For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആര്‍സിബി X ഹൈദരാബാദ് മത്സരത്തിനിടെ സംഭവിച്ച നാല് കാര്യങ്ങള്‍, മുമ്പ് ഇങ്ങനെ കണ്ടിട്ടില്ല: വാര്‍ണര്‍

ദുബായ്: ഐപിഎല്‍ 13ാം സീസണില്‍ വിരാട് കോലിയുടെ ആര്‍സിബി ഇത്തവണ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ്. ഡേവിഡ് വാര്‍ണര്‍ നായകനായുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് ആര്‍സിബി തോല്‍പ്പിച്ചത്. മികച്ച പോരാട്ടം കണ്ട മത്സരത്തില്‍ 10 റണ്‍സിനാണ് ഹൈദരാബാദ് തോറ്റത്. 164 റണ്‍സെന്ന വിജയലക്ഷ്യം അത്ര വലുതല്ലെങ്കിലും ഹൈദരാബാദിന്റെ ബാറ്റിങ് നിരയ്ക്ക് പിഴച്ചു. ഇപ്പോഴിതാ തോല്‍വിക്ക് പിന്നാലെ മത്സരത്തിലെ നാല് കാര്യങ്ങളാണ് തിരിച്ചടിയായതെന്ന് പറഞ്ഞിരിക്കുകയാണ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍. ഇതിന് മുമ്പ് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടേ ഇല്ലെന്നാണ് വാര്‍ണര്‍ പറഞ്ഞത്.

IPL 2020 : David Warner Reveals Why SRH lost To RCB | Oneindia Malayalam
മിച്ചല്‍ മാര്‍ഷിന്റെ പരിക്ക്

മിച്ചല്‍ മാര്‍ഷിന്റെ പരിക്ക്

ഹൈദരാബാദ് നിരയില്‍ പ്രധാന ഓള്‍റൗണ്ടറായി സ്ഥാനം പിടിച്ചത് ഓസീസ് താരം മിച്ചല്‍ മാര്‍ഷാണ്. മീഡിയം പേസ് ബാറ്റ്‌സ്മാനായ മാര്‍ഷിന് ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുമുണ്ട്. എന്നാല്‍ തുടക്കം തന്നെ പരിക്കേറ്റ് താരത്തിന് കളം വിടേണ്ടി വന്നു. ഇത് അപ്രതീക്ഷിതമായിരുന്നുവെന്നാണ് വാര്‍ണര്‍ പറഞ്ഞത്. 'ഇങ്ങനെ ഞാന്‍ ഔട്ടായ ഒരു മത്സരം ഓര്‍മിക്കാന്‍ കഴിയുന്നില്ല. മിച്ചല്‍ മാര്‍ഷിന്റെ സാന്നിധ്യം വളരെ ധൈര്യം നല്‍കുന്നതായിരുന്നു. അവന്റെ അവസ്ഥ അത്ര മികച്ചല്ല. കാലിന് ഭാരം കൊടുക്കാനെ സാധിക്കുന്നില്ല. ഇത് വളരെ വേദനാജനകമാണ്. വിരലുകള്‍ മടങ്ങിയിട്ടുണ്ട്'-വാര്‍ണര്‍ പറഞ്ഞു.

ചഹാല്‍ എല്ലാം മാറ്റിമറിച്ചു

ചഹാല്‍ എല്ലാം മാറ്റിമറിച്ചു

മികച്ച നിയന്ത്രണത്തിലായിരുന്നു ഞങ്ങള്‍ റണ്‍സ് പിന്തുടര്‍ന്നിരുന്നത്. അവസാന ഓവറുകളില്‍ ബൗളര്‍മാര്‍ ബുദ്ധിമുട്ടിക്കുമെന്ന് ഞങ്ങള്‍ക്കറിയാം. ചഹാലിന്റെ ഓവറാണ് എല്ലാം മാറ്റിമറിച്ചത്. എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാന്‍ കഴിയില്ല. എന്നാല്‍ അബുദാബിയിലെ അടുത്ത മത്സരത്തിന് മുന്നോടിയായി തെറ്റുകള്‍ തിരുത്തി കഠിനാധ്വാനം ചെയ്ത് വരും-വാര്‍ണര്‍ പറഞ്ഞു. നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് ചഹാല്‍ വീഴ്ത്തിയത്. ജോണി ബെയര്‍സ്‌റ്റോ,മനീഷ് പാണ്ഡെ,വിജയ് ശങ്കര്‍ എന്നീ ഹൈദരാബാദിന്റെ സൂപ്പര്‍ താരങ്ങളെയാണ് ചഹാല്‍ വീഴ്ത്തിയത്. കളിയിലെ താരവും ചഹാലായിരുന്നു.

ഇന്ത്യന്‍ യുവതാരങ്ങളുടെ പ്രകടനം

ഇന്ത്യന്‍ യുവതാരങ്ങളുടെ പ്രകടനം

ആര്‍സിബിക്ക് മികച്ച തുടക്കം സമ്മാനിച്ചത് യുവതാരം ദേവ്ദത്ത് പടിക്കലിന്റെ പ്രകടനമാണ്. ആര്‍സിബിയുടെ ടോപ് സ്‌കോററായ ദേവ്ദത്ത് 42 പന്തില്‍ 8 ബൗണ്ടറി ഉള്‍പ്പെടെ 56 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് എന്താണ് അവര്‍ ചെയ്യേണ്ടതെന്ന് വ്യക്തമായി അറിയാം. ഇന്ത്യന്‍ ക്രിക്കറ്റിന് വളരെ സന്തോഷകരമായ നിമിഷങ്ങളാണിത്. യുവതാരങ്ങള്‍ ചെയ്യുന്നതെന്തെന്ന് കാണാന്‍ കാത്തിരിക്കാനാവുന്നില്ലെന്നും വാര്‍ണര്‍ പറഞ്ഞു.

തുടര്‍ച്ചയായ വിക്കറ്റ് നഷ്ടം

തുടര്‍ച്ചയായ വിക്കറ്റ് നഷ്ടം

അവസാന എട്ട് വിക്കറ്റ് ഹൈദരാബാദിന് നഷ്ടമായത് വെറും 32 റണ്‍സിനാണ്. രണ്ട് വിക്കറ്റിന് 89 റണ്‍സെന്ന മികച്ച നിലയില്‍ നിന്നാണ് ഹൈദരാബാദ് തകര്‍ന്നടിഞ്ഞത്. മധ്യനിരയില്‍ മികച്ച ബാറ്റ്‌സ്മാന്‍മാരുടെ അഭാവം ഹൈദരാബാദിനെ വലയ്ക്കുന്നുണ്ട്. കെയ്ന്‍ വില്യംസണിനെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടത് ഹൈദരാബാദിന് അത്യാവശ്യമാണ്. ശിവം ദുബെയും നവദീപ് സൈനിയും രണ്ട് വിക്കറ്റ് വീതം ആര്‍സിബിക്കുവേണ്ടി നേടി.

Story first published: Tuesday, September 22, 2020, 12:43 [IST]
Other articles published on Sep 22, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+