംബൈയെ അലട്ടുന്ന പ്രശ്‌നം. ക്വിന്റന്‍ ഡീകോക്ക്,സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍,ഹര്‍ദിക് പാണ്ഡ്യ,കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരെല്ലാം ബാറ്റുകൊണ്ട് തിളങ്ങുന്നുണ്ട്. പന്തുകൊണ്ട് ജസ്പ്രീത് ബൂംറയും ട്രന്റ് ബോള്‍ട്ടും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ജസ്പ്രീത് ബൂംറ

മുംബൈ ഡല്‍ഹി മത്സരത്തില്‍ ജസ്പ്രീത് ബൂംറയുടെയും കഗിസോ റബാദയുടെയും പ്രകടനം നിര്‍ണ്ണായകമാകുമെന്നും സഞ്ജയ് അഭിപ്രായപ്പെട്ടു. 'ആറോ ഏഴോ ലോകോത്തര ബൗളര്‍മാര്‍ ഒറ്റ മത്സരത്തില്‍ കളിക്കുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ബൂംറ തുടക്ക ഓവറുകളില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തുമ്പോള്‍ റബാദ ഡെത്ത് ഓവറുകളിലാണ് കൂടുതല്‍ ശോഭിക്കുന്നത്.

റബാദ

റബാദയേക്കാള്‍ ഒരുപടി മുന്നില്‍ ബൂംറയാണെന്നാണ് എനിക്ക് തോന്നുന്നത്'-സഞ്ജയ് കൂട്ടിച്ചേര്‍ത്തു. റബാദ 14 മത്സരത്തില്‍ നിന്ന് 25 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്താണ്. ബൂംറ 13 മത്സരത്തില്‍ നിന്ന് 23 വിക്കറ്റാണ് വീഴ്ത്തിയത്. ഇന്ന് ഇരുവരുടേയും പ്രകടനം നിര്‍ണ്ണായകമാവും. ബാറ്റിങ് നിരയുടെ സ്ഥിരതയില്ലായ്മയാണ് ഡല്‍ഹിയെ തളര്‍ത്തുന്നത്. ശിഖര്‍ ധവാനാണ് ഡല്‍ഹി നിരയിലെ ടോപ് സ്‌കോറര്‍.

Story first published: Thursday, November 5, 2020, 15:32 [IST]
Other articles published on Nov 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X