വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: കറെനും ജഡ്ഡുവും മതി, ധോണിയടക്കം എല്ലാവരെയും സിഎസ്‌കെ പുറത്താക്കണം!- ഗംഭീര്‍

കറെന്‍, ജഡേജ എന്നിവരൊഴികെ എല്ലാവരെയും മാറ്റണം

1
IPL 2020- Gautam Gambhir reveals why CSK flopped | Oneindia Malayalam

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട് ഏറ്റുവാങ്ങിയാണ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണ പ്ലേഓഫ് പോലും കാണാതെ പുറത്തായത്. കഴിഞ്ഞ സീസണില്‍ ഏറ്റവുമാദ്യം പ്ലേഓഫിലെത്തിയ സിഎസ്‌കെ ഇത്തവണ ആദ്യം പ്ലേഓഫിലെത്താതെ പുറത്തായ ടീമാവുകയും ചെയ്തു. താരങ്ങളുടെ ദയനീയ പ്രകടനം തന്നെയാണ് സിഎസ്‌കെയെ വന്‍ ദുരന്തത്തിലേക്കു തള്ളിയിട്ടത്.

IPL 2020: ഇന്ത്യക്കു വേണ്ടെങ്കില്‍ ഇങ്ങോട്ടു വരൂ, യാദവിന് ന്യൂസിലാന്‍ഡ് ടീമിലേക്കു ക്ഷണം!IPL 2020: ഇന്ത്യക്കു വേണ്ടെങ്കില്‍ ഇങ്ങോട്ടു വരൂ, യാദവിന് ന്യൂസിലാന്‍ഡ് ടീമിലേക്കു ക്ഷണം!

IPL 2020: 'മലയാളി പൊളിയാഡാ'- ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ ആദ്യ അഞ്ചിലേക്ക് ഉയര്‍ന്ന് ദേവ്ദത്ത്IPL 2020: 'മലയാളി പൊളിയാഡാ'- ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ ആദ്യ അഞ്ചിലേക്ക് ഉയര്‍ന്ന് ദേവ്ദത്ത്

ടൂര്‍ണമെന്റില്‍ ഇതിനു മുമ്പ് കളിച്ച എല്ലാ സീസണുകളിലും പ്ലേഓഫിലെത്തിയ ഏക ടീമായിരുന്നു സിഎസ്‌കെ. അവരുടെ ഈ റെക്കോര്‍ഡാണ് ഇത്തവണ തകര്‍ന്നത്. ഇതോടെ അടുത്ത സീസണില്‍ പുതിയ ലുക്കില്‍ സിഎസ്‌കെ വന്നേക്കുമെന്ന സൂചന ശക്തമായിട്ടുണ്ട്. 2021ലെ ഐപിഎല്ലില്‍ സിഎസ്‌കെയെ അടിമുടി ഉടച്ചുവാര്‍ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

പ്രായം അനുകൂലമല്ല

പ്രായം അനുകൂലമല്ല

സിഎസ്‌കെ അവരുടെ നിലവിലെ ടീമില്‍ അഴിച്ചുപണി നടത്തേണ്ട സമയം എത്തിയിരിക്കുന്നു. നിരവധി പ്രതിഭാശാലികളായ കളിക്കാര്‍ സിഎസ്‌കെ സംഘത്തിലുണ്ട്. എന്നാല്‍ ഇവരില്‍ പലരും സീസണിനു ശേഷം ടീമില്‍ തുടരാനിടയില്ല. സിഎസ്‌കെ ഇവരെയെല്ലാം മാറ്റിയേ തീരൂ.
പ്രായവും അവര്‍ക്ക് അനുകൂലമല്ല. ഭൂരിഭാഗം താരങ്ങളും മാറുമെന്നാണ് കരുതുന്നത്. ഐപിഎല്‍ ലേലത്തില്‍ അത്ര സജീവമല്ലാത്ത ടീമാണ് സിഎസ്‌കെ. എന്നാല്‍ 2021ലെ ലേലത്തില്‍ ഏറ്റവും സജീവമായി കാണാനിടയുള്ള ടീം അവരായിരിക്കുമെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടു.

രണ്ടു പേര്‍ മാത്രം

രണ്ടു പേര്‍ മാത്രം

നിലവിലെ ടീമിലെ രണ്ടു താരങ്ങളെയൊഴികെ മറ്റുള്ളവരെയെല്ലാം സിഎസ്‌കെ അടുത്ത സീസണില്‍ മാറ്റണമെന്നാണ് ഗംഭീര്‍ നിര്‍ദേശിക്കുന്നത്. നിലനിര്‍ത്തേണ്ട താരങ്ങളില്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ പേര് ഗംഭീര്‍ പരാമര്‍ശിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
സിഎസ്‌കെയില്‍ ഈ സീസണില്‍ തിളങ്ങിയ ഏകതാരം സാം കറെനാണ്. എല്ലാ മേഖലയിലും അദ്ദേഹം ടീമിനു സംഭാവന നല്‍കി. കറനെക്കൂടാതെ രവീന്ദ്ര ജഡേജയെയും സിഎസ്‌കെയ്ക്കു പുതിയ സീസണില്‍ നിലനിര്‍ത്താം. മറ്റുള്ളവരെയെല്ലാം മാറ്റേണ്ടതുണ്ടെന്നു ഗംഭീര്‍ വിശദമാക്കി.

ധോണി തുടരുമെന്ന് സിഎസ്‌കെ

ധോണി തുടരുമെന്ന് സിഎസ്‌കെ

അടുത്ത സീസണിലെ ഐപിഎല്ലിലും ധോണി തന്നെ ക്യാപ്റ്റനായി തുടരുമെന്നാണ് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് വ്യക്തമാക്കിയത്. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഉറപ്പായിട്ടും ധോണി ടീമിലുണ്ടാവും. 2021ലെ ഐപിഎല്ലില്‍ അദ്ദേഹം ടീമിനെ നയിക്കുമെന്ന ഉറച്ച ആത്മവിശ്വാസവും തനിക്കുണ്ട്. ഐപിഎല്ലില്‍ ഞങ്ങള്‍ക്കു മൂന്നു കിരീടങ്ങള്‍ നേടിത്തന്ന ക്യാപ്റ്റനാണ് അദ്ദേഹം. ഈ വര്‍ഷം ആദ്യമായാണ് സിഎസ്‌കെയ്ക്കു പ്ലേഓഫിലേക്കു യോഗ്യത നേടാനാവാതെ പോയത്. മുമ്പൊരു ടീമും എല്ലാ സീസണിലും പ്ലേഓഫിലെത്തിയിട്ടില്ല. ഒരു വര്‍ഷം മോശമായെന്നു കരുതി എല്ലാം മാറ്റണമെന്നല്ല അതിന് അര്‍ഥമെന്നും വിശ്വനാഥന്‍ പറഞ്ഞിരുന്നു.

Story first published: Thursday, October 29, 2020, 14:54 [IST]
Other articles published on Oct 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X