വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: കയ്യെത്തും ദൂരെ ധോണിക്ക് പുതിയൊരു നേട്ടം, വില്ലനാവുമോ മുംബൈ?

നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് ലഹരി വീണ്ടും പിടിമുറുക്കുകയാണ്. ഐപിഎല്‍ 2020 പതിപ്പിന് ശനിയാഴ്ച്ച അബുദാബിയില്‍ അരങ്ങുണരും. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ആദ്യമത്സരം. മുംബൈയുമായൊരു കണക്കുതീര്‍ക്കാനുണ്ട് ചെന്നൈയ്ക്ക്. കഴിഞ്ഞതവണത്തെ ഐപിഎല്‍ ഫൈനലില്‍ കേവലം ഒരു റണ്‍സിനായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിന് കിരീടം നഷ്ടപ്പെട്ടത്. അന്നത്തെ തോല്‍വിക്കുള്ള പകരംചോദിക്കലാവും നാളത്തെ മത്സരം. ഇതേസമയം, മറ്റൊരു പ്രാധാന്യം കൂടിയുണ്ട് ഐപിഎല്ലിലെ മുംബൈ - ചെന്നൈ മത്സരത്തിന്. സംഭവമെന്തന്നല്ലേ? മഹേന്ദ്ര സിങ് ധോണിയുടെ തിരിച്ചുവരവുതന്നെ.

തിരിച്ചുവരവ്

14 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് എംഎസ് ധോണി ക്രീസിലെത്തുന്നത്. 2019 -ലെ ലോകകപ്പ് തോല്‍വിക്ക് ശേഷം മുന്‍ ഇന്ത്യന്‍ നായകന്‍ ബാറ്റേന്തിയിട്ടില്ല. ഐപിഎല്ലിനായി ദുബായിക്ക് തിരിക്കുംമുന്‍പ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നുവെന്ന നടുക്കുന്ന പ്രഖ്യാപനവും ഇദ്ദേഹം നടത്തി. ഇപ്പോള്‍ ധോണിയുടെ തിരിച്ചുവരവിലാണ് എല്ലാ കണ്ണുകളും. വീണ്ടുമൊരാവര്‍ത്തി ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടുകള്‍ കാണാന്‍ ആരാധകര്‍ കാത്തിരിക്കുന്നു.

സിക്സർ പട്ടിക

പറഞ്ഞുവരുമ്പോള്‍ ഐപിഎല്ലില്‍ തിളക്കമാര്‍ന്നൊരു നേട്ടമുണ്ട് ധോണിയുടെ കയ്യെത്തും ദൂരത്ത്. കേവലം നാലു സിക്‌സറുകള്‍ മതി സിക്‌സറുകളുടെ കണക്കില്‍ ധോണിക്ക് മുന്നിലെത്താന്‍. നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വെടിക്കെട്ട് വീരന്‍ എബി ഡിവില്ലേഴ്‌സിന് പിന്നില്‍ മൂന്നാമനാണ് ധോണി. ഇതുവരെ 212 സിക്‌സുകള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡിവില്ലേഴ്‌സ് അടിച്ചിട്ടുണ്ട്; ധോണി പറത്തിയതാകട്ടെ 209 സിക്‌സുകളും.

ഗെയ്ൽ മുന്നിൽ

ശനിയാഴ്ച്ച മുംബൈയ്ക്ക് എതിരെ നാലു സിക്‌സുകള്‍ കൂടി അടിക്കാന്‍ ധോണിക്ക് സാധിച്ചാല്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സടിച്ച രണ്ടാമത്തെ താരമായി ചെന്നൈ നായകന്‍ മാറും. ഇതേസമയം, ഒന്നാം സ്ഥാനത്തുള്ള ക്രിസ് ഗെയ്ല്‍ ഇവരെക്കാള്‍ ബഹുദൂരം മുന്നിലാണ്. 326 സിക്‌സുകളാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായ ക്രിസ് ഗെയ്ല്‍ ഇതുവരെ അടിച്ചുകൂട്ടിയത്.

മറ്റു റെക്കോർഡുകൾ

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഉജ്ജ്വല ഫോമിലാണ് ധോണി തുടരുന്നതെന്ന് സിഎസ്‌കെ താരം ഷെയ്ന്‍ വാട്‌സണും ഫ്രാഞ്ചൈസി സിഇഓ കാശി വിശ്വനാഥനും അടുത്തിടെ പറഞ്ഞിരുന്നു. ഈ അവസരത്തില്‍ ഐപിഎല്ലില്‍ ധോണിയുടെ പേരിലുള്ള ചില പ്രധാന റെക്കോര്‍ഡുകള്‍ കൂടി ചുവടെ കാണാം.

കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ക്യാപ്റ്റന്‍

കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ക്യാപ്റ്റന്‍

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ ടീമിനെ നയിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ധോണിയുടെ പേരിലാണ്. രാജ്യാന്തര ക്രിക്കറ്റിലും ഇതേ റെക്കോര്‍ഡ് ധോണി നിലനിര്‍ത്തുന്നുണ്ട്. ഇതുവരെ 10 ഐപിഎല്‍ സീസണുകളില്‍ ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിച്ചു.

ചെന്നൈയ്ക്ക് രണ്ടുവര്‍ഷം വിലക്ക് കിട്ടിയപ്പോള്‍ റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സിനെ ഒരുവര്‍ഷം നയിച്ച ചരിത്രവും ധോണിക്ക് പറയാനുണ്ട്. ഐപിഎല്ലില്‍ 174 മത്സരങ്ങളാണ് ധോണി ക്യാപ്റ്റനായി കളിച്ചത്. ഇതേസമയം, 2017 സീസണില്‍ പൂനെ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാത്രമായി ധോണി. അന്ന് സ്റ്റീവ് സ്മിത്താണ് ടീമിനെ നയിച്ചത്.

കൂടുതല്‍ മത്സരങ്ങള്‍ ജയിച്ച ക്യാപ്റ്റന്‍

കൂടുതല്‍ മത്സരങ്ങള്‍ ജയിച്ച ക്യാപ്റ്റന്‍

ധോണിക്ക് കീഴിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മൂന്നുതവണയും ഐപിഎല്‍ കിരീടം ഉയര്‍ത്തിയിരിക്കുന്നത്. നിലവില്‍ ധോണിയുടെ നേതൃത്വത്തില്‍ 104 മത്സരങ്ങള്‍ ചെന്നൈ ജയിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ 100 ജയങ്ങള്‍ തികയ്ക്കുന്ന ഏക ക്യാപ്റ്റനും ധോണി തന്നെ. 60.11 ശതമാനമാണ് ധോണിയുടെ ജയശതമാനം; ഐപിഎല്ലിലെ ഏറ്റവും മികച്ച ജയനിരക്കും ഇതുതന്നെ (കുറഞ്ഞത് 50 മത്സരങ്ങള്‍ കളിച്ച ക്യാപ്റ്റന്‍മാരുടെ കണക്ക് അടിസ്ഥാനപ്പെടുത്തി).

കൂടുതല്‍ പുറത്താക്കലുകള്‍

കൂടുതല്‍ പുറത്താക്കലുകള്‍

ഐപിഎല്ലില്‍ ബാറ്റ്‌സ്മാന്മാരെ ഏറ്റവുമധികം തവണ പുറത്താക്കിയ വിക്കറ്റ് കീപ്പറെന്ന ഖ്യാതിയും ധോണിക്കുണ്ട്. വിജയകരമായ 132 പുറത്താക്കലുകള്‍ ധോണിയുടെ പേരില്‍ കാണാം. ഇതില്‍ 38 സ്റ്റംപിങ്ങുകളും പെടും. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്റ്റംപിങ്ങുകള്‍ നടത്തിയ വിക്കറ്റ് കീപ്പറും ധോണി തന്നെ.

Story first published: Friday, September 18, 2020, 13:45 [IST]
Other articles published on Sep 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X