Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സിഎസ്‌കെ പരിശീലനത്തിനിറങ്ങി, തകര്‍പ്പന്‍ ബാറ്റിങ്ങുമായി എം എസ് ധോണി

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആരാധകരെ ഏറ്റവും ആശങ്കപ്പെടുത്തിയത് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാംപിലെ കോവിഡ് ബാധയാണ്. ടീമിലെ 13ലധികം താരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും കൊറോണ സ്ഥിരീകരിച്ചെന്ന വാര്‍ത്തയെ ഏറെ ഞെട്ടലോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ കേട്ടത്. ഇപ്പോഴിതാ ആരാധകരുടെ ആശങ്കകള്‍ക്ക് വിരാമമിട്ട് സിഎസ്‌കെ താരങ്ങള്‍ പരിശീലനത്തിനിറങ്ങിയിരിക്കുകയാണ്. സൂപ്പര്‍ താരങ്ങളെല്ലാം നെറ്റ്‌സില്‍ പരിശീലനം നടത്തി. നായകന്‍ എം എസ് ധോണിയുടെ പരിശീലന വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. സ്പിന്നര്‍മാരായ പീയൂഷ് ചൗള, കരണ്‍ ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ക്കെതിരേ തകര്‍പ്പന്‍ ഷോട്ടുകള്‍ കളിക്കുന്ന ധോണിയെയാണ് പരിശീലന വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. 39ലും പഴയ പ്രതാപം നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുകയാണ് ധോണി. ദുബായിലെ ഐസിസി അക്കാദമിയാണ് സിഎസ്‌കെ താരങ്ങള്‍ പരിശീലനം നടത്തിയത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷമുള്ള ധോണിയുടെ ആദ്യ ഐപിഎല്ലാണിത്. മൂന്ന് തവണ സിഎസ്‌കെയെ കിരീടത്തിലെത്തിച്ച ധോണിക്ക് വീണ്ടും അത്തരമൊരു നേട്ടം ടീമിന് നേടിക്കൊടുക്കാന്‍ സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം. 2019ലെ ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനിന്നിരുന്ന ധോണി പിന്നീട് കളിക്കുന്ന ആദ്യ ടൂര്‍ണമെന്റാണിത്. ഐപിഎല്ലില്‍ ധോണിയുടെ ബാറ്റിങ് പൊസിഷനെച്ചൊല്ലി നിരവധി ചര്‍ച്ചകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഫിനിഷര്‍ റോളിലെത്തുന്നതിനേക്കാള്‍ ടോപ് ഓഡറില്‍ ധോണി കളിക്കണമെന്നാണ് ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെടുന്നത്.

msdhoni1

നെറ്റ്‌സിലെ ധോണിയുടെ പ്രകടനം ആരാധകര്‍ക്ക് വളരെ പ്രതീക്ഷ നല്‍കുന്നതാണ്. ഒറ്റയ്ക്ക് ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ കെല്‍പ്പുള്ള ധോണി പല തവണ അത് തെളിയിച്ചിട്ടുമുണ്ട്. ധോണി ഈ സീസണിന് ശേഷം ഐപിഎല്ലില്‍ നിന്ന് വിരമിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. 190 ഐപിഎല്ലില്‍ നിന്നായി 4432 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. അതില്‍ 23 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 84 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. സീസണിന് മുമ്പെ കടുത്ത തിരിച്ചടിയാണ് സിഎസ്‌കെ നേരിടുന്നത്. സൂപ്പര്‍ താരം സുരേഷ് റെയ്‌നയും ഹര്‍ഭജന്‍ സിങും പിന്മാറിയത് ടീമിനേറ്റ കടുത്ത പ്രഹരമാണ്. ഹര്‍ഭജന്റെ അഭാവം അത്രെകണ്ട് ബാധിക്കില്ലെങ്കിലും റെയ്‌നയുടെ അഭാവം സിഎസ്‌കെ ബാറ്റിങ് നിരയില്‍ പ്രതിഫലിക്കുമെന്നുറപ്പാണ്. ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് റെയ്‌ന.

Story first published: Saturday, September 5, 2020, 14:22 [IST]
Other articles published on Sep 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+