വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സിഎസ്‌കെ മെല്ലെ പോകുന്ന ഗുഡ്‌സ് ട്രെയിന്‍, ധോണിയുടെ ടീം അവസാനിച്ചെന്ന് ചോപ്ര

By Vaisakhan MK

ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തേരോട്ടം ഏകദേശം അവസാനിച്ചെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. സിഎസ്‌കെയുടെ കളി ടെസ്റ്റ് ടീമിന്റെ പ്രകടനം പോലെയാണെന്നും ചോപ്ര കുറ്റപ്പെടുത്തുന്നു. അതേസമയം ആരാധകര്‍ അടക്കം സിഎസ്‌കെയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. കേദാര്‍ ജാദവിനെയും പിയൂഷ് ചൗളയെയും കളിപ്പിച്ചതിനാണ് പ്രധാന വിമര്‍ശനം. എംഎസ് ധോണി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. യുവതാരങ്ങളില്‍ സ്പാര്‍ക്ക് ഇല്ലെന്ന ധോണിയുടെ പരാമര്‍ശവും വിവാദമായിരുന്നു.

സിഎസ്‌കെ ഗുഡ്‌സ് ട്രെയിന്‍

സിഎസ്‌കെ ഗുഡ്‌സ് ട്രെയിന്‍

ചെന്നൈ എക്‌സ്പ്രസ് ഇപ്പോള്‍ ഗുഡ്‌സ് ട്രെയിനായി മാറിയിരിക്കുകയാണ്. അതിന് വേഗം കുറവാണ്. വളരെ വേഗം കുറഞ്ഞ ആ ടീം സീസണില്‍ ഏഴാമത്തെ തോല്‍വിയാണ് വഴങ്ങിയതെന്ന് ചോപ്ര പറഞ്ഞു. അവരുടെ ടീമില്‍ ഗൗരവമായും പരിഹരിക്കപ്പെടേണ്ട കാര്യമുണ്ട്. വളരെ ഗൗരവകരമായ ആശങ്കയാണ് സിഎസ്‌കെയെ കുറിച്ചു. എന്തായാലും അവരുടെ ഐപിഎല്ലിലെ സാധ്യതകള്‍ ഏകദേശം അവസാനിച്ച് കഴിഞ്ഞെന്നും ചോപ്ര വ്യക്തമാക്കി. വളരെ നിര്‍ണായക മത്സരമായിരുന്നു ഇത്. ജയിക്കുന്നവര്‍ക്ക് മാത്രം നേട്ടമുണ്ടാകുന്ന മത്സരം. ഇനി ജയിച്ചാലും 14 പോയിന്റ് മാത്രമേ സിഎസ്‌കെയ്ക്ക് ഉണ്ടാവൂ എന്നും ചോപ്ര പറഞ്ഞു.

ജാദവിനെ എന്തിന് കളിപ്പിച്ചു

ജാദവിനെ എന്തിന് കളിപ്പിച്ചു

സിഎസ്‌കെ ടോസ് നേടി ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചത് നല്ല തീരുമാനമാണ്. ജോസ് ഹാസെല്‍വുഡിനെയും പിയൂഷ് ചൗളയെയും അവര്‍ കളിപ്പിച്ചു. പക്ഷേ കേദാര്‍ ജാദവിനെ എന്തിനാണ് വീണ്ടും കളിപ്പിച്ചതെന്നും ചോപ്ര ചോദിക്കുന്നു. കേദാറിനെ എനിക്ക് ഇഷ്ടമാണ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അദ്ദേഹം എന്തിനാണ് കളിക്കുന്നത്. ടീമില്‍ ഉറപ്പുള്ളത് കൊണ്ടാണോ ഇങ്ങനെ അദ്ദേഹം കളിക്കുന്നത്. വാലറ്റ് കളിക്കാനാണ് ജാദവിനെ ഉപയോഗിച്ചത്. ടീമിലെ എല്ലാവരും പരാജയപ്പെട്ടാല്‍ ഉപയോഗിക്കാനായിരുന്നു തീരുമാനം. എന്നാല്‍ എല്ലാം തെറ്റായി വരണമെങ്കില്‍ ടീം അഗ്രസീവായി കളിക്കണം. അതെന്തായാലും സിഎസ്‌കെയില്‍ ഇല്ലാത്ത കാര്യമാണെന്നും ചോപ്ര പറഞ്ഞു.

ഇതിലും ഭേദം അവനാണ്

ഇതിലും ഭേദം അവനാണ്

കേദാര്‍ ജാദവിനേക്കാള്‍ എന്തുകൊണ്ടും നല്ലത് പിയൂഷ് ചൗള ബാറ്റ് ചെയ്യുന്നതാണ്. കൂടുതല്‍ പന്തുകള്‍ കളിക്കാന്‍ ചൗളയ്ക്ക് സാധിച്ചിട്ടില്ല. എന്തുകൊണ്ടും ജാദവിന്റെ പൊസിഷനില്‍ ചൗളയെ കളിപ്പിക്കുന്നതായിരുന്നു നല്ലത്. എന്നാല്‍ ജാദവിന് പന്തടിച്ച് അകറ്റാന്‍ സാധിക്കുന്നില്ല. സിഎസ്‌കെയ്ക്ക് നല്ല തുടക്കവും കളിയില്‍ കിട്ടിയില്ല. ഡുപ്ലെസി തുടക്കത്തിലെ പോയി. വാട്‌സണും കൂടി പോയതോടെ അവരുടെ സ്‌കോറിംഗ് ഇഴഞ്ഞ് നീങ്ങുകയായിരുന്നു. സാം കറന്‍ കുറച്ച് നേരം പിടിച്ച് നിന്നു. രണ്ട് ലെഗ് സ്പിന്നര്‍മാര്‍ക്കെതിരെ റായിഡുവിന് കളിക്കാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. ജഡേജയും ധോണിയും ശ്രമിച്ചെങ്കിലും വലിയ സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചില്ല. ഇവരാണ് കളി പിടിച്ച് നിര്‍ത്തിയതെന്നും ചോപ്ര പറഞ്ഞു.

ആ തീരുമാനം പാളി

ആ തീരുമാനം പാളി

രാജസ്ഥാന്റെ സ്പിന്നര്‍മാരെ അറ്റാക്ക് ചെയ്യേണ്ടെന്ന് സിഎസ്‌കെ ടീം തീരുമാനമായിരിക്കും. പക്ഷേ പേസര്‍മാരെയും അവര്‍ക്ക് ആക്രമിക്കാന്‍ സാധിച്ചിരുന്നില്ല. സ്റ്റോക്‌സിനെ പോലും അവര്‍ക്ക് മര്യാദക്ക് നേരിടാന്‍ സാധിച്ചില്ല. അവസാന ഓവറുകളില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പോലും ഈ ടീമിന് സാധിക്കുന്നില്ലായിരുന്നു. 125 എന്നത് ഡിഫന്‍ഡ് ചെയ്യാനേ പറ്റാത്ത ടോട്ടലാണ്. പറക്കുമെന്ന് കരുതി റണ്‍വേയില്‍ തുടരുന്ന വിമാനം പോലെയായിരുന്നു സിഎസ്‌കെ. എത്രയോ കാലം എതിരാളികള്‍ക്ക് മേല്‍ ആധിപത്യം ഉണ്ടായിരുന്ന ചെന്നൈയുടെ നിഴല്‍ മാത്രമാണ് ഇത്തവണ കണ്ടതെന്നും ചോപ്ര പറഞ്ഞു.

Story first published: Tuesday, October 20, 2020, 15:10 [IST]
Other articles published on Oct 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X