ആര്‍സിബി സംതുലിതം
ഇത്തവണ ഒട്ടുമിക്ക പിഴവുകള്‍ തിരുത്തിയാല്‍ കോലിപ്പട ഇറങ്ങുന്നത്. ബാറ്റിങ് നിരയിലേക്ക് ഓസീസ് നായകന് ആരോണ്‍ ഫിഞ്ചിനെ ഉള്‍പ്പെടുത്തിയതും ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ ടീമിലെത്തിച്ചതുമാണ് ഇത്തവണ ആര്‍സിബി നടത്തിയ മികച്ച നീക്കങ്ങള്‍. വിരാട് കോലിക്കും എബി ഡിവില്ലിയേഴ്സിനുമൊപ്പം ഫിഞ്ച് കൂടി ചേരുമ്പോള്‍ ബാറ്റിങ് നിര ശക്തമാകും. ഫിഞ്ചിന്റെ സാന്നിധ്യം നായകനെന്ന നിലയില്‍ കോലിയുടെ ജോലി എളുപ്പമാക്കും. പേസ് നിരയില്‍ ഡെയ്ല്‍ സ്റ്റെയിനൊപ്പം ഉമേഷ് യാദവ്,നവദീപ് സൈനി,മുഹമ്മദ് സിറാജ് എന്നീ ഇന്ത്യന്‍ പേസര്‍മാരും ടീമിന് കരുത്ത് പകരുന്നു. യുസ്വേന്ദ്ര ചഹാലിന്റെ സ്പിന്‍ ബൗളിങ്ങ് ആര്‍സിബിയുടെ വജ്രായുധമാണ്.
ഹൈദരബാദിനെ പേടിക്കണം
ടി20 ഫോര്‍മാറ്റില്‍ ഏത് പ്രതിസന്ധിയേയും മറികടക്കാന്‍ കെല്‍പ്പുള്ള മിന്നും നിരയാണ് സണ്‍ റൈസേഴ്സ് ഹൈദരാബാദിന്റേത്. ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്റ്റോ, കെയ്ന്‍ വില്യംസണ്, മനീഷ് പാണ്ഡെ എന്നിവരാണ് ടീമിന്റെ ബാറ്റിങ് കരുത്ത്. വൃദ്ധിമാന്‍ സാഹ,വിജയ് ശങ്കര്‍ എന്നിവരും ബാറ്റിങ്ങിന് പിന്‍ബലം ഏകാനുണ്ട്. മുഹമ്മദ് നബി, റാഷിദ് ഖാന് എന്നീ ഓള്‍റൗണ്ടര്‍മാരുടെ പ്രകടനം ഹൈദരാബാദിന്റെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കും. റാഷിദ് ഖാനൊപ്പം ഷഹബാസ് നദീമാണ് ടീമിലെ മറ്റൊരു സ്പിന്നര്‍. ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍, ബേസില്‍ തമ്പി, ബില്ലി സ്റ്റാന്‍ലേക്ക്, ടി നടരാജ്, സന്ദീപ് ശര്‍മ, ഖലീല്‍ അഹ്മദ് തുടങ്ങിയ മികച്ച പേസ് കരുത്തും ടീമിനുണ്ട്.
ദുബായിലെ കളിക്കണക്ക്-മുഖാമുഖം
2014ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇവിടെ കളിച്ച രണ്ട് മത്സരവും വിജയിച്ചിരുന്നു. എന്നാല്‍ ആര്‍സിബി രണ്ട് മത്സരത്തില്‍ ഒരു മത്സരം ജയിച്ചപ്പോള്‍ ഒരു മത്സരം തോറ്റു. ഇതുവരെ 15 തവണ ഇരു ടീമും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ 8 തവണയും ജയം ഹൈദരാബാദിനായിരുന്നു. ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചപ്പോള്‍ 6 മത്സരം ആര്‍സിബിയും വിജയം നേടി.
കാത്തിരിക്കുന്ന റെക്കോഡുകകാത്തിരിക്കുന്ന റെക്കോഡുകള്ള്
ഒരു സിക്സ് കൂടി നേടിയാല്‍ ആര്‍സിബിയുടെ എബി ഡിവില്ലിയേഴ്സ് ഐപിഎല്ലില്‍ 200 സിക്സ് പൂര്‍ത്തിയാക്കും. ഐപിഎല്ലില്‍ 5500 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമാകാന്‍ 88 റണ്‍സാണ് ആര്‍സിബി നായകന് കോലിക്ക് വേണ്ടത്. ഐപിഎല്ലില്‍ 50 വിക്കറ്റ് പൂര്‍ത്തിയാക്കാന്‍ സിദ്ധാര്‍ത്ഥ് കൗളിന് വേണ്ടത് 1 വിക്കറ്റ്.
സാധ്യതാ ഇലവന്
ആര്‍സിബി- ആരോണ്‍ ഫിഞ്ച്, ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി, എബി ഡിവില്ലിയേഴ്സ്, ശിവം ദുബെ, മോയിന്‍ അലി,വാഷിങ്ടണ്‍ സുന്ദര്‍, ക്രിസ് മോറിസ്, നവദീപ് സൈനി,യുസ്വേന്ദ്ര ചഹാല്‍, ഉമേഷ് യാദവ്.
ഹൈദരാബാദ്- ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്റ്റോ, മനീഷ് പാണ്ഡെ, വിരാട് സിങ്, വിജയ് ശങ്കര്‍, മുഹമ്മദ് നബി,റാഷിദ് ഖാന്, അഭിഷേക് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ, ഖലീല്‍ അഹ്മദ്.