സിഎസ്കെ ഗുഡ്സ് ട്രെയിന്‍
ചെന്നൈ എക്സ്പ്രസ് ഇപ്പോള്‍ ഗുഡ്സ് ട്രെയിനായി മാറിയിരിക്കുകയാണ്. അതിന് വേഗം കുറവാണ്. വളരെ വേഗം കുറഞ്ഞ ആ ടീം സീസണില്‍ ഏഴാമത്തെ തോല്‍വിയാണ് വഴങ്ങിയതെന്ന് ചോപ്ര പറഞ്ഞു. അവരുടെ ടീമില്‍ ഗൗരവമായും പരിഹരിക്കപ്പെടേണ്ട കാര്യമുണ്ട്. വളരെ ഗൗരവകരമായ ആശങ്കയാണ് സിഎസ്കെയെ കുറിച്ചു. എന്തായാലും അവരുടെ ഐപിഎല്ലിലെ സാധ്യതകള്‍ ഏകദേശം അവസാനിച്ച് കഴിഞ്ഞെന്നും ചോപ്ര വ്യക്തമാക്കി. വളരെ നിര്‍ണായക മത്സരമായിരുന്നു ഇത്. ജയിക്കുന്നവര്‍ക്ക് മാത്രം നേട്ടമുണ്ടാകുന്ന മത്സരം. ഇനി ജയിച്ചാലും 14 പോയിന്റ് മാത്രമേ സിഎസ്കെയ്ക്ക് ഉണ്ടാവൂ എന്നും ചോപ്ര പറഞ്ഞു.
ജാദവിനെ എന്തിന് കളിപ്പിച്ചു
സിഎസ്കെ ടോസ് നേടി ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചത് നല്ല തീരുമാനമാണ്. ജോസ് ഹാസെല്വുഡിനെയും പിയൂഷ് ചൗളയെയും അവര്‍ കളിപ്പിച്ചു. പക്ഷേ കേദാര്‍ ജാദവിനെ എന്തിനാണ് വീണ്ടും കളിപ്പിച്ചതെന്നും ചോപ്ര ചോദിക്കുന്നു. കേദാറിനെ എനിക്ക് ഇഷ്ടമാണ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അദ്ദേഹം എന്തിനാണ് കളിക്കുന്നത്. ടീമില്‍ ഉറപ്പുള്ളത് കൊണ്ടാണോ ഇങ്ങനെ അദ്ദേഹം കളിക്കുന്നത്. വാലറ്റ് കളിക്കാനാണ് ജാദവിനെ ഉപയോഗിച്ചത്. ടീമിലെ എല്ലാവരും പരാജയപ്പെട്ടാല്‍ ഉപയോഗിക്കാനായിരുന്നു തീരുമാനം. എന്നാല്‍ എല്ലാം തെറ്റായി വരണമെങ്കില്‍ ടീം അഗ്രസീവായി കളിക്കണം. അതെന്തായാലും സിഎസ്കെയില്‍ ഇല്ലാത്ത കാര്യമാണെന്നും ചോപ്ര പറഞ്ഞു.
ഇതിലും ഭേദം അവനാണ്
കേദാര്‍ ജാദവിനേക്കാള്‍ എന്തുകൊണ്ടും നല്ലത് പിയൂഷ് ചൗള ബാറ്റ് ചെയ്യുന്നതാണ്. കൂടുതല്‍ പന്തുകള്‍ കളിക്കാന്‍ ചൗളയ്ക്ക് സാധിച്ചിട്ടില്ല. എന്തുകൊണ്ടും ജാദവിന്റെ പൊസിഷനില്‍ ചൗളയെ കളിപ്പിക്കുന്നതായിരുന്നു നല്ലത്. എന്നാല്‍ ജാദവിന് പന്തടിച്ച് അകറ്റാന്‍ സാധിക്കുന്നില്ല. സിഎസ്കെയ്ക്ക് നല്ല തുടക്കവും കളിയില്‍ കിട്ടിയില്ല. ഡുപ്ലെസി തുടക്കത്തിലെ പോയി. വാട്സണും കൂടി പോയതോടെ അവരുടെ സ്കോറിംഗ് ഇഴഞ്ഞ് നീങ്ങുകയായിരുന്നു. സാം കറന് കുറച്ച് നേരം പിടിച്ച് നിന്നു. രണ്ട് ലെഗ് സ്പിന്നര്‍മാര്‍ക്കെതിരെ റായിഡുവിന് കളിക്കാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. ജഡേജയും ധോണിയും ശ്രമിച്ചെങ്കിലും വലിയ സ്കോര്‍ കണ്ടെത്താന്‍ സാധിച്ചില്ല. ഇവരാണ് കളി പിടിച്ച് നിര്‍ത്തിയതെന്നും ചോപ്ര പറഞ്ഞു.
ആ തീരുമാനം പാളി
രാജസ്ഥാന്റെ സ്പിന്നര്‍മാരെ അറ്റാക്ക് ചെയ്യേണ്ടെന്ന് സിഎസ്കെ ടീം തീരുമാനമായിരിക്കും. പക്ഷേ പേസര്‍മാരെയും അവര്‍ക്ക് ആക്രമിക്കാന്‍ സാധിച്ചിരുന്നില്ല. സ്റ്റോക്സിനെ പോലും അവര്‍ക്ക് മര്യാദക്ക് നേരിടാന്‍ സാധിച്ചില്ല. അവസാന ഓവറുകളില്‍ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പോലും ഈ ടീമിന് സാധിക്കുന്നില്ലായിരുന്നു. 125 എന്നത് ഡിഫന്‍ഡ് ചെയ്യാനേ പറ്റാത്ത ടോട്ടലാണ്. പറക്കുമെന്ന് കരുതി റണ്‍വേയില്‍ തുടരുന്ന വിമാനം പോലെയായിരുന്നു സിഎസ്കെ. എത്രയോ കാലം എതിരാളികള്‍ക്ക് മേല്‍ ആധിപത്യം ഉണ്ടായിരുന്ന ചെന്നൈയുടെ നിഴല്‍ മാത്രമാണ് ഇത്തവണ കണ്ടതെന്നും ചോപ്ര പറഞ്ഞു.