Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഇത്തവണ ഹൈദരാബാദ് കപ്പടിക്കും! ആ ഭാഗ്യം വാര്‍ണര്‍ക്കൊപ്പം, മുംബൈക്ക് ചങ്കിടിപ്പ്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ആവേശം അവസാന ഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് നേരത്തെ തന്നെ ഫൈനലില്‍ സീറ്റുറപ്പിച്ച സാഹചര്യത്തില്‍ എതിരാളി ആരെന്നാണ് ഇനി അറിയേണ്ടത്. നാളെ നടക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിലെ വിജയിയാവും മുംബൈയുടെ എതിരാളിയായി കലാശപ്പോരിന് ഇറങ്ങുക. ഡല്‍ഹിയെ തോല്‍പ്പിച്ചാണ് മുംബൈ ഫൈനലില്‍ പ്രവേശിച്ചത്. ഇത്തവണ കണക്കുകള്‍ എല്ലാം മുംബൈ കിരീടം നേടാനുള്ള സാധ്യതയാണ് ഉയര്‍ത്തിക്കാട്ടുന്നത്.

എന്നാല്‍ ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കപ്പടിക്കാനുള്ള സാധ്യത കൂടുതലാണ്. കാരണം ടോസിന്റെ ഭാഗ്യം ഇത്തവണ ഹൈദരാബാദിനൊപ്പമാണെന്നത് തന്നെ. ഈ സീസണില്‍ 11 തവണയാണ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ക്ക് അനുകൂലമായി ടോസ് ലഭിക്കുന്നത്. ഇതിന് മുമ്പ് സിഎസ്‌കെ നായകന്‍ എം എസ് ധോണിക്കും മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മക്കുമാണ് 11 മത്സരങ്ങളില്‍ ടോസ് അനുകൂലമായി ലഭിച്ചത്. 11 തവണ ടോസ് അനുകൂലമായി ലഭിച്ച സീസണില്‍ മുംബൈയും സിഎസ്‌കെയും കപ്പടിച്ചിരുന്നു. ഇതായിരുന്നു ഇത്തവണ ഹൈദരാബാദും കപ്പടിക്കാന്‍ സാധ്യത കൂടുതലാണെന്ന് പറയാനുള്ള കാരണം.

2017ല്‍ രോഹിത് കപ്പടിച്ചു

2017ല്‍ രോഹിത് കപ്പടിച്ചു

2017 സീസണില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ 11 തവണ ടോസ് വിജയിച്ചിരുന്നു. ഈ സീസണില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റിനെ തോല്‍പ്പിച്ചാണ് രോഹിത് നയിച്ച മുംബൈ കിരീടം നേടിയത്. അന്ന് ഫൈനലില്‍ മുംബൈ 129 റണ്‍സിലൊതുങ്ങിയപ്പോള്‍ പൂനെ കിരീടം ഉയര്‍ത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും 1 റണ്‍സിന് ജയം മുംബൈ സ്വന്തമാക്കുകയായിരുന്നു. അവസാന ഓവര്‍ എറിഞ്ഞ മിച്ചല്‍ ജോണ്‍സനാണ് അന്ന് മുംബൈയുടെ ജയത്തില്‍ നിര്‍ണ്ണായകമായത്. മുംബൈ നിരയില്‍ ടോപ് സ്‌കോറര്‍ ആയ ക്രുണാല്‍ പാണ്ഡ്യയാണ് (47) കളിയിലെ താരമായത്.

2018ല്‍ ധോണി കപ്പടിച്ചു

2018ല്‍ ധോണി കപ്പടിച്ചു

2018ല്‍ 11 തവണ ധോണിയും ടോസ് വിജയിച്ചിരുന്നു. ഈ സീസണില്‍ കപ്പ് സിഎസ്‌കെയുടെ അലമാരയിലെത്തിക്കാന്‍ ധോണിക്കായി. ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് സിഎസ്‌കെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 6 വിക്കറ്റ് നഷ്ടത്തില്‍ 178 എന്ന ഭേദപ്പെട്ട സ്‌കോര്‍ നേടിയെങ്കിലും ഷെയ്ന്‍ വാട്‌സണിന്റെ (117*) വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തില്‍ സിഎസ്‌കെ എട്ട് വിക്കറ്റിന് വിജയിക്കുകയായിരുന്നു. 57 പന്തില്‍ 11 ഫോറും 8 സിക്‌സും ഉള്‍പ്പെടെയായിരുന്നു വാട്‌സണിന്റെ വെടിക്കെട്ട്.

2020ല്‍ വാര്‍ണര്‍ കപ്പടിക്കുമോ?

2020ല്‍ വാര്‍ണര്‍ കപ്പടിക്കുമോ?

2016ലെ ഐപിഎല്‍ ജേതാക്കളായ ഹൈദരാബാദിന് മുന്നില്‍ രണ്ട് കടമ്പകളാണ് കിരീടത്തിനായി ഇനി മുന്നിലുള്ളത്. അതില്‍ പ്രധാനപ്പെട്ടത് നാളെ നടക്കുന്ന പ്ലേ ഓഫാണ്. അതില്‍ ഡല്‍ഹിയെ വീഴ്ത്തിയാല്‍ ഫൈനലില്‍ നേരിടേണ്ടത് മുംബൈ ഇന്ത്യന്‍സിനെയാണ്. നിലവിലെ ഫോമില്‍ മുംബൈ വളരെ കരുത്തരാണ്. എന്നാല്‍ അവസാനമായി ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ മുംബൈയെ 10 വിക്കറ്റിനാണ് ഹൈദരാബാദ് തകര്‍ത്തത്.

Story first published: Saturday, November 7, 2020, 19:52 [IST]
Other articles published on Nov 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+