വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: വിലക്കിന് ശേഷം നായകനായി വാര്‍ണര്‍; 2016 ആവര്‍ത്തിക്കാന്‍ സാധിക്കുമോ?

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ആര്‍സിബി-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം ഡേവിഡ് വാര്‍ണറെ സംബന്ധിച്ച് മറ്റൊരു തിരിച്ചുവരവിന്റെ മത്സരം കൂടിയാണ്. പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് വിലക്ക് നേരിട്ട ശേഷം വാര്‍ണര്‍ ആദ്യമായി നായകനാകുന്ന മത്സരമാണ് ഇന്നത്തേത്. ഓസീസ് ടീമിനൊപ്പവും ഐപിഎല്ലിലും മികച്ച റെക്കോഡുള്ള വാര്‍ണറാണ് 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കന്നിക്കിരീടത്തിലേക്ക് നയിച്ചത്. ഇതിന് ശേഷം അവസാന സീസണിലാണ് വാര്‍ണര്‍ ഐപിഎല്ലിലേക്ക് മടങ്ങിയെത്തിയത്.

ദക്ഷിണാഫ്രിക്ക

2018ലെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കിടെ പന്ത് ചുരണ്ടല്‍ നടത്തിയതിന് ഒരു വര്‍ഷത്തെ വിലക്കാണ് വാര്‍ണര്‍ നേരിട്ടത്. ഇതോടെ എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിട്ടുനിന്ന വാര്‍ണര്‍ അവസാന സീസണില്‍ ഒരൊന്നന്നര മടങ്ങിവരവാണ് നടത്തിയത്. ഹൈദരാബാദിന്റെ നായകസ്ഥാനം കഴിഞ്ഞ സീസണില്‍ ലഭിച്ചില്ലെങ്കിലും സീസണില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ് വാര്‍ണറാണ് നേടിയത്. 12 മത്സരത്തില്‍ നിന്ന് 692 റണ്‍സാണ് വാര്‍ണര്‍ അടിച്ചെടുത്തത്.

വാര്‍ണര്‍

ഇതില്‍ എട്ട് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടും. കളിക്കാരനെന്ന നിലയിലെ മടങ്ങിവരവ് ആഘോഷമാക്കിയ വാര്‍ണര്‍ ഇത്തവണ നായകനായുള്ള മടങ്ങിവരവും ആഘോഷമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഐപിഎല്ലില്‍ ഹൈദരാബാദിനെ 47 മത്സരങ്ങളിലാണ് വാര്‍ണര്‍ നയിച്ചിട്ടുള്ളത്. ഇതില്‍ 26 മത്സരത്തിലാണ് ടീമിന് വിജയം സമ്മാനിക്കാന്‍ വാര്‍ണര്‍ക്ക് സാധിച്ചു.

വാര്‍ണറുടെ വിജയം

54.2 ആണ് വാര്‍ണറുടെ വിജയ ശരാശരി. ക്യാപ്റ്റനെന്ന നിലയില്‍ ഒരു സീസണില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് വാര്‍ണര്‍. ഹൈദരാബാദ് ചാമ്പ്യന്മാരായ 2016 സീസണില്‍ 848 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഇതേ സീസണില്‍ 973 റണ്‍സ് നേടിയ ആര്‍സിബി നായകന്‍ വിരാട് കോലിയാണ് ഈ പട്ടികയിലെ ഒന്നാമന്‍. വാര്‍ണറുടെ നേതൃത്വത്തില്‍ ഒരു തവണ ഫൈനലിലെത്തിയ ഹൈദരാബാദ് ഈ സീസണില്‍ കിരീടവും സ്വന്തമാക്കി.

വാര്‍ണര്‍

ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സുള്ള താരങ്ങളില്‍ നാലാം സ്ഥാനത്താണ് വാര്‍ണര്‍. 43.17 ശരാശരിയില്‍ 4706 റണ്‍സാണ് വാര്‍ണര്‍ നേടിയത്. 5000 റണ്‍സ് ക്ലബ്ബിലെത്താന്‍ 294 റണ്‍സാണ് വാര്‍ണര്‍ക്ക് വേണ്ടത്. അത് ഈ സീസണിലൂടെ വാര്‍ണര്‍ നേടിയെടുക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. 200 സിക്‌സെന്ന നേട്ടത്തിലെത്താന്‍ 19 സിക്‌സ് കൂടി വാര്‍ണര്‍ക്ക് മതി. നിലവില്‍ ക്രിസ് ഗെയ്ല്‍ (326),എബി ഡിവില്ലിയേഴ്‌സ് (212),എം എസ് ധോണി (209) എന്നിവരാണ് ഐപിഎല്ലില്‍ 200ന് മുകളില്‍ സിക്‌സര്‍ നേടിയ മറ്റ് താരങ്ങള്‍. മറ്റൊരു നാഴികക്കല്ലുകൂടി ഇത്തവണ വാര്‍ണര്‍ പിന്നിട്ടേക്കും. 44 അര്‍ധ സെഞ്ച്വറി നേടിയ വാര്‍ണറാണ് അര്‍ധ സെഞ്ച്വറി റെക്കോഡില്‍ മുന്നില്‍. ആറ് അര്‍ധ സെഞ്ച്വറി കൂടി നേടിയാല്‍ 50 അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ വാര്‍ണര്‍ക്കാവും.

Story first published: Monday, September 21, 2020, 14:08 [IST]
Other articles published on Sep 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X