Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPl 2020: മുംബൈ- സിഎസ്‌കെ പോരാട്ടം, താരങ്ങളുടെ റേറ്റിങ്- കേമന്‍ ഡുപ്ലെസിസ്

അബുദാബി: ആരാധകരെ ആവേശത്തിലാഴ്ത്തി മറ്റൊരു ഐപിഎല്‍ സീസണ്‍ കൂടി ആരംഭിച്ചിരിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് വരവറിയിച്ച് കഴിഞ്ഞു. താരങ്ങള്‍ക്ക് വളരെ സുപരിചിതമല്ലാത്ത യുഎഇയിലെ മൈതാനത്ത് ആദ്യ മത്സരത്തില്‍ അമ്പാട്ടി റായിഡുവാണ് ആദ്യ മത്സരത്തില്‍ കൂടുതല്‍ കൈയടി നേടിയത്. മുംബൈ-സിഎസ്‌കെ മത്സരത്തിലെ താരങ്ങളുടെ റേറ്റിങ് എങ്ങനെയെന്ന് നോക്കാം.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ഓപ്പണര്‍മാര്‍

മുരളി വിജയിക്ക് 10 ല്‍ രണ്ടാണ് റേറ്റിങ്. ഏറെ നാളായി ദേശീയ ടീമിന് പുറത്തുള്ള മുരളി മുംബൈയ്‌ക്കെതിരേ 7 പന്തില്‍ നേടിയത് വെറും 1 റണ്‍സാണ്. തെറ്റായ അംപയറുടെ വിധിയില്‍ പുറത്തായ വിജയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. സഹ ഓപ്പണറായ വാട്‌സണും നിരാശപ്പെടുത്തി. 10ല്‍ മൂന്ന് മാര്‍ക്കാണ് വാട്‌സണ് നല്‍കുന്നത്. നാല് റണ്‍സ് നേടിയ വാട്‌സണെ ട്രന്റ് ബോള്‍ട്ട് എല്‍ബിയില്‍ കുടുക്കുകയായിരുന്നു.

മറ്റ് ബാറ്റ്‌സ്മാന്‍മാര്‍

മറ്റ് ബാറ്റ്‌സ്മാന്‍മാര്‍

സിഎസ്‌കെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഫഫ് ഡുപ്ലെസിസിന് 10ല്‍ 8.5 മാര്‍ക്ക്. മൂന്ന് തകര്‍പ്പന്‍ ക്യാച്ചുകളോടൊപ്പം പുറത്താകാതെ 58 റണ്‍സും ഡുപ്ലെസിസ് നേടി. കളിയിലെ താരമായ അമ്പാട്ടി റായിഡുവിന് 10ല്‍ 8 മാര്‍ക്ക്. ഫീല്‍ഡിങ്ങില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതിരുന്ന അമ്പാട്ടി റായിഡു 48 പന്തില്‍ 71 റണ്‍സുമായി കളിയിലെ ടോപ് സ്‌കോററായി. സിഎസ്‌കെയുടെ ജയത്തില്‍ നിര്‍ണ്ണായകമായത് റായിഡുവിന്റെ ഇന്നിങ്‌സാണ്. കേദാര്‍ ജാദവിന് 10ല്‍ 5 മാര്‍ക്ക്. ബാറ്റിങ്ങിലും ബൗളിങ്ങിലും അവസരം ലഭിക്കാതിരുന്ന ജാദവ് ഫീല്‍ഡിങ്ങിലും അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. നായകന്‍ ധോണിക്ക് 10ല്‍ 7 മാര്‍ക്ക്. ബാറ്റുകൊണ്ട് വലിയ സംഭാവന ചെയ്യേണ്ടി വന്നില്ലെങ്കിലും അദ്ദേഹത്തിന്റെ നായക മികവാണ് മുംബൈയുടെ പ്രതീക്ഷകളെ മാറ്റി മറിച്ചത്.

ബൗളിങ് നിര

ബൗളിങ് നിര

ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ സാം കറാന് 10ല്‍ 8.5 മാര്‍ക്ക്. നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി 1 വിക്കറ്റും 6 പന്തില്‍ 18 റണ്‍സുമാണ് കറാന്‍ നേടിയത്. കൂടാതെ മികച്ച രണ്ട് ക്യാച്ചും കറാന്‍ നേടി. സ്പിന്നര്‍ പീയൂഷ് ചൗളയ്ക്ക് 10ല്‍ 7.5 മാര്‍ക്ക്. മികച്ച രീതിയില്‍ മുന്നേറിയ മുംബൈയുടെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത് പീയൂഷ് ചൗളയാണ്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് 10ല്‍ 6.5 മാര്‍ക്ക്. നാല് ഓവറില്‍ 42 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും 5 പന്തില്‍ 10 റണ്‍സുമാണ് ജഡേജ നേടിയത്. പേസര്‍ ദീപക് ചഹാറിന് 10ല്‍ 6.5 മാര്‍ക്ക്. നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് താരം നേടിയത്. ലൂങ്കി എന്‍ഗിഡിക്കും 6.5 മാര്‍ക്ക്. നാല് ഓവറില്‍ 38 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് താരം നേടിയത്.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

ഓപ്പണര്‍മാര്‍

നായകന്‍ രോഹിത് ശര്‍മയ്ക്ക് 10ല്‍ 5 മാര്‍ക്ക്. നേരിട്ട ആദ്യ പന്ത് ബൗണ്ടറി നേടിയെങ്കിലും 10 പന്തില്‍ 12 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. നായകനെന്ന നിലയിലും മികവ് കാട്ടാനായില്ല. സഹ ഓപ്പണറായ ക്വിന്റന്‍ ഡീകോക്കിന് 10ല്‍ 6.5 മാര്‍ക്ക്. 20 പന്തില്‍ 33 റണ്‍സാണ് ഡീ കോക്ക് നേടിയത്. ഒന്നാം വിക്കറ്റില്‍ 46 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സമ്മാനിച്ചത്.

മറ്റ് ബാറ്റ്‌സ്മാന്‍മാര്‍

മറ്റ് ബാറ്റ്‌സ്മാന്‍മാര്‍

സൂര്യകുമാര്‍ യാദവിന് 10ല്‍ 5.5. മാര്‍ക്ക്. മൂന്നാം നമ്പറിലെത്തി 16 പന്തില്‍ 17 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. മുംബൈ നിരയിലെ ടോപ് സ്‌കോററായ സൗരഭ് തിവാരിക്ക് 10ല്‍ 7 മാര്‍ക്ക്. 31 പന്തില്‍ 42 റണ്‍സാണ് അദ്ദേഹം നേടിയത്. വമ്പന്‍ അടിയോടെ തുടങ്ങി പെട്ടെന്ന് മടങ്ങിയ ഹര്‍ദിക് പാണ്ഡ്യയ്ക്ക് 10ല്‍ 5.5 മാര്‍ക്ക്. 10 പന്തില്‍ 14 റണ്‍സാണ് ഹര്‍ദിക് നേടിയത്. ക്രുണാല്‍ പാണ്ഡ്യയ്ക്ക് 10ല്‍ 6 മാര്‍ക്ക്. 3 പന്തില്‍ 3 റണ്‍സുമായി മടങ്ങിയ ക്രുണാല്‍ നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. കീറോണ്‍ പൊള്ളാര്‍ഡിന് 5.5 മാര്‍ക്ക്. 14 പന്തില്‍ 18 റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്.

ബൗളിങ് നിര

ബൗളിങ് നിര

ജെയിംസ് പാറ്റിന്‍സണ് 10ല്‍ 7 മാര്‍ക്ക്. 8പന്തില്‍ 11 റണ്‍സും നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി 1 വിക്കറ്റുമാണ് പാറ്റിന്‍സണ്‍ നേടിയത്. സ്പിന്നര്‍ രാഹുല്‍ ചഹാറിന് 5.5 മാര്‍ക്ക്. നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങി 1 വിക്കറ്റാണ് താരം നേടിയത്. റായിഡുവിനെ പുറത്താക്കിയത് രാഹുലാണ്. ട്രന്റ് ബോള്‍ട്ടിന് 7.5 മാര്‍ക്ക്. 3.2 ഓവറില്‍ 23 റണ്‍സ് വഴങ്ങി 1 വിക്കറ്റാണ് ബോള്‍ട്ട് വീഴ്ത്തിയത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബൂംറയ്ക്ക് 10ല്‍ നാല് മാര്‍ക്ക്. മത്സരത്തിലെ ഏറ്റവും മോശം ബൗളിങ് പ്രകടനം ബൂംറയുടേതായിരുന്നു. നാല് ഓവറില്‍ 43 റണ്‍സ് വഴങ്ങിയ ബൂംറ 1 വിക്കറ്റ് മാത്രമാണ് നേടിയത്.

Story first published: Sunday, September 20, 2020, 14:53 [IST]
Other articles published on Sep 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+