IPL 2020: ആര്‍സിബിയെ തോല്‍പ്പിച്ചു! വിക്കറ്റ് വീഴ്ച തടയാന്‍ ഒരു വഴി മാത്രം- സിഎസ്‌കെയ്ക്കു ട്രോള്‍

ഷാര്‍ജ: ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനു മുന്നില്‍ ചീട്ടുകൊട്ടാരം കണക്കെ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞതോടെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ പരിഹാസമാണ് എംഎസ് ധോണിയുടെ ടീം നേരിട്ടത്. ഒന്നിനു പിറകെ ഒന്നായി സിഎസ്‌കെ ബാറ്റ്‌സ്മാന്‍മാരുടെ ഘോഷയാത്രയാണ് മുംബൈയ്‌ക്കെതിരേ കണ്ടത്. അക്കൗട്ട് തുറക്കും മുമ്പ് തന്നെ സിഎസ്‌കെയുടെ ആദ്യ വിക്കറ്റ് വീണിരുന്നു. മൂന്നിന് രണ്ട് വിക്കറ്റ്, മൂന്നിന് മൂന്ന്, മൂന്നിന് നാല്, 21ന് അഞ്ച് എന്നിങ്ങനെ തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്കു ധോണിയുടെ ഡാഡീസ് ആര്‍മി കൂപ്പുകുത്തി. 10 ഓവര്‍ കഴിഞ്ഞപ്പോള്‍ ഏഴു വിക്കറ്റിന് 52 റണ്‍സെന്ന നിലയിലായിരുന്നു കഴിഞ്ഞ സീസണിലെ റണ്ണറപ്പും മൂന്നു തവണ ജേതാക്കളുമായ സിഎസ്‌കെ.

ഐപിഎഎല്ലില്‍ ആദ്യത്തെ നാലു വിക്കറ്റുകള്‍ ഏറ്റവും ചെറിയ സ്‌കോറില്‍ നഷ്ടമായ രണ്ടാമത്തെ ടീമെന്ന നാണക്കേട് ഈ കളിയില്‍ സിഎസ്‌കെയുടെ പേരിലായിരുന്നു. വെറും മൂന്നു റണ്‍സിനാണ് സിഎസ്‌കെ നാലു വിക്കറ്റുകള്‍ കൈവിട്ടത്. 2011ലെ ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരേ കൊച്ചിയില്‍ നടന്ന കളിയില്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളയ്ക്കു രണ്ടു റണ്‍സിന് നാലു വിക്കറ്റുകള്‍ നഷ്ടമായതാണ് ഐപിഎല്ലിലെ റെക്കോര്‍ഡ്.

മുംബൈയ്‌ക്കെതിരായ തകര്‍ച്ചയോടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പിന്തള്ളിയാണ് സിഎസ്‌കെ നാണക്കേടിന്റെ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തേക്കു കയറിയത്. 2014ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ആര്‍സിബിക്ക് അഞ്ചു റണ്‍സിനിടെയാണ് നാലു വിക്കറ്റുകള്‍ നഷ്ടമായത്.

IPL 2020: നീ ബാഗ് പായ്ക്ക് ചെയ്യൂ, നാട്ടിലേക്കു മടങ്ങാം!- പൊളളാര്‍ഡിന്റെ സന്ദേശത്തെക്കുറിച്ച് ബ്രാവോ

IPL 2020: ധോണി സിഎസ്‌കെയ്ക്ക് ബാധ്യതയോ? ഇവ നോക്കൂ, ആണെന്ന് സമ്മതിക്കേണ്ടി വരും!

മുംബൈയ്‌ക്കെതിരായ കൂട്ടത്തകര്‍ച്ചയ്ക്കു ശേഷം സിഎസ്‌കെ ടീമിനെ പരിഹസിച്ചു കൊണ്ടുവന്ന് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ചില ട്രോളുകള്‍ ഒന്നു നോക്കാം.

സിഎസ്‌കെ 50 റണ്‍സ് പൂര്‍ത്തിയാക്കിയ ശേഷമുള്ള രംഗങ്ങളെന്ന തലക്കെട്ടോടെ 2010ല്‍ ചാംപ്യന്‍മാരായ ശേഷം കിരീടവുമായി പോസ് ചെയ്യുന്ന ഫോട്ടോയ്‌ക്കൊപ്പമായിരുന്നു ഒരു ട്രോള്‍.

ആര്‍സിബിയെ തോല്‍പ്പിക്കാന്‍ സിഎസ്‌കെയ്ക്കു വേണ്ടത് ഏഴു റണ്‍സ്, സിഎസ്‌കെ ആര്‍സിബിയെ മൂന്നു വിക്കറ്റിനു തോല്‍പ്പിച്ചിരിക്കുന്നുവെന്നായിരുന്നു ഒരു പരിഹാസം. ഐപിഎല്ലിലെ ഏറ്റവും ചെറിയ ടീം ടോട്ടലെന്ന ആര്‍സിബിയുടെ റെക്കോര്‍ഡ് സിഎസ്‌കെ മറികടന്ന ശേഷമായിരുന്നു ഇത്. 2017ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ ആര്‍സിബി നേടിയ 49 റണ്‍സാണ് ഏറ്റവും ചെറിയ ടോട്ടല്‍. ഇന്നു മുംബൈയ്‌ക്കെതിരേ ഏഴു വിക്കറ്റിനായിരുന്നു സിഎസ്‌കെയുടെ സ്‌കോര്‍ 49 കടന്നത്.

സിഎസ്‌കെയുടെ വിക്കറ്റ് വീഴ്ച തടയാനുള്ള ഒരേയൊരു വഴി സ്ട്രാറ്റെജിക് ടൈംഔട്ട് ആണെന്നായിരുന്നു ഒരു യൂസറുടെ ട്രോള്‍.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, October 23, 2020, 22:00 [IST]
Other articles published on Oct 23, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X