വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: പുസ്‌കാരനിറവില്‍ ചെന്നൈ താരങ്ങള്‍

ഐപിഎല്‍ തുടങ്ങുംമുന്‍പുതന്നെ പുരസ്‌കാരനിറവില്‍ പുഞ്ചിരിതൂകി നില്‍ക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങള്‍. ശനിയാഴ്ച്ച മുംബൈ ഇന്ത്യന്‍സുമായി ആദ്യമത്സരം നടക്കാനിരിക്കെ, ചെന്നൈ ഫ്രാഞ്ചൈസിയാണ് ടീമിലെ താരങ്ങള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. ചെന്നൈയെ മൂന്നുതവണ ഐപിഎല്‍ കിരീടത്തിലെത്തിച്ച നായകന്‍ എംഎസ് ധോണിക്ക് ചടങ്ങില്‍ പ്രത്യേക ആദരം മാനേജ്‌മെന്റ് സമര്‍പ്പിച്ചു. 2019 സീസണില്‍ ചെന്നൈയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരമായിരുന്നു ധോണി.

IPL 2020: CSK Awards Full Details

ട്വന്റി-20 ക്രിക്കറ്റില്‍ ഐതിഹാസിക നേട്ടം കുറിച്ച കരീബിയന്‍ ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയ്ക്കുമുണ്ട് ചെന്നൈയുടെ വക പുരസ്‌കാരം. കുട്ടിക്രിക്കറ്റില്‍ 500 വിക്കറ്റ് തികയ്ക്കുന്ന ആദ്യ താരമാണ് ബ്രാവോ. കഴിഞ്ഞ സീസണ്‍ ഫൈനലില്‍ ടീമിനായി ഗംഭീരന്‍ പ്രകടനം പുറത്തെടുത്ത ഷെയ്ന്‍ വാട്‌സണും ചെന്നൈ സൂപ്പര്‍ കിങ്‌സ് പുരസ്‌കാരം നല്‍കി.

IPL 2020: CSK Awards Full Details

രവീന്ദ്ര ജഡേജയാണ് ചെന്നൈ നിരയില്‍ പുരസ്‌കാരത്തിന് അര്‍ഹനായ മറ്റൊരു താരം. ഐപിഎല്ലിലെ ഏറ്റവും മികച്ച ഇടകയ്യന്‍ സ്പിന്നര്‍ എന്ന വിശേഷണം സമര്‍പ്പിച്ചാണ് ജഡേജയ്ക്ക് പ്രത്യേക ഉപഹാരം സിഎസ്‌കെ കൈമാറിയത്. തുടര്‍ച്ചയായി പത്തുവര്‍ഷം ഫ്രാഞ്ചൈസിയുടെ ഭാഗമായി നിന്ന മുന്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ മൈക്കല്‍ ഹസിയെയും ചെന്നൈ മാനേജ്‌മെന്റ് ആദരിച്ചു. ശനിയാഴ്ച്ചയാണ് പുതിയ ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആദ്യമത്സരം. എതിരാളികള്‍ മുംബൈ ഇന്ത്യന്‍സാണ്.

IPL 2020: CSK Awards Full Details

കഴിഞ്ഞതവണ കപ്പിനും ചുണ്ടിനുമിടയില്‍ വെച്ചാണ് ചെന്നൈയ്ക്ക് കിരീടം നഷ്ടപ്പെട്ടത്. അന്ന് ഒരു റണ്‍സിന് ചെന്നൈ സൂപ്പര്‍ കിങ്‌സ് കീഴടങ്ങിയപ്പോള്‍ മുംബൈ ഇന്ത്യന്‍സ് ഒരിക്കല്‍ക്കൂടി ചാംപ്യന്‍മാരായി. ഇത്തവണ സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ് എന്നിവരെക്കൂടാതെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. മറുഭാഗത്ത് ലസിത് മലിംഗയുടെ അസാന്നിധ്യം മുംബൈ ക്യാംപിനെയും അലട്ടുന്നുണ്ട്.

മുംബൈയ്ക്കായി രോഹിത് ശര്‍മ്മ - ക്വിന്റണ്‍ ഡികോക്ക് സഖ്യമായിരിക്കും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുകയെന്ന കാര്യം പരിശീലകന്‍ മഹേള ജയവര്‍ധനെ മത്സരത്തിന് മുന്നോടിയായി അറിയിച്ചിട്ടുണ്ട്. മുംബൈയ്ക്ക് എതിരെ എന്തു ഗെയിം പ്ലാനായിരിക്കും നടപ്പിലാക്കുകയെന്ന കാര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിശബ്ദത പാലിക്കുകയാണ്.

ശനിയാഴ്ച്ച അബുദാബിയില്‍ വെച്ചാണ് മുംബൈ - ചെന്നൈ 'എല്‍ക്ലാസിക്കോ'. മത്സരം ഇന്ത്യന്‍ സമയം വൈകീട്ട് 7.30 മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ ആപ്പ് മുഖേനയും ഐപിഎല്‍ തത്സമയം കാണാന്‍ ആരാധകര്‍ക്ക് അവസരമുണ്ട്. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ഐപിഎല്‍ 2020 പതിപ്പ് നടക്കുക. ടൂര്‍ണമെന്റില്‍ മൊത്തം 60 മത്സരങ്ങള്‍ അരങ്ങേറും. ദുബായ്, അബുദാബി, ഷാര്‍ജ സ്റ്റേഡിയങ്ങളാണ് ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയാവുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതുകൊണ്ട് സ്റ്റേഡിയത്തില്‍ കാണികളെ അനുവദിക്കില്ല.

Story first published: Friday, September 18, 2020, 16:48 [IST]
Other articles published on Sep 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X