Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സിഎസ്‌കെയെ തോല്‍പ്പിച്ച ജോസ് ബട്‌ലര്‍ക്ക് ധോണിയുടെ സര്‍പ്രൈസ് സമ്മാനം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ സിഎസ്‌കെയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. 10 മത്സരം പൂര്‍ത്തിയാക്കിയ സിഎസ്‌കെ വെറും മൂന്ന് മത്സരത്തിലാണ് വിജയിച്ചത്. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റതോടെ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്തേക്ക് സിഎസ്‌കെ പിന്തള്ളപ്പെടുകയും ചെയ്തു. നിര്‍ണ്ണായക മത്സരത്തില്‍ രാജസ്ഥാനോട് ഏഴ് വിക്കറ്റിനാണ് സിഎസ്‌കെ തോറ്റത്.

മത്സരത്തില്‍ തുടക്കം പതറിയെ രാജസ്ഥാനെ രക്ഷിച്ചത് ജോസ് ബട്‌ലറിന്റെ (48 പന്തില്‍ 70*) അര്‍ധ സെഞ്ച്വറി പ്രകടനമാണ്. ഏഴ് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെ മനോഹരമായി മത്സരം ഫിനിഷ് ചെയ്ത ബട്‌ലറിന് മത്സരശേഷം സിഎസ്‌കെ നായകന്‍ എം എസ് ധോണി ഒരു സര്‍പ്രൈസ് സമ്മാനം നല്‍കിയിരിക്കുകയാണ്. തന്റെ ഏഴാം നമ്പര്‍ ജഴ്‌സിയാണ് ധോണി ബട്‌ലര്‍ക്ക് സമ്മാനമായി നല്‍കിയത്. ബട്‌ലര്‍ ധോണിയുടെ ഏഴാം നമ്പര്‍ ജഴ്‌സിയുമായി നില്‍ക്കുന്ന ചിത്രം ഐപിഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

josbuttlerandmsdhoniipl

രാജസ്ഥാന്റെ ഫിനിഷര്‍ക്ക് ഇതിഹാസ ഫിനിഷറുടെ സമ്മാനം എന്ന രീതിയിലാണ് സാമൂഹ്യ മാധ്യമങ്ങള്‍ ഇതിനെ ആഘോഷിക്കുന്നത്. ഇത് രണ്ടാം തവണയാണ് ബട്‌ലര്‍ക്ക് ധോണി ജഴ്‌സി സമ്മാനിക്കുന്നത്. ധോണിയുടെ കടുത്ത ആരാധകനാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ജോസ് ബട്‌ലര്‍. ഇക്കാര്യം പലവട്ടം ജോസ് ബട്‌ലര്‍ തുറന്നുപറഞ്ഞിട്ടുമുണ്ട്. ഫിനിഷറെന്ന നിലയില്‍ ഇംഗ്ലണ്ട് ടീമിനൊപ്പവും ശ്രദ്ധേയ പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് ബട്‌ലര്‍.

സിഎസ്‌കെയുടെ തുടര്‍ തോല്‍വികളില്‍ ആരാധകര്‍ നിരാശരാണ്. ധോണിക്കെതിരേ മുന്‍ താരങ്ങളടക്കം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. രാജസ്ഥാനെതിരേ ഏഴ് വിക്കറ്റിനാണ് സിഎസ്‌കെ പരാജയപ്പെട്ടത്. ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് തോല്‍വിക്ക് കാരണം. സീനിയര്‍ താരങ്ങളുടെ നീണ്ട നിരയുമായി എത്തുന്ന സിഎസ്‌കെയില്‍ വിജയം സമ്മാനിക്കാന്‍ സഹായിക്കുന്ന രീതിയിലേക്ക് ബാറ്റ് ചെയ്യാന്‍ ആര്‍ക്കും സാധിക്കുന്നില്ല.

ipltweet

ഫഫ് ഡുപ്ലെസിസ്, ഷെയ്ന്‍ വാട്‌സണ്‍, അമ്പാട്ടി റായിഡു, കേദാര്‍ ജാദവ്, എം എസ് ധോണി എന്നിവരെല്ലാം ബാറ്റിങ്ങില്‍ നിരാശപ്പെടുത്തുകയാണ്. രവീന്ദ്ര ജഡേജ,സാം കറാന്‍ എന്നിവര്‍ക്ക് മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നത്. ഈ സീസണില്‍ ഏറെക്കുറെ പ്രതീക്ഷകള്‍ അവസാനിച്ച സിഎസ്‌കെയ്ക്ക് ഇനിയുള്ള മത്സരങ്ങളില്‍ ജയിച്ചാല്‍ തലയുയര്‍ത്തി മടങ്ങാന്‍ സാധിക്കും. ഇതുവരെ എല്ലാ സീസണിലും പ്ലേ ഓഫില്‍ കളിച്ച സിഎസ്‌കെയ്ക്ക് ഇത്തവണ ഈ ബഹുമതി സ്വന്തമാക്കാനാകില്ലെന്നത് ആരാധകരെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന കാര്യമാണ്.

Story first published: Tuesday, October 20, 2020, 12:11 [IST]
Other articles published on Oct 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+