വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: മലയാളി താരം ആസിഫ് സുരക്ഷാചട്ടം ലംഘിച്ചില്ലെന്ന് സിഎസ്‌കെ മേധാവി

ദുബായ്: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മലയാളി പേസര്‍ കെഎം ആസിഫ് ബയോ ബബിള്‍ ചട്ടങ്ങള്‍ ലംഘിച്ചോ? ദുബായില്‍ ചെന്നൈ ടീം തങ്ങുന്ന ഹോട്ടലിന്റെ റിസപ്ഷന്‍ ഭാഗത്ത് സുരക്ഷാചട്ടങ്ങള്‍ മറികടന്ന് ആസിഫ് ചെന്നെന്നാണ് ആക്ഷേപം. എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഓ കാശി വിശ്വനാഥന്‍. കെഎം ആസിഫ് ബയോ ബബിള്‍ ചട്ടങ്ങള്‍ ലംഘിച്ചില്ലെന്ന് ഇദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കി.

IPL 2020: CSK CEO Says KM Asif Didnt Breach Bio Bubble

റിസപ്ഷന്‍ ലോബിക്ക് സമീപം താരങ്ങള്‍ക്ക് ചെല്ലാന്‍ അനുവാദമുള്ള പ്രത്യേകയിടത്തിലാണ് ആസിഫ് പോയത്. താമസിക്കുന്ന മുറിയുടെ താക്കോല്‍ നഷ്ടപ്പെട്ടതായിരുന്നു കാരണം. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങളുടെ ആവശ്യങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി ജീവനക്കാരുടെ പ്രത്യേക സംഘത്തെ ഹോട്ടല്‍ നിയോഗിച്ചിട്ടുണ്ട്. ആഷിഫ് ഇടപ്പെട്ടത് ഇവരുമായാണെന്ന് സിഎസ്‌കെ സിഇഓ അറിയിച്ചു.

റിസപ്ഷനിലെ സാധാരണ ജീവനക്കാരുമായി ഇടപഴകരുതെന്ന കര്‍ശന നിര്‍ദ്ദേശം ടീമംഗങ്ങള്‍ക്കെല്ലാം മാനേജ്‌മെന്റ് നല്‍കിയിട്ടുണ്ട്. ഇക്കാര്യം താരങ്ങള്‍ ഗൗരവത്തോടെയാണ് പാലിക്കുന്നതെന്നും കാശി വിശ്വനാഥന്‍ സൂചിപ്പിച്ചു. നിലവില്‍ താരങ്ങള്‍ക്കും ടീം ഓഫീഷ്യലുകള്‍ക്കും വെവ്വേറെ ബയോ ബബിള്‍ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും തങ്ങുന്ന നിലകളിലേക്ക് ഒഫീഷ്യലുകള്‍ ചെല്ലാറില്ലെന്ന് വിശ്വനാഥന്‍ പറയുന്നു. കഴിയുന്നതിന്റെ പരമാവധി മുന്‍കരുതലുകള്‍ ഓരോ മത്സരത്തിന് മുന്നോടിയായും ടീം എടുക്കുന്നുണ്ട്. ഇതുവരെ 14 തവണ കൊവിഡ് ടെസ്റ്റുകള്‍ക്ക് താരങ്ങള്‍ വിധേയരായിട്ടുണ്ട്. ആസിഫും ഇക്കൂട്ടത്തില്‍പ്പെടും. ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്, കാശി വിശ്വനാഥന്‍ അറിയിച്ചു.

യുഎഇയില്‍ നടക്കുന്ന ഐപിഎല്ലില്‍ മികച്ച തുടക്കമല്ല ചെന്നൈ സൂപ്പര്‍ കിങ്‌സ് നേടിയിരിക്കുന്നത്. മുംബൈയോട് മാത്രമാണ് ടീം ജയിച്ചത്. രാജസ്ഥാനോടും ഡല്‍ഹിയോടും ടീം വലിയ മാര്‍ജിനില്‍ തോറ്റു. ഇതോടെ മൂന്നു കളിയില്‍ ഒരു ജയം മാത്രമായി പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് തുടരുന്നത്. വെള്ളിയാഴ്ച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അടുത്ത മത്സരം.

Story first published: Thursday, October 1, 2020, 11:46 [IST]
Other articles published on Oct 1, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X