Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഹൈദരാബാദ് X രാജസ്ഥാന്‍- അറിഞ്ഞിരിക്കണം ഈ കളിക്കണക്കുകള്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇന്ന് നേര്‍ക്കുനേര്‍. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇന്ന് ഇരുകൂട്ടര്‍ക്കും ജയം അനിവാര്യമായതിനാല്‍ മികച്ച പോരാട്ടം തന്നെ പ്രതീക്ഷിക്കാം. അവസാന നാല് മത്സരത്തിലും പരാജയപ്പെട്ട രാജസ്ഥാന് ഇന്ന് വിജയവഴിയിലേക്ക് തിരിച്ചുവരേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കത് വലിയ തിരിച്ചടിയാവും. ഹൈദരാബാദ് മികച്ച ഫോമിലായതിനാല്‍ത്തന്നെ വിജയിക്കാന്‍ ഏറ്റവും മികച്ച പ്രകടനം തന്നെ രാജസ്ഥാന്‍ പുറത്തെടുക്കേണ്ടി വരും. ബെന്‍ സ്റ്റോക്‌സ് ഇന്ന് രാജസ്ഥാന്‍ നിരയില്‍ കളിച്ചേക്കും. നിലനില്‍പ്പിനായുള്ള പോരാട്ടത്തിന് മുമ്പ് ഇരു ടീമും തമ്മിലുള്ള പ്രധാന കളിക്കണക്കുകള്‍ പരിശോധിക്കാം.

നേര്‍ക്കുനേര്‍ പോരാട്ടം

നേര്‍ക്കുനേര്‍ പോരാട്ടം

ഇതുവരെ 11 മത്സരങ്ങളിലാണ് ഹൈദരാബാദും രാജസ്ഥാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത് ഇതില്‍ 6 മത്സരത്തില്‍ ഹൈദരാബാദ് വിജയിച്ചപ്പോള്‍ 5 മത്സരം രാജസ്ഥാനും സ്വന്തമാക്കി. 2014ല്‍ യുഎഇയില്‍ കളിച്ചപ്പോള്‍ ഡല്‍ഹിയെ രാജസ്ഥാന്‍ തോല്‍പ്പിച്ചിരുന്നു. എന്നാല്‍ നിലവിലെ ഫോമില്‍ രാജസ്ഥാന് വിജയിക്കുക എത്ര എളുപ്പമാകില്ല. മികച്ച ബാറ്റിങ്,ബൗളിങ് കരുത്തുള്ള ഹൈദരാബാദിനെ പിടിച്ചുകെട്ടാന്‍ ഏറ്റവും മികച്ച പ്രകടനം തന്നെ രാജസ്ഥാന് പുറത്തെടുക്കേണ്ടി വരും.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

രാജസ്ഥാന്‍ റോയല്‍സിനെതിരേ കൂടുതല്‍ റണ്‍സുള്ള ഹൈദരാബാദ് താരം ഡേവിഡ് വാര്‍ണറാണ് (189). അവസാന മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി തരക്കേടില്ലാത്ത ഫോമിലാണ് വാര്‍ണര്‍. രാജസ്ഥാന്‍ നിരയില്‍ സഞ്ജുവാണ് (320) കേമന്‍. എന്നാല്‍ അവസാന നാല് മത്സരത്തിലും തിളങ്ങാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. വലിയ മൈതാനങ്ങളില്‍ അനാവശ്യ ഷോട്ട് കളിച്ചാണ് സഞ്ജു പുറത്താകുന്നത്.

റാഷിദ്

രാജസ്ഥാനെതിരേ കൂടുതല്‍ വിക്കറ്റ് നേടിയ നിലവിലെ ഹൈദരബാദ് ബൗളര്‍ റാഷിദ് ഖാനും സിദ്ധാര്‍ത്ഥ് കൗളുമാണ് (4). കൗള്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടാനിടയില്ല. റാഷിദ് ഖാന്‍ മികച്ച ഫോമിലാണ്. രാജസ്ഥാനുവേണ്ടി ശ്രേയസ് ഗോപാലും ജയദേവ് ഉനദ്ഘട്ടുമാണ് (5) കൂടുതല്‍ വിക്കറ്റ് നേടിയത്. കൂടുതല്‍ ക്യാച്ച് നേടിയ ഹൈദരാബാദ് താരം വാര്‍ണറും (4) രാജസ്ഥാന്‍ താരം സഞ്ജുവുമാണ് (8). രാജസ്ഥാനെതിരേ ഹൈദരാബാദിന്റെ ശരാശരി സ്‌കോര്‍ 150 റണ്‍സും രാജസ്ഥാന്റെ ശരാശരി സ്‌കോര്‍ 144 റണ്‍സുമാണ്.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍

െൈഹദരബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ഇന്ന് 67 റണ്‍സ് നേടിയാല്‍ ഐപിഎല്ലില്‍ 5000 റണ്‍സ് ക്ലബ്ബില്‍ ഇടം നേടാം. 2 റണ്‍സുകൂടി നേടിയാല്‍ ഹൈദരാബാദിനുവേണ്ടി 3500 റണ്‍സ് പൂര്‍ത്തിയാക്കാനും വാര്‍ണര്‍ക്ക് സാധിക്കും. മനീഷ് പാണ്ഡെക്ക് 3000 റണ്‍സ് ക്ലബ്ബില്‍ ഇടം പിടിക്കാന്‍ 9 റണ്‍സാണ് വേണ്ടത്. 100 ഐപിഎല്‍ വിക്കറ്റ് പൂര്‍ത്തിയാക്കാന്‍ സന്ദീപ് ശര്‍മക്ക് വേണ്ടത് മൂന്ന് വിക്കറ്റാണ്. സഞ്ജു സാംസണിന്റെ 100ാമത്തെ ഐപിഎല്‍ മത്സരമാണിന്ന്. ജോസ് ബട്‌ലര്‍ 7 സിക്‌സും 11 റണ്‍സും നേടിയാല്‍ രാജസ്ഥാനുവേണ്ടി 50 സിക്‌സും 1000 റണ്‍സും പൂര്‍ത്തിയാക്കാനാവും. ക്യാപ്റ്റനെന്ന നിലയില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ രാജസ്ഥാന്റെ സ്റ്റീവ് സ്മിത്തിന് വേണ്ടത് 53 റണ്‍സാണ്.

Story first published: Sunday, October 11, 2020, 10:29 [IST]
Other articles published on Oct 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+