Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സിഎസ്‌കെയുടെ ക്വാറന്റെയ്ന്‍ കാലാവധി നീട്ടി, സെപ്റ്റംബര്‍ 1ന് പരിശീലനം ആരംഭിക്കും

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കാനിരിക്കെ അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഫ്രാഞ്ചൈസികള്‍. ഇതിനോടകം ക്വാറന്റെയ്ന്‍ കാലാവധി പൂര്‍ത്തിയാക്കി രാജസ്ഥാന്‍ റോയല്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും പരിശീലനം ആരംഭിച്ചിട്ടുണ്ട്. മറ്റ് ടീമുകളും പരിശീലനം ആരംഭിക്കാന്‍ തയ്യാറെടുക്കവെ എം എസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്വാറന്റെയ്ന്‍ കാലാവധി നീട്ടിയിരിക്കുകയാണ്.

സെപ്റ്റംബര്‍ 1ന് മാത്രമെ ചെന്നൈ താരങ്ങള്‍ പരിശീലനം ആരംഭിക്കുകയുള്ളു. എന്നാല്‍ എന്തുകൊണ്ടാണ് ക്വാറന്റെയ്ന്‍ കാലാവധി നീട്ടിയതെന്ന കാര്യം സിഎസ്‌കെ വ്യക്തമാക്കിയിട്ടില്ല. ആഗസ്റ്റ് 21ന് യുഎഇയിലെത്തിയ സിഎസ്‌കെ ടീം താജ് ദുബായ് ഹോട്ടലിലാണ് ക്വാറന്റെയ്‌നില്‍ കഴിയുന്നത്. നിലവിലെ ബിസിസി ഐയുടെ നിര്‍ദേശ പ്രകാരം യുഎഇയില്‍ ആറ് ദിവസമാണ് ക്വാറന്റെയ്‌നില്‍ കഴിയേണ്ടത്.

cskquarantineextended

1,3,6 ദിവസങ്ങളില്‍ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കുന്നവരെ മാത്രമാണ് പരിശീലനത്തിന് അനുമതി നല്‍കി. ബയോബബിള്‍ സുരക്ഷയിലാണ് താരങ്ങളെ പാര്‍പ്പിച്ചിരിക്കുന്നത്. നിലവില്‍ ബിസിസി ഐ നിര്‍ദേശിച്ചിരിക്കുന്ന ക്വാറന്റെയ്ന്‍ കാലാവധി സിഎസ്‌കെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ടീമിന്റെ കോവിഡ് പരിശോധനയില്‍ ആര്‍ക്കും തന്നെ രോഗം സ്ഥിരീകരിച്ചിട്ടില്ല.

മൂന്ന് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നീക്കങ്ങളെ കരുതലോടെയാണ് മറ്റ് ടീമുകള്‍ വീക്ഷിക്കുന്നത്. എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ ശേഷമുള്ള ആദ്യ ഐപിഎല്‍ എന്ന പ്രത്യേകത കൂടിയുണ്ട്. ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് നാട്ടില്‍ പരിശീലന ക്യാംപും ചെന്നൈ സംഘടിപ്പിച്ചിരുന്നു. ആഗസ്റ്റ് 15ന് ആരംഭിച്ച് 20ന് അവസാനിച്ച ക്യാംപില്‍ എം എസ് ധോണി,സുരേഷ് റെയ്‌ന,അമ്പാട്ടി റായിഡു,ദീപക് ചഹാര്‍,പീയൂഷ് ചൗള തുടങ്ങിയവരെല്ലാം പങ്കെടുത്തിരുന്നു.

വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്ന് രവീന്ദ്ര ജഡേജ ക്യാംപില്‍ പങ്കെടുത്തിരുന്നില്ല. യുഎഇയിലെ പിച്ച് സ്പിന്നര്‍മാര്‍ക്ക് അനുകൂലമാണെന്നിരിക്കെ ഏറ്റവും ശക്തമായ നിരയാണ് ചെന്നൈയുടേത്. ഹര്‍ഭജന്‍ സിങ്,പൂയൂഷ് ചൗള,ഇമ്രാന്‍ താഹിര്‍,കരണ്‍ ശര്‍മ,രവീന്ദ്ര ജഡേജ,മിച്ചല്‍ സാന്റ്‌നര്‍ തുടങ്ങി കരുത്തുറ്റ സ്പിന്‍ നിരയാണ് ചെന്നൈയ്‌ക്കൊപ്പം അണിനിരക്കുന്നത്.

മുംബൈ ഇന്ത്യന്‍സിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും 7 ദിവസം കൂടി അധിക ക്വാറന്റെയ്ന്‍ നോക്കേണ്ടിവരുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇരു ടീമുകളും അബുദാബിയിലാണ് ക്വാറന്റെയ്‌നിലുള്ളത്. ഇവിടുത്തെ പ്രാദേശിക നിയമപ്രകാരം 14 ദിവസം വിദേശത്ത് നിന്നെത്തുന്നവര്‍ ക്വാറന്റെയ്‌നില്‍ കഴിയണം. ഇതാണ് ഇരു ടീമുകള്‍ക്കും വിനയായിരിക്കുന്നത്.

Story first published: Friday, August 28, 2020, 17:28 [IST]
Other articles published on Aug 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+