ആരാധകര്‍ ആവേശത്തില്‍; സിഎസ്‌കെയും മുംബൈ ഇന്ത്യന്‍സും യുഎഇയിലേക്ക് വിമാനം കയറി
ചെന്നെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പങ്കെടുക്കുന്നതിനായി ചെന്നൈ സൂപ്പര്‍ കിങ്‌സ് യുഎഇയിലേക്ക് പറന്നു. ഉച്ചയോടെയാണ് ധോണിയും സംഘവും ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ യുഎഇയിലേക്ക് പുറപ്പെട്ടത്. ചെന്നൈ ടീം യുഎഇയിലേക്ക് പുറപ്പെടുന്നതിന്റെ ചിത്രങ്ങള്‍ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്. മഞ്ഞ ജഴ്‌സിയിലാണ് താരങ്ങളെല്ലാം വിമാനത്താവളത്തില്‍ എത്തിയത്.

വൈകീട്ടോടെ ചെന്നൈ ടീം യുഎഇയിലെത്തും. മറ്റ് ടീമുകളില്‍ നിന്ന് വ്യത്യസ്തമായി പുതിയ സീസണിന് മുന്നോടിയായുള്ള കാര്യങ്ങള്‍ ഒരുപടി മുന്നില്‍ത്തന്നെ ചെന്നൈ ആരംഭിച്ചിരുന്നു. നേരത്തെ തന്നെ താരങ്ങള്‍ക്കുള്ള പരിശോധന നടത്തിയ ചെന്നൈ 15 മുതല്‍ 20വരെ അഞ്ച് ദിവസത്തെ മിനി ക്യാംപ് താരങ്ങള്‍ക്കായി ചെന്നൈയില്‍ ഒരുക്കിയിരുന്നു. രവീന്ദ്ര ജഡേജ ഒഴികെയുള്ള താരങ്ങളെല്ലാം ക്യാംപില്‍ പങ്കെടുത്തിരുന്നു. ചെന്നൈ ക്യാംപില്‍ എത്തിയ ശേഷം ആദ്യ പരിശീലനം നടത്തിയതിന് പിന്നാലെയാണ് ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

നേരത്തെ ആദ്യം യുഎഇയിലേക്ക് പോവുക ചെന്നൈയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും ആഗസ്റ്റ് 20ന് ശേഷം മാത്രമെ യുഎഇയിലേക്ക് പോകാവൂവെന്ന് ബിസിസി ഐ അറിയിച്ചതോടെ ടീം ചെന്നൈയില്‍ത്തന്നെ മിനി ക്യാംപ് നടത്തുകയായിരുന്നു. എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാല്‍ ഇനി അദ്ദേഹത്തിന്റെ പ്രകടനം ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം മാത്രമെ കാണാന്‍ സാധിക്കു.

അതിനാല്‍ത്തന്നെ ഇത്തവണ ചെന്നൈ ടീമിന്റെ ആരാധക പിന്തുണ വീണ്ടും ഉയരും. മൂന്ന് തവണ ഐപിഎല്‍ കിരീടം ചൂടിയ ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. നാല് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും യുഎഇയിലേക്ക് പുറപ്പെട്ടു. കോവിഡ് പ്രതിരോധ കിറ്റ് ധരിച്ച് വിമാനത്താവളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ മുംബൈ ഇന്ത്യന്‍സ് താരങ്ങളും സഹോദരങ്ങളുമായ ക്രുണാല്‍ പാണ്ഡ്യയും ഹര്‍ദിക് പാണ്ഡ്യയും പങ്കുവെച്ചിട്ടുണ്ട്.

വിമാനത്തില്‍ താരങ്ങള്‍ സാമൂഹിക അകലം പാലിച്ച് ഇരിക്കുന്നതിന്റെ ചിത്രം മുംബൈ തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്,രാജസ്ഥാന്‍ റോയല്‍സ്,കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമുകള്‍ ഇതിനോടകം യുഎഇയിലെത്തിക്കഴിഞ്ഞു. വിരാട് കോലി നായകനായുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും ഇന്ന് യുഎഇയിലേക്ക് പുറപ്പെടും.

പരിശോധന പൂര്‍ത്തിയാക്കി കോവിഡ് ഇല്ലെന്ന് ഉറപ്പാക്കിയവരെയാണ് യുഎഇയിലേക്ക് കൊണ്ടുപോയിരിക്കുന്നത്. ഇനി യുഎഇയിലെത്തിയ ശേഷം താരങ്ങളെ പരിശോധനിക്കുകയും രോഗ ലക്ഷണമുള്ളവരെ പ്രത്യേകം മാറ്റുകയും ചെയ്യും. ബയോ ബബിള്‍ സുരക്ഷയിലാവും താരങ്ങളെ പാര്‍പ്പിക്കുക. ടീമുകള്‍ക്കായുള്ള എസ്ഒപി നേരത്തെ തന്നെ ബിസിസിഐ പുറത്തിറക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 19ന് ആരംഭിച്ച് 60 മത്സരങ്ങള്‍ നീണ്ടുനില്‍ക്കുന്ന പരമ്പര നവംബര്‍ 10നാണ് അവസാനിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications